നക്ഷത്ര കണ്ണുള്ള ഞങ്ങളുടെ രാജകുമാരന് ഇന്ന് മൂന്നാം പിറന്നാൾ.!! മധുരം നുണഞ്ഞ് ബേബി ആര്യൻ; പൊന്നോമനയുടെ ജന്മദിനം ആഘോഷമാക്കി നിമ്മിയും അരുൺ ഗോപനും.!! | Nimmy And Arun Gopan Son Aaryan Gopan’s 3 Rd Birthday Celebration

മലയാളികളുടെ ഇഷ്ട ചാനലായ ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് ലഭിച്ച പ്രിയ ഗായകനാണ് അരുൺ ഗോപൻ. ഐഡിയ സ്റ്റാർ സിംങ്ങർ എന്ന റിയാലിറ്റി ഷോയിലെ 2007 ലെ മത്സരാർത്ഥിയായിരുന്ന അരുൺ പതിനഞ്ച് വർഷം കഴിഞ്ഞിട്ടും ഇന്നും അറിയപ്പെടുന്നത് സ്റ്റാർ സിംങ്ങറിൻ്റെ പേരിൽ തന്നെയാണ്.

ഇപ്പോൾ അറിയപ്പെടുന്ന ഗായകനും, നടനുമൊക്കെയാണ് താരം. അരുൺ ഗോപൻ്റെ ഭാര്യയും പ്രേക്ഷകർക്ക് പ്രിയങ്കരിയായ അവതാരകയും നടിയുമാണ്. സൂര്യ ടിവിയിൽ അവതാരികയായി തിളങ്ങി നിന്നിരുന്ന സമയത്താണ്, ഏഷ്യാനെറ്റിലെ ചന്ദനമഴ എന്ന പരമ്പരയിലൂടെ അഭിനയ രംഗത്തേക്ക് കാലെടുത്തു വയ്ക്കുന്നത്. 2014-ൽ ആയിരുന്നു അരുൺ നിമ്മിയെ വിവാഹം കഴിക്കുന്നത്. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. ഇവർക്ക് ആര്യൻ എന്നൊരു മകനുണ്ട്. വിവാഹ ശേഷം യുട്യൂബ് വ്ളോഗർ കൂടിയായ നിമ്മി അവരുടെ വിശേഷങ്ങളൊക്കെ യുട്യൂബിലൂടെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ താരത്തിൻ്റെ യുട്യൂബ് ചാനലിൽ പങ്കുവച്ചിരിക്കുന്നത് ഇവരുടെ മകനായ ആര്യൻ്റെ പിറന്നാൾ വിശേഷമാണ്. ‘ഞങ്ങളുടെ മകൾ മൂന്നിലേയ്ക്ക് കടന്നിരിക്കുന്നു എന്നു പറഞ്ഞാണ് ഇൻസ്റ്റാഗ്രാമിൽ താരം വിശേഷങ്ങൾ പങ്കുവച്ചിരിക്കുന്നത്. കേക്ക് കട്ടിംങ്ങിൻ്റെയും, നിരവധി ഫോട്ടോകളും നിമ്മി പങ്കുവയ്ക്കുകയുണ്ടായി. വളരെ മനോഹരമായി ഒരുങ്ങിയാണ് താരങ്ങൾ പിറന്നാൾ ആഘോഷിച്ചിരിക്കുന്നത്.

പിറന്നാളിന് മുൻപ് നക്ഷത്ര പിറന്നാളിന് സന്ധ്യയും പായസവുമൊക്കെയാണ് ഒരുക്കിയിരിക്കുന്നത്. അരുൺ ഗോപൻ്റെ അച്ഛനും അമ്മയും പിറന്നാൾ ആഘോഷത്തിന് എത്തിയിരുന്നു. അരുണിൻ്റെ അമ്മയുടെ പിറന്നാളും, ആര്യൻ്റെ പിറന്നാളും ഒരേ ദിവസമാണെന്നും, ജനുവരി 30 ന് ആര്യൻ്റെ പിറന്നാൾ വലിയ രീതിയിൽ ആഘോഷിക്കുന്നതായിരിക്കുമെന്നും താരങ്ങൾ പറയുകയുണ്ടായി.