കുറഞ്ഞ ബഡ്ജറ്റിൽ മലയാളത്തിലേക്ക് ഒരു രജനീകാന്ത്; അമ്പരപ്പിക്കുന്ന രൂപസാദൃശ്യവുമായി ഫോർട്ട് കൊച്ചിയിലെ സുധാകരപ്രഭു..!!|Nadhirshah Share A Photo Of Fort Kochi Rajinikanth Goes Viral

Nadhirshah Share A Photo Of Fort Kochi Rajinikanth Goes Viralതമിഴ് മന്നൻ രജനീകാന്തിന്റെ, ഒറിജിനലിന് വെല്ലുന്ന ഡ്യൂപ്ലിക്കേറ്റുമായി ചേർന്നുനിന്ന് ഫോട്ടോയെടുത്ത് നാദിർഷ വൈറലാകുന്നു.ജയിലറിന് ശേഷം സൗത്ത് ഇന്ത്യയിൽ മുഴുവൻ ഒരു രജനീ തരംഗം സൃഷ്‌ടിച്ച സാഹചര്യത്തിൽ വീണ്ടും ആരാധകലക്ഷങ്ങളുടെ ശ്രദ്ധ കേന്ദ്രമാകുകയാണ് രജനി കാന്ത്.കൂടാതെ മലയാളത്തിൽ നിന്നും ഓസ്കാർ എൻട്രി ലഭിച്ച 2018 നെ പരാമർശിച്ചുകൊണ്ടുള്ള അഭിനന്ദനവും ആന്റണിയുമായി നേരിട്ടുള്ള മീറ്റിങ്ങും ഒക്കെയായി രജനികാന്ത് കേരളത്തിലുടനീളം ഒരു ചർച്ചാവിഷയം ആയിരിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് രജനീകാന്തിന് സമാനമായ ഒരു വ്യക്തിയെ കൊച്ചിയിൽ നിന്ന് കണ്ടുമുട്ടുന്നത്. സുധാകര പ്രഭു എന്ന പേരുള്ള ഇദ്ദേഹം ഫോർട്ടുകൊച്ചിയിൽ ഒരു ചായക്കടയിൽ ജോലിചെയ്യുന്ന സാധാരണക്കാരനാണ്.ഇദ്ദേഹത്തെ ചേർത്ത് കൊണ്ടുള്ള ഒരുമിച്ചുള്ള ഫോട്ടോയാണ് സംവിധായകൻ നാദിർഷ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.” ഇത് കൊച്ചിയിലെ രജനി.പേരിൽ പ്രഭു ഉണ്ടെങ്കിലും കൊച്ചിയിലെ ഒരു ചായക്കടയിൽ ജീവനക്കാരാണ് ഇദ്ദേഹം” എന്ന ക്യാപ്ഷനും അടിയിൽ കാണാം.

എന്തുതന്നെയായാലും രജനീകാന്ത്മായി ഇദ്ദേഹത്തിനുള്ള രൂപസാദൃശ്യം ചെറുതൊന്നുമല്ല. താഴെ ആരാധകരുടെയും പ്രേക്ഷകരുടെയും കമന്റുകൾ കാണാം. എന്തുതന്നെയായാലും ഇത് ആരാധകർ മുഴുവൻ ഈ സമയം കൊണ്ട് ഏറ്റെടുത്ത് കഴിഞ്ഞു. ചെറിയ ബജറ്റിൽ മലയാളത്തിലേക്ക് ഒരു രജനീകാന്ത് എന്നും മലയാളത്തിനിനി സ്വന്തമായൊരു രജനിയെന്നുമൊക്കെയുള്ള കമന്റ്സ്കൾ കാണാം.

നടനും ചലച്ചിത്ര സംവിധായകനുമായ നാദിർഷ മലയാളികൾക്ക് എന്നും പ്രിയപ്പെട്ടവരാണ്. രജനീകാന്തിന്റേതു പോലെയുള്ള സാൾട്ട് ആൻഡ് പെപ്പെർ സ്റ്റൈലിലുള്ള മുടിയും വെള്ള ജുബ്ബയും അതേ ചിരിയുമൊക്കെയാണ് സുധാകരപ്രഭുവിന്റെയും പ്രത്യേകത.ആരും കണ്ടാൽ ഇത് രജനി തന്നെയല്ലേ എന്ന് ഞെട്ടുന്ന അത്ഭുതപ്പെടുത്തുന്ന രൂപ സാദൃശ്യം.Nadhirshah Share A Photo Of Fort Kochi Rajinikanth Goes Viral