മണാലിയിലെ കൊടും തണുപ്പ് വക വെക്കാതെ കിടിലൻ ഡാൻസുമായി നൈന; പ്രേക്ഷകരുടെ പ്രിയ താര പുത്രി വീണ്ടും.!! വൈറൽ ഗാനം കച്ചാ ബദാമിനെ വേറെ ലെവലാക്കി;
പറക്കും തളികയിൽ ബസന്തി എന്ന ഒറ്റ കഥാപാത്രത്തിലൂടെ മലയാള മനസ്സിൽ ഇടം നേടിയ നടിയാണ് നിത്യ ദാസ്. മലയാളത്തിൽ മാത്രമല്ല അന്യ ഭാഷകളിലും നിത്യ അഭിനയിച്ചിരുന്നു. വിവാഹ ശേഷം സ്വകാര്യ ജീവിതത്തിൽ ഒതുങ്ങിക്കൂടിയ നിത്യയുടെ തിരിച്ചുവരവ് ഗംഭീരമായിരുന്നു. മകൾ നൈന ജൽവാളിനെ പരിചയപ്പെടുത്തിക്കൊണ്ടാണ് നിത്യ സോഷ്യൽ മീഡിയയിൽ എത്തിയത്. നിത്യയുടെ തനി പകർപ്പാണ് മകൾ നൈന. പൂച്ച കണ്ണുകളും അതെ സൗന്ദര്യവും നൈനയ്ക്കുമുണ്ട്.
ഇതോടെ നൈനയും സോഷ്യൽ മീഡിയയിൽ താരമായി. നിത്യയുടെ എല്ലാ കഴിവും നൈനയ്ക്ക് പകർന്ന് കിട്ടിയിട്ടുണ്ട്. ഇരുവരെയും കണ്ടാൽ ഇരട്ടകളാണെന്നാണ് പ്രേക്ഷകരുടെ മറുപടി. നൈന ഇപ്പോൾ നിത്യ ദാസിനേക്കാൾ വൈറലാണെന്ന് പറയാം. അത്രയും ആരാധകർ ഉണ്ട് ഈ കുട്ടി താരത്തിന്. ഷെയർ ചെയ്യുന്ന എല്ലാ വിഡിയോകളും ഒന്നിനൊന്ന് മികച്ചു നിൽക്കുന്നു. നൃത്തമാണ് നൈനയുടെ പ്രധാന ഐറ്റം. അമ്മയും മകളും ഒന്നിച്ചുള്ള ഡാൻസ് വീഡിയോയും റീലുകളും