തുള്ളി കളിക്കുന്ന കുഞ്ഞി പുഴു.!! പാട്ടിനൊപ്പം കുഞ്ഞു ചുവടുകളുമായി നില മോളും. വീഡിയോ ഏറ്റെടുത്ത് ആരാധകർ.!!

അഭിനേത്രി, ടെലിവിഷൻ അവതാരക, യൂട്യൂബർ എന്നിവയിലൂടെ നിരവധി ആരാധകരെയും പ്രേക്ഷകരെയും ചുരുങ്ങിയ കാലം കൊണ്ട് നേടിയെടുത്ത താരങ്ങളിലൊരാളാണ് പേർളി മാണി. സമീർ താഹിറിന്റെ സംവിധാനത്തിൽ 2013 ൽ പുറത്തിറങ്ങി വൻ പ്രേക്ഷക സ്വീകാര്യത നേടിയ ദുൽക്കർ ചിത്രമായ ” നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി ” എന്ന സിനിമയിലൂടെയാണ് പേർളി സിനിമാലോകത്ത് എത്തുന്നത്. തുടർന്ന് ഇങ്ങോട്ട് നിരവധി സിനിമകളിൽ

പ്രമുഖ നായകന്മാരുടെ നായികയായും സഹനായികയായും നിരവധി ഗ്ലാമറസ് വേഷങ്ങളാണ് താരം കാഴ്ചവെച്ചിരുന്നത്. ശേഷം ടെലിവിഷൻ അവതാരകയായും തിളങ്ങിയ ഇവർ മലയാളം റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസൺ ഒന്നിൽ മത്സരാർത്ഥിയും ആയിരുന്നു. ശ്രീനിഷുമായുള്ള താരത്തിന്റെ വിവാഹവും മറ്റു കാര്യങ്ങളും സമൂഹ മാധ്യമങ്ങളിൽ വളരെയേറെ ചർച്ചയാക്കപ്പെട്ടത് ഇവരുടെ പ്രേക്ഷക സ്വീകാര്യതയെയാണ് കാണിക്കുന്നത്. 2019 മെയിലായിരുന്നു

സിനിമാതാരവും ബിഗ് ബോസ് മത്സരാർത്ഥിയും കൂടിയായ ശ്രീനിഷ് അരവിന്ദിനെ പേർളി ജീവിത പങ്കാളിയാക്കുന്നത്. വിവാഹ ശേഷം പേർളിഷ് ദമ്പതികളുടെയും കുഞ്ഞു നിളയുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും തിടുക്കമാണ്. കുഞ്ഞ് നിലയുടെ കുസൃതി നിറഞ്ഞ വീഡിയോകൾ പലപ്പോഴും പേർളി ആരാധകരുമായും പ്രേക്ഷകരുമായും പങ്കുവക്കാറുണ്ട്. ഇത്തരത്തിൽ താരം പങ്കുവെച്ച ചില വീഡിയോകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ

ഇടം പിടിക്കുന്നത്. അജഗജാന്തരം സിനിമയിലെ “ഉള്ളുള്ളേരി” എന്ന ഗാനത്തിന് കുഞ്ഞിക്കാലുകളാൽ ചുവടുവെക്കാൻ ശ്രമിക്കുന്ന നിലയുടെ വീഡിയോയാണ് ആരാധകരെ ഏറെ രസിപ്പിച്ചിരിക്കുന്നത്. മാത്രമല്ല, കാറിൽ സഞ്ചരിക്കുന്നതിനിടെ നില ഉറങ്ങിയോ എന്ന് പേർളി ലൈറ്റിട്ടു നോക്കുമ്പോൾ ഉണ്ടക്കണ്ണും കാട്ടി അമ്മയെ തന്നെ നോക്കിയിരിക്കുന്ന നിലയേയും ഈയൊരു വീഡിയോയിൽ കാണാവുന്നതാണ്. തങ്ങളുടെ പ്രിയ താരത്തിന്റെയും കുഞ്ഞിന്റെയും കുസൃതികൾ കോർത്തിണക്കിയ ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ നിമിഷനേരം കൊണ്ട് തരംഗമായതോടെ പ്രേക്ഷകരുടെ ഇഷ്ട വീഡിയോകളിലൊന്നായി.