മുൾട്ടാണിമിട്ടി കേട്ടിട്ടുള്ളവരും ഉപയോഗിക്കുന്നവരും അറിഞ്ഞിരിക്കണം

അമിതമായ എണ്ണമയം അകറ്റാന്‍ മുള്‍ട്ടാണി മിട്ടി നല്ലതാണ്. ബ്യൂട്ടിപാർലറുകളിൽ പോലും മുൾട്ടാണിമിട്ടിയാണ് സൗന്ദര്യസംരക്ഷകന്‍റെ വലിയ റോൾ കൈകാര്യം ചെയ്യുന്നത്. വിപണിയിൽ സുല‍ഭമായ മുൾട്ടാണിമിട്ടി പതിവാക്കിയാൽ സൗന്ദര്യസംരക്ഷണത്തിന് വേറെ വഴി തേടേണ്ടെന്നു അനുഭവസ്ഥർ ഉറപ്പുനൽകുന്നു.

മുഖത്തിന് കൂടുതൽ തിളക്കം വരാനും മുഖക്കുരു മാറാനും മുൾട്ടാണി മിട്ടി ഉപയോ​ഗിക്കുന്നത് ഏറെ നല്ലതാണ്. മുറിവ് കൊണ്ടും പൊള്ളല്‍ കൊണ്ടും ഉണ്ടായ പാടുകള്‍ മായ്ക്കാന്‍ മുള്‍ട്ടാണി മിട്ടി സഹായിക്കും. നാരങ്ങനീരും വിറ്റാമിന്‍ ഇ എണ്ണയും ചേര്‍ത്ത് കുഴയ്ക്കുക. ഇവ ഇരുപതു മിനിറ്റ് മുഖത്തിടുക. ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയുക.

മുഖ സൗന്ദര്യം സംരക്ഷിക്കുമ്ബോലെ തന്നെ കേശസംരക്ഷണത്തിനും മുള്‍ട്ടാണിമിറ്റി ഉപയോഗിക്കാം .താരനകറ്റാന്‍ ഇത് ഏറെ നല്ലതാണ് . തലയോട്ടിയിലെ രക്തയോട്ടം കൂട്ടാനും ഇത് സഹായിക്കും. അതിനായ് ഓറഞ്ചിന്‍റെ തൊലി പൊടിച്ചതോ അല്ലെങ്കില്‍ തേനും നാരങ്ങ നീരും തൈരും ചേര്‍ത്തോ കുഴച്ചെടുക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി easy tips4u ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.