നസ്രിയയ്ക്ക് തന്നെ ആണോ ഇങ്ങനെ സംഭവിച്ചത്? തിരിച്ചറിയാൻ പോലും ആകാതെ നസ്രിയയുടെ പുതിയ രൂപം.

മലയാളികളുടെ പ്രിയ നായിക നസ്രിയ നസീമിന്റെ ഒരു പുത്തൻ വിശേഷം ആണ് സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്നിരിക്കുന്നത്. പുത്തൻ ഹെയർ സ്റ്റൈൽലൂടെയുള്ള നസ്രിയയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് നസ്രിയ പങ്കു വച്ചിരിക്കുന്നത്. പുതിയ ലുക്കിൽ നസ്രിയയുടെ ചുരുണ്ട മുടിയും, കൂളിംഗ് ഗ്ലാസും, മാസ്ക്കും ഒക്കെ കൂടെ ഗേറ്റപ്പ് ആകെ മാറിയപ്പോൾ ഇത് നസ്രിയ തന്നെ ആണോ എന്ന കമെന്റുകൾ ആണ് പുറത്തു വരുന്നത്.

നസ്രിയ പലപ്പോഴും മുടി വെട്ടിയും വളർത്തിയും ഒക്കെ സോഷ്യൽ മീഡിയയിലും സിനിമയിലും ഒക്കെ വരാറുണ്ട് എങ്കിലും എങ്ങനെ വന്നാലും പ്രേക്ഷകർക്ക് നസ്രിയ എന്ന കുട്ടി കുറുമ്പിയെ ഇഷ്ടമാണ്. ടെലിവിഷൻ അവതരികയിൽ തുടങ്ങി മലയാളത്തിലും, തമിഴിലും ഒട്ടനവധി ചിത്രങ്ങളിലൂടെ കുറുമ്പ് കാട്ടി രസിപ്പിച്ചു കൊണ്ട് നമ്മുടെ സ്വന്തം എന്ന് തോന്നിപ്പോകുന്ന ഫീൽ തന്നിട്ടുള്ള നടിയാണ് നസ്രിയ. പ്രിയനടൻ

ഫഹദ് ഫാസിലിന്റെ ഭാര്യയായി മാറിയതും മലയാളി പ്രേക്ഷകർക്ക് സന്തോഷം തന്നെ ആയിരുന്നു. കല്യാണത്തിന് ശേഷവും ഹദ് ഫാസിലിനോപ്പവും ട്രാൻസ് എന്ന സിനിമയിൽ ഒന്നിച്ചു നസ്രിയ വന്നിട്ടുണ്ട്. കൂടാതെ അഭിനയം മാത്രമല്ല സിനിമയുടെ മറ്റു അണിയറ പ്രവർത്തനങ്ങളിലും നസ്രിയ വളരെ താല്പര്യം ഉള്ള ആളാണ്, പ്രൊഡ്യൂസർ ആയും സിനിമകളിൽ സജീവമാണ് നസ്രിയ.

ഇപ്പോൾ താരത്തിന്റെ പുതിയ ഒരു വിശേഷം കൂടെ പറയാൻ ഉണ്ട്, നസ്രിയയുടെ പുതിയ ഒരു സിനിമ വരുകയാണ്. അതും ഒരു തെലുങ്ക് സിനിമയിൽ, അണ്ടെ സുന്ദരാകിനി എന്നാണ് സിനിമയുടെ പേര്. നാനി ആണ് നസ്രിയയുടെ നായകനായി വരുന്നത്. പുതിയ ചിത്രവും, പുതിയ ലുക്ക്‌ എല്ലാം കൂടുതൽ പ്രതീക്ഷ നൽകുകയാണ് നസ്രിയയുടെ പുതിയ ചിത്രത്തിനായി കാത്തിരിക്കാം.