സന്തോഷമായി എല്ലാര്ക്കും.!! സന്തോഷിനെ ചേർത്ത് പിടിച്ച് വിശേഷം അറിയിച്ച് നവ്യ നായർ; മകനെയും ഭാര്യയേം കാണാൻ ഓടിയെത്തി സന്തോഷേട്ടൻ.!! | Navya Nair Happy News With Husband Santhosh Viral

Navya Nair Happy News With Husband Santhosh Viralഇഷ്ടം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് നവ്യാനായർ. എന്നാൽ നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തിലൂടെയാണ് മലയാളികൾ നവ്യയെ നെഞ്ചിലേറ്റിയത്. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ച താരം 2010 – ൽ സന്തോഷ് മേനോനെ വിവാഹം കഴിച്ചശേഷം മുംബൈയിൽ സ്ഥിരതാമസമാക്കുകയായിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം ‘ ഒരുത്തി’ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് മലയാളസിനിമയിലേക്ക് നടത്തുകയായിരുന്നു നവ്യാനായർ.

പിന്നീട് താരത്തെ തേടി നിരവധി അവസരങ്ങൾ എത്തുകയും ചെയ്തു. നവ്യയുടെ വ്യത്യസ്ത അഭിനയമികവ് കാട്ടി തന്ന ‘ജാനകി ജാനേ ‘ ആയിരുന്നു അവസാനമായി താരം അഭിനയിച്ച സിനിമ. സിനിമയിൽ കൂടാതെ റിയാലിറ്റിഷോയിലും ജഡ്ജസായും താരം മികവ് തെളിയിക്കുകയാണ്. അതിനിടയിലാണ് താരത്തിനെ ചൊല്ലി പലതരത്തിലുള്ള വാർത്തകൾ പ്രചാരത്തിൽ വന്നത്. നവ്യ വിവാഹമോചിതയായി തുടങ്ങിയ വാർത്തകൾ വന്നിരുന്നെങ്കിലും, താരം ഇതിനെതിരെ പ്രതികരിച്ചിരുന്നില്ല.

നവ്യ തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെക്കുന്ന ഫോട്ടോയിൽ താരവും മകൻ സായിയുമൊത്തുള്ള ചിത്രങ്ങളാണ് കൂടുതലായും ഉണ്ടായിരുന്നത്. അതിൽ നവ്യ വിവാഹമോചിതയായി എന്ന രീതിയിലുള്ള വാർത്തകളാണ് അടുത്തകാലത്തായി കൂടുതലായി പ്രചരിച്ചിരുന്നത്. കഴിഞ്ഞ മാസം മകൻ്റെ പിറന്നാൾ ദിനത്തിൽ ഭർത്താവ് സന്തോഷുമൊത്തുള്ള ചിത്രം താരം പങ്കുവച്ചപ്പോഴാണ് കേട്ട വാർത്തകൾ തെറ്റായിരുന്നുവെന്ന് പ്രേക്ഷകർ മനസിലാക്കി തുടങ്ങിയത്.

എന്നാൽ വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ട് താരം ഇൻസ്റ്റാഗ്രാമിൽ ഭർത്താവും അമ്മായി അമ്മയുമൊത്തുള്ള സന്തോഷത്തോടെയുള്ള ഫോട്ടോയാണ് പങ്കുവച്ചിരിക്കുന്നത്. ഈ പോസ്റ്റിന് താഴെ നിരവധി പേരാണ് ആശംസകൾ അറിയിച്ച് എത്തിയിരിക്കുന്നത്. എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കാൻ കഴിയട്ടെ എന്നാണ് പ്രേക്ഷകർ പ്രിയ താരത്തിന് ആശംസകൾ അറിയിച്ചിരിക്കുന്നത്.Navya Nair Happy News With Husband Santhosh Viral

View this post on Instagram

A post shared by Navya Nair (@navyanair143)