പിണക്കങ്ങൾ എല്ലാം മറന്ന് ഗ്ലാമറസ് ലുക്കിൽ ഓടിയെത്തി പ്രിയ!! രാജകുമാരിയെപ്പോലെ അണിഞ്ഞൊരുങ്ങി നൂറിൻ ഷെറീഫ് വിവാഹ വേദിയിൽ!! വിവാഹത്തിന് എത്തിയ താരങ്ങളെ കണ്ടോ!!|Noorin Shereef wedding Latest Malayalam

Noorin Shereef wedding Latest Malayalamമലയാളി പ്രേക്ഷകർ ഏറെ കാത്തിരുന്ന താര വിവാഹമായിരുന്നു നടി നൂറിൻ ഷെറീഫിന്റെയും നടനും തിരക്കഥാകൃത്തുമായ ഫാഹിം സഫറിന്റെയും. മൂന്നു വർഷത്തെ പ്രണയത്തിനു ശേഷം കഴിഞ്ഞ വർഷം ഡിസംബറിൽ ആണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്.

താരങ്ങളായ അഹാന കൃഷ്ണകുമാർ, രജിഷ വിജയൻ എന്നിവരെല്ലാം വിവാഹ നിശ്ചയത്തിൽ പങ്കെടുത്തിരുന്നു. വിവാഹ നിശ്ചയം നടന്നപ്പോൾ മാത്രമാണ് ഇവർ തമ്മിലുള്ള പ്രണയത്തെപ്പറ്റി എല്ലാവരും അറിയുന്നത്. എന്നാൽ യാത്രകളിലും ഉദ്ഘാടനങ്ങൾക്കുമെല്ലാം പലപ്പോഴും ഫാഹിം തന്നോടൊപ്പം ഉണ്ടായിരുന്നു എന്നും എന്നാൽ തങ്ങൾ പ്രണയത്തിലാണെന്ന വിവരം തങ്ങളുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമേ അറിവുണ്ടായിരുന്നുള്ളു എന്നും നൂറിൻ എൻഗേജ്മെന്റിന് ശേഷമുള്ള അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.ഇപോഴിതാ ഇരുവരുടെയും പ്രണയം പൂവണിയുകയാണ്.

വിവാഹ ദിവസത്തിൽ ചുവന്ന പൂക്കൾ പതിപ്പിച്ച ലൈറ്റ് റോസ് നിറമുള്ള ഡ്രസ്സ്‌ ധരിച്ചു അതി സുന്ദരിയായാണ് നൂറിൻ എത്തിയത്. ഡാർക്ക്‌ റെഡ് കുർത്തിയാണ് സഫറിന്റെ കല്യാണ വേഷം.2017 ൽ പുറത്തിറങ്ങിയ ഒമർ ലുലു ചിത്രം ചങ്ക്‌സിലൂടെയാണ് താരം സിനിമ അഭിനയ രംഗത്തേക്ക് കടന്ന് വന്നത്.ചങ്ക്‌സിൽ നായകനായ ബാലു വർഗീസിന്റെ സഹോദരിയുടെ വേഷമാണ് നൂറിൻ ചെയ്തത്. പിന്നീട് അതെ വർഷം പുറത്തിറങ്ങിയ ഒമർ ലുലുവിന്റെ തന്നെ ചിത്രം അഡാർ ലവ്വിൽ നായികയായും താരം അഭിനയിച്ചു.അന്താരാഷ്ട്ര ലെവലിൽ ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രം കൂടി ആയിരുന്നു അഡാർ ലവ്.ജൂൺ, മാലിക് എന്നീ ചിത്രങ്ങളിൽ മികച്ച റോളുകൾ ചെയ്ത സഫർ ഒരു തിരക്കഥാകൃത്തു കൂടിയാണ്.

മധുരം എന്ന ചിത്രത്തിനാണ് സഫർ തിരക്കഥ എഴുതിയത്.മോഡലും നർത്തകിയുമൊക്കെയായ നൂറിന്റെ ഡാൻസ് ടീച്ചറുടെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു ഫാഹിമിന്റെ അമ്മ അങ്ങനെയാണ് ഇരുവരും പരിചയപ്പെടുന്നത് . പിന്നീട് സിനിമയുമായി ബന്ധപ്പെട്ട് ഇരുവരും സുഹൃത്തുക്കളാകുകയും പിന്നീട് പ്രണയത്തിൽ ആകുകയുമായിരുന്നു. അഹാന, രജിഷ, നിമിഷ തുടങ്ങിയ താരങ്ങൾ അടങ്ങിയ ഒരു വലിയ സൗഹൃദകൂട്ടായ്മയുടെ ഭാഗമാണ് ഇരുവരും. ഒരുമിച്ചു ഒരുപാടു യാത്ര ചെയ്യുകയും സമയം പങ്കിടുകയും ചെയ്തിട്ടുള്ള തങ്ങൾ വിവാഹം കഴിഞ്ഞാലും ഇത് പോലെ തന്നെ നല്ല സുഹൃത്തുക്കൾ ആയിരിക്കുമെന്ന് ഇരുവരും പറഞ്ഞിരുന്നു.ഒരുപാട് ആരാധകരാണ് ഇരുവർക്കും ആശംസകളുമായി എത്തിയത്.Noorin Shereef wedding Latest Malayalam