1.7 കോടിയുടെ ബി.എം.ഡബ്ല്യു 740 ഐ എംസ്പോർട്ട്!! ബിഎം‍ഡബ്ല്യു വിന്റെ അത്യാഡംബര സെഡാൻ 740 ഐ ഗാരേജിൽ എത്തിച്ച് നിവിൻ പോളി!! |Nivin Pauly Latest New BMW Viral entertainment news

Nivin Pauly Latest New BMW Viral entertainment newsമലയാളികളുടെ പ്രിയ യുവതാരങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന വ്യക്തിയാണ് നിവിൻ പോളി. മലർവാടി ആർട്സ് ക്ലബ് എന്ന മലയാള ചിത്രത്തിലൂടെയാണ് പ്രേക്ഷകരുടെ മുൻപിലേക്ക് നിവിൻ പോളി കടന്നുവരുന്നത്. ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ പോലീസ് കഥാപാത്രമാണ് നിവിൻ പോളി എന്ന നടനെ പ്രേക്ഷകരുടെ പ്രിയതാരമാക്കി മാറ്റിയത്.

കോളേജിലെ തന്റെ സുഹൃത്തായ റിന്ന ജോയ് ആണ് നിവിൻ പോളിയുടെ ഭാര്യ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായക വേഷവും വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. താരത്തിന്റേതായ ഓരോ വാർത്തകൾക്കും സോഷ്യൽ മീഡിയയിൽ വലിയ പ്രചാരമാണ് ലഭിക്കാറുള്ളത്.

ഇപ്പോഴിതാ താരം ബി.എം.ഡബ്ല്യു 740 ഐ എംസ്പോർട്ട് പതിപ്പ് സ്വന്തമാക്കി എന്ന വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. കൊച്ചിയിലെ ബി.എം.ഡബ്ല്യു വിതരണക്കാരായ ഇ.വി.എം. ഓട്ടോക്രാഫിറ്റിൽ നിന്നാണ് അദ്ദേഹം ഈ ആഡംബര വാഹനം സ്വന്തമാക്കിയിരിക്കുന്നത്. 1.7 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില. സെവൻ സീരീസിന്റെ 2023 പതിപ്പാണ് അദ്ദേഹത്തിന്റെ ഗ്യാരേജിൽ എത്തിയിരിക്കുന്നത്.വെൽഫയർ, മിനി കൂപ്പർ തുടങ്ങിയ ഒരുപിടി മികച്ച വാഹനങ്ങളുള്ള ഗ്യാരേജിലേക്കാണ് ബി.എം.ഡബ്ല്യുവിന്റെ ആഡംബര വാഹനം താരം എത്തിച്ചിരിക്കുന്നത്.

ആസിഫ് അലി, അനുപ് മേനോൻ തുടങ്ങിയ താരങ്ങളും അടുത്തിടെ സെവൻ സീരീസ് സ്വന്തമാക്കിയിരുന്നു. സെവൻ സീരീസിന്റെ മുൻ മോഡലുകളിൽ നിന്നും തികച്ചും വ്യത്യസ്തമായാണ് 2023 സെവൻ സീരീസ് എത്തിയിട്ടുള്ളത്. മണിക്കൂറിൽ 250 കിലോമീറ്ററാണ് ഈ വാഹനത്തിന്റെ പരമാവധി വേഗത. നിരവധി അതിനൂതന സാങ്കേതിക വിദ്യകൾ ഈ കാറിൽ സാമന്ന്വയിപ്പിച്ചിട്ടുണ്ട്. അത്യാഡംബര സംവിധാനങ്ങളോടെയാണ് ഈ വാഹനത്തിന്റെ അകത്തളം ഒരുക്കിയിട്ടുള്ളത്. ഡാഷ്ബോർഡിന്റെ പകുതി ഭാഗം വരെ നീളുന്ന സ്ക്രീനിലാണ് ഇൻസ്ട്രുമെന്റ് ക്ലെസ്റ്ററും ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഒരുക്കിയിരിക്കിന്നത്. കൂടാതെ കണക്ടിവിറ്റി സംവിധാനങ്ങളും സ്ട്രീമിങ്ങ് സൗകര്യങ്ങളും ഇതിൽ നൽകിയിട്ടുണ്ട്. വെന്റിലേറ്റഡ് സംവിധാനത്തിലാണ് സീറ്റുകളെല്ലാം ഒരുങ്ങിയിട്ടുള്ളത്. പിൻനിരയിൽ ഓട്ടോമാൻ സംവിധാനമുള്ള സീറ്റുകളുമാണ്. പനോരമിക് സൺറൂഫ് ഉൾപ്പെടെയുള്ള ഫീച്ചറുകളും ഇതിന്റെ പ്രത്യേകതകളിൽ ഉൾപ്പെടുന്നു.Nivin Pauly Latest New BMW Viral entertainment news

View this post on Instagram

A post shared by Eisk007 (@eisk007)