നിലമോൾ ഒരു ചേച്ചിയാകുന്നു.!! പേളിയുടെ പുതിയ വിശേഷം നിങ്ങൾ അറിഞ്ഞോ. അതീവ സന്തോഷത്തിൽ താരത്തിന്റെ പുതിയ പോസ്റ്റ് വൈറലാകുന്നു. നാലുമാസം ഗർഭിണി, അതിരുകളില്ലാത്ത സന്തോഷം!!
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് നടി പേർളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ്ബോസ് ഷോയിലൂടെ പ്രേക്ഷക ഹൃദയം കവർന്ന ഇരുവരും സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്. ബിഗ്ഗ്ബോസ് ഷോയിൽ വെച്ച് ഇരുവരും തമ്മിൽ ഉണ്ടായിരുന്ന പ്രണയം ഏറെ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. ഇരുവരുടെയും പ്രിയപുത്രി നിലമോളും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരി തന്നെ. നിലമോളുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർ എന്നും തിരക്കുകൂട്ടാറുണ്ട്,
ഇപ്പോഴിതാ പേർളി പങ്കുവെച്ചിരിക്കുന്ന ഒരു പുതിയ വിശേഷമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നിലമോൾ ഉടൻ തന്നെ ഒരു ചേച്ചി ആകാൻ പോകുന്നു എന്ന വാർത്തയാണ് ഇപ്പോൾ പേർളി പേക്ഷകരോട് പങ്കുവെച്ചിരിക്കുന്നത്. വർത്തയറിഞ്ഞതോടെ ഏവരും ആദ്യം കരുതിയത് പേളി വീണ്ടും അമ്മയാകാൻ പോകുന്നുവോ എന്നാണ്. എന്നാൽ പേർളി പങ്കുവെച്ചിരിക്കുന്ന ചിത്രവും പോസ്റ്റും പറയുന്നതനുസരിച്ച് പേർളിയുടെ സഹോദരി റേച്ചൽ മാണിയാണ് ഗർഭിണിയായിരിക്കുന്നത്.