കൊതിയൂറും പഞ്ഞിപ്പരത്തപ്പം കഴിച്ചിട്ടുണ്ടോ..? 😋😋 എല്ലാവരും അന്വേഷിച്ചിരുന്ന പഞ്ഞിപ്പരത്തപ്പം ഇതാ 👌👌 ഉണ്ടാക്കിനോക്കൂ..

വളരെ ടേസ്റ്റിയും കാണാൻ നല്ല ഭംഗിയുമുള്ള ഈ പലഹാരം ബ്രേക്ക് ഫാസ്റ്റിനു ഉണ്ടാക്കി നോക്കൂ… നല്ല ചൂട് ചിക്കൻ കറിയുടെ കൂടെയോ ഉരുളൻകിഴങ്ങു കറിയുടെ കൂടെയോ ഒന്ന് കഴിച്ചു നോക്കൂ… കിടിലൻ ടേസ്റ്റ് ആണ്. എല്ലാവരും ട്രൈ ചെയൂ.. ഇഷ്ടപ്പെടും തീർച്ച.

1 1/ 2 കപ്പ് പുഴുക്കല്ലരി, അതേ അളവിൽ പച്ചരിയും 1 ടിസ്പൂൺ ഉഴുന്നും ചേർത്ത് നന്നായി കഴുകി എടുത്തതിനു ശേഷം ചെറുചൂടുവെള്ളത്തിൽ 4 മണിക്കൂർ കുതിർത്തി വെക്കുക. 4 മണിക്കൂറിനു ശേഷം അരി കുതിർന്നു വരുമ്പോൾ വാർത്തെടുത്ത്‌ അതിൽ 1 1/2കപ്പ് തേങ്ങ ചിരകിയതും 2 ടീസ്പൂൺ പഞ്ചസാരയും 1 ടീസ്പൂൺ യീസ്റ്റ്, ഉപ്പ് എന്നിവ കൂടി ചേർത്ത് മിക്സി ഉപയോഗിച്ചു നന്നായി അരച്ചെടുക്കാം.

ഒരു വലുപ്പമുള്ള പാത്രത്തിൽ ഈ അരപ്പ് മാറ്റിവെക്കുക. നന്നായി ഇളക്കി 8 മണിക്കൂർ മൂടി മാറ്റിവെക്കുക. അതിനുശേഷം പൊന്തി വന്ന മാവിൽ ആവശ്യമെങ്കിൽ കുറച്ചു വെള്ളം ചേർത്തു നന്നായി ഇളക്കികൊടുക്കാം. ഒരു പാൻ നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് അൽപ്പം ഓയിൽ ഒഴിച്ച് കൊടുക്കാം.

പാനിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന മാവ് ഒഴിച്ചു കൊടുക്കാം. പരത്തി കൊടുക്കേണ്ട ആവശ്യം ഇല്ല. ഇളക്കാതെ നല്ല പോലെ ഓട്ടകൾ വന്നതിനു ശേഷം മൂടിവെച്ചു വേവിക്കാം. വളരെ സോഫ്റ്റ് ആയ പഞ്ഞിപ്പരത്തപ്പം തയ്യാർ. സാധാരണ വെള്ളയപ്പത്തിൽ നിന്ന് വ്യത്യസ്തമായി കുറച്ചു കനം കൂടുതലായാണ് ഇത് ഉണ്ടാക്കി എടുക്കുന്നത്. ബാക്കി വന്ന മാവ് പാത്രത്തിലാക്കി അടച്ചു ഫ്രിഡ്ജിൽ വെച്ചാൽ കേടാകാതെ സൂക്ഷിക്കാം. Credit : Salu Kitchen

We would like to show you notifications for the latest news and updates.
Dismiss
Allow Notifications