കുതിർത്തുവെച്ച പച്ചരിയുണ്ടോ.? രണ്ടുമിനിറ്റിൽ മുട്ടയില്ലാത്ത മുട്ടയപ്പം.!! വെറും രണ്ട് ചേരുവകൾ കൊണ്ട് മുട്ടയപ്പം ഉണ്ടാക്കാം.!!!

പച്ചരി കുതിർത്തു വെച്ചിട്ടുണ്ടെങ്കിൽ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു റെസിപ്പിയാണ് മുട്ടയപ്പം. പേര് മുട്ടയപ്പം എന്നാണെങ്കിലും ഇതിൽ മുട്ട ചേർക്കുന്നില്ല എന്നതാണ് ഇതിൻറെ മറ്റൊരു പ്രത്യേകത. നാവിൽ വെള്ളമൂറും രുചിയിൽ വളരെ സിമ്പിൾ ആയി മുട്ടയപ്പം ഉണ്ടാക്കുന്നതെങ്ങനെ എന്ന് നോക്കാം.

ചേരുവകൾ :

  • പച്ചരി – 1 കപ്പ്
  • ചോറ് – 1/2 – 3/4 കപ്പ്
  • ഉപ്പ്
  • വെള്ളം

പച്ചരി കുതിർത്തുവെക്കുക. അതിനുശേഷം പച്ചരിയും ചോറും നന്നായി അരച്ചെടുക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് അരച്ചെടുക്കാൻ ശ്രദ്ധിക്കണം. ഇത് ഒരു ബൗളിലേക്ക് മാറ്റുക. ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടായതിനു ശേഷം തവി ഉപയോഗിച്ച് മാവ് ഒഴിച്ച് ഉണ്ടാക്കാവുന്നതാണ്. മാവ് വെന്താൽ എണ്ണയിൽ നിന്ന് കോരിയെടുക്കാം.

വളരെ ടേസ്റ്റിയായ ഈ മുട്ടയപ്പം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ കാണിച്ചുതരുന്നുണ്ട്. ഈ വിഭവം എല്ലാവരും ട്രൈ ചെയ്തുനോക്കൂ. വീഡിയോ ഇഷ്ട്ടമായെങ്കിൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : Ladies planet By Ramshi