Nadan Vendakka Thoran Recipe Malayalam : ചോറിന്റെയും കഞ്ഞിയുടെയും കൂടെ നല്ല കോമ്പിനേഷൻ ആണ് ഈ വെണ്ടയ്ക്ക തോരൻ.. അതിനായി മെഴുക്കുപുരട്ടിക്ക് അരിയുന്ന രീതിയിൽ വെണ്ടക്ക അരിയുക. മൂത്ത വെണ്ടക്ക ഒഴിവാക്കണം. സവാള കുറുകെ മുറിച്ച് കനം കുറച്ച് അരിഞ്ഞെടുക്കുക. മുളക് വട്ടത്തിൽ അരിഞ്ഞെടുക്കുക. ഇനി ഒരു പാനിൽ ഒന്നര സ്പൂൺ വെളിച്ചെണ്ണ ചേർക്കുക.
- ചേരുവകൾ : –
- 150 ഗ്രാം വെണ്ടക്ക
- ചെറിയ സവാള അല്ലെങ്കിൽ 10 ചെറിയ ഉള്ളി
- പച്ചമുളക് (എരിവനുസരിച്ച്)
- കറിവേപ്പില
- തേങ്ങ
വെളിച്ചെണ്ണ ചൂടാകുമ്പോൾ കടുക് ചേർത്ത് പൊട്ടിച്ചെടുക്കുക. ഇതിലേക്ക് രണ്ട് വറ്റൽമുളക് ചേർക്കുക. മൂത്ത ശേഷം അരിഞ്ഞു വെച്ച സവാളയും പച്ചമുളകും വെണ്ടക്കയും ചേർക്കുക. ഇതിലേക്ക് രണ്ടു തണ്ട് കറിവേപ്പില ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഹൈ ഫ്ളൈമിൽ ഇളക്കി കൊണ്ടിരിക്കുക. തുറന്നു വെച്ച് അല്പം പോലും ജലാംശം ഇല്ലാതെയാണ് വേവിച്ചെടുക്കേണ്ടത്.
വെണ്ടക്ക വെന്തു വരുമ്പോൾ അരടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് കൊടുക്കുക. ആവശ്യത്തിന് ഉപ്പു ചേർത്ത് കൊടുക്കുക. പൊടിയുടെ പച്ചമണം മാറുന്നവരെ ഇളക്കി വെക്കുക. അതിനുശേഷം ഇതിലേക്ക് തേങ്ങ തിരുമ്മിയത് ചേർത്ത് നന്നായി യോജിപ്പിക്കുക. കൈ എടുക്കാതെ ണ്ടുമൂന്ന് മിനിറ്റ് ഇളക്കി കൊടുക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ.. Video Credit : NEETHA’S TASTELAND