രാത്രി മുഖത്ത് കറ്റാർവാഴ ജെൽ പുരട്ടി ഉറങ്ങിയാൽ…

ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് കറ്റാർവാഴ ജെൽ. മുഖത്തെ കറുത്ത പാട്, വരണ്ട ചർമ്മം എന്നിവ മാറാൻ കറ്റാർവാഴ ജെൽ പുരട്ടുന്നത് ​ഗുണം ചെയ്യും. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം രാത്രി ഉറങ്ങുന്നതിന് മുമ്പ് കറ്റാർവാഴ ജെൽ മുഖത്ത് പുരട്ടുന്നത് മുഖത്തെ ചുളിവുകള്‍ മാറാന്‍ സഹായിക്കും.

കണ്ണിനടിയിലെ കറുപ്പകറ്റാന്‍ സഹായിക്കും. കണ്ണിനു താഴെയുള്ള രക്തയോട്ടം കുറയുന്നതും ഉറക്കക്കുറവുമെല്ലാമാണ് കണ്ണിനടിയിലെ കറുപ്പിന് പ്രധാന കാരണം. എന്നാല്‍ കറ്റാര്‍വാഴ രക്തയോട്ടം കൂട്ടാന്‍ സഹായിക്കും.

മുഖകാന്തി വര്‍ദ്ധിപ്പിക്കാനും മുഖം തിളങ്ങാനും സഹായിക്കുന്ന ഒന്നാണ് കറ്റാര്‍ വാഴ‍. ചര്‍മ്മത്തിന് ഒരു പുത്തനുണര്‍വ്വ് നല്‍കുന്ന കാര്യത്തില്‍ കറ്റാര്‍വാഴ എന്നും മികച്ച് നില്‍ക്കുന്നതാണ്. ചര്‍മ്മത്തിന് ഫ്രഷ്‌നസ് നിലനിര്‍ത്തുന്നതിന് ഇത് സഹായിക്കുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kairali Health ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.