അടുക്കളയിലെ പല്ലിയെ ഓടിക്കാനായി ഇങ്ങനെ ചെയ്തു നോക്കൂ
പല്ലികൾ ഇല്ലാത്ത വീടുകൾ ചുരുക്കമാണ്. ഇവയ്ക്കു വിഷമില്ലെങ്കിലും പലപ്പോഴും നമുക്ക് ശല്യമാകുന്നു. പല്ലി ശല്യം മാറാന്‍ ചില വഴികളുണ്ട്.മഴക്കാലത്ത് ചെറുപ്രാണികളുടെ ശല്യം കൂടും. ഇവയെ ഭക്ഷിക്കാനെത്തുന്ന പല്ലികളുടെ എണ്ണത്തിലും സ്വഭാവികമായും വര്‍ദ്ധനയുണ്ടാകും. വൃത്തിഹീനമായ അടുക്കള, കഴുകാത്ത പാത്രങ്ങള്‍, ഭക്ഷണാവശിഷ്ടങ്ങള്‍ ഇവയൊക്കെ ഉറുമ്പുകളടക്കമുള്ള ചെറുപ്രാണികളെ ആകര്‍ഷിക്കും, ഇവയെ തിന്നാല്‍ പല്ലിയും എത്തും.ഇരുണ്ട സ്ഥലങ്ങളിലാണ് പ്രധാനമായും പല്ലികളുടെ സാനിധ്യമുണ്ടാകുക.
ചുമരുകളിലെ വിള്ളലുകളിലും, ഇരുളടഞ്ഞ ഇടങ്ങളിലും പകൽസമയം ഒളിച്ചിരുന്ന് സന്ധ്യയാകുന്നതോടെ ഇര തേടാനിറങ്ങുന്നവയാണ് പല്ലികൾ. വീട്ടമ്മമാര്‍ക്ക് വളരെ ബുദ്ധിമുട്ടാണ് പാകം ചെയ്തു വെച്ചിരിക്കുന്ന ഭക്ഷണത്തില്‍ എങ്ങാനും പല്ലിയോ പാറ്റയോ വീണു കഴിഞ്ഞാല്‍ പിന്നെ അതുകൊണ്ടുള്ള ബുദ്ധിമുട്ട് പറയേണ്ടതിലല്ലോ.
ഉപയോഗിച്ചു കഴിഞ്ഞ കോഴിമുട്ടയുടെ തോട് കളയാതെ മലര്‍ത്തി വീടുകളുടെ മുക്കിലും മൂലയിലും വയ്ക്കാം.ചുവന്നുള്ളിയും വെളുത്തുള്ളിയും ചേര്‍ത്തു ചതച്ച് ആ നീര് വെള്ളത്തില്‍ കലക്കി വീടിന്റെ മൂലകളില്‍ സ്പ്രേ അപരാജിതചൂര്‍ണം എന്നൊരു ആയുര്‍വേദ മരുന്നുണ്ട്. ഇത വാങ്ങി പുകയക്കുന്നത് പല്ലികളെ തുരത്താന്‍ നല്ലതാണ്. ചെയ്യുന്നതും ഗുണകരമാണ്. കുരുമുളകു വെള്ളത്തില്‍ കലക്കി സ്പ്രേ ചെയ്താൽ പല്ലി ശല്യം മാറും. ഉപയോഗിച്ചു കഴിഞ്ഞ കോഴിമുട്ടയുടെ തോട് കളയാതെ മലര്‍ത്തി വീടുകളുടെ മുക്കിലും മൂലയിലും വയ്ച്ചാൽ പല്ലി വരില്ല.