ബുദ്ധിമതിയായ നില മോൾ ഡാഡിയെ അമ്പരപ്പിച്ചു- നില ബേബിയുടെ രസകരമായ വീഡിയോ പങ്കിട്ടു കൊണ്ട് ശ്രീനിഷ്.
സീരിയൽ പ്രേമികളുടെ ഏറ്റവും പ്രിയ ‘നടനാണ് ശ്രീനിഷ് അരവിന്ദ്. നായകനായും ഉപ നായകനായും ഒരു പിടി നല്ല വേഷങ്ങൾ അവതരിപ്പിക്കുവാൻ ശ്രീനിഷിന് സാധിച്ചിട്ടുണ്ട്. പാലക്കാടൻ മലയാളിയായ ശ്രീനിഷ് തൻ്റെ ശാന്തവും നിഷ്കളങ്കവുമായ സ്വാഭാവം കൊണ്ട് ജനഹൃദയങ്ങൾ കീഴടക്കുകയായിരുന്നു. പിന്നീട് ബിഗ് ബോസിലേക്കുള്ള ശ്രീനിഷിൻ്റെ വരവും അവിടെ വെച്ച് പേളി മാണിയുമായുള്ള പ്രണയവും എല്ലാം തന്നെ ശ്രീനിഷിൻ്റെ ആരാധകരുടെ എണ്ണം വർദ്ധിക്കുന്നതിന് കാരണമാവുകയായിരുന്നു.
പിന്നീട് പേളിയുമായുള്ള വിവാഹമടക്കം തൻ്റെ ജീവിതത്തിലെ ഓരോ നുറുങ്ങു സംഭവങ്ങൾ പോലും സോഷ്യൽ മീഡിയയിലൂടെ തൻ്റെ ആരാധകർക്കായി പേളിയും ശ്രീനിഷും പങ്കുവെക്കുവാൻ മടി കാണിച്ചിട്ടില്ല. അങ്ങിനെ വിവാഹശേഷമുള്ള ഇരുവരുടേയും ജീവിത വിശേഷങ്ങളും പേളിയുടെ പ്രഗ്നൻസിയും, പ്രസവവിശേഷങ്ങളും, കുഞ്ഞു ജനിച്ച ശേഷമുള്ള കുഞ്ഞിൻ്റെ വിശേഷങ്ങളും എല്ലാം തന്നെ ആരാധകർക്കിടയിൽ വലിയ സ്വീകാര്യത നേടിയിരുന്നു .