കുഞ്ഞ് വയറുമായി മൃദുല, യുവയ്ക്ക് പ്രണയ ദിനാശംസകൾ നേർന്നു- കൗതുകത്തോടെ ആരാധകർ.!!

മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതരായ താര ദമ്പതികളാണ് യുവ കൃഷ്ണയും മൃദുല വിജയ്യും. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സീരിയൽ രംഗത്ത് തൻ്റേതായ സ്ഥാനം ഉറപ്പിക്കുവാൻ രണ്ടുപേർക്കും സാധിച്ചിട്ടുണ്ട്. 202l ജൂലൈ 8 ന് ഇരുവരും വിവാഹിതരാവുകയായിരുന്നു. ഇരുവരുടേയും പ്രണയ വിവാഹം ആയിരുന്നില്ല മറിച്ച് അറേഞ്ച് മാരേജ് ആയിരുന്നു. ഇരുവരുടേയും വിവാഹ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും എല്ലാം തന്നെ

രണ്ടാളും സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ തങ്ങളുടെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇരുവരുടേയും വിശേഷങ്ങൾ അറിയുന്നത് പ്രേക്ഷകർക്കും സന്തോഷമാണ്. രസകരമായ ഇരുവരുടേയും കുടുംബ വിശേഷങ്ങൾ പ്രേക്ഷകർക്കിടയിൽ പലപ്പോഴും ചർച്ചാ വിഷയമാകാറുമുണ്ട്. വിവാഹ നിശ്ചയത്തിന് ശേഷം ഒരു വർഷം കഴിഞ്ഞായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. മഴവിൽ മനോരമയിൽ 2015 ൽ സംപ്രേക്ഷണം ചെയ്തിരുന്ന

കൃഷ്ണ തുളസി എന്ന സീരിയലിലൂടെയാണ് മൃദുല അഭിനയ രംഗത്ത് എത്തുന്നത്. കൂടാതെ നല്ലൊരു നർത്തകി കൂടിയാണ് മൃദുല. ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരുപാടിയിലും മൃദുല തൻ്റെ കഴിവ് തെളിയിച്ചിരുന്നു. സീരിയലിലൂടെ തന്നെയായിരുന്നു മെജീഷ്യനും മെൻ്റലിസ്റ്റുമായ യുവയും അഭിനയ രംഗത്ത് ചുവടുവെച്ചത്. ഈ ഇടയാണ് മൃദുല ഗർഭിണി ആണെന്ന വിവരം സോഷ്യൽ മീഡിയയിലൂടെ ഇരുവരും പുറത്തുവിട്ടിരുന്നത്.

പ്രഗ്നസി സമയത്തുള്ള തൻ്റെ എല്ലാ വിശേഷങ്ങളും താരം തൻ്റെ അക്കൗണ്ടിലൂടെ ആരാധകർക്കായി പങ്കു വെക്കാറുണ്ട്. ഇപ്പോൾ ഇതാ പ്രണയ ദിനത്തിൽ തൻ്റെ ഭർത്താവ് യുവയ്ക്ക് ആശoസകൾ നേർന്നിരിക്കുകയാണ് മൃദുല. മൃദുല കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ് ‘ഹാപ്പി വാലന്റൈൻസ് ഡേ എന്റെ ഏട്ടോയ്.. എത്ര പെട്ടന്നാണ് നമ്മൾ പോകുന്നത്… അല്ലേ ഏട്ടാ’ എന്നായിരുന്ന്. മൃദുല യുവയോട് ചേർന്നിരിക്കുന്ന രണ്ട് ഫോട്ടോ കൂടെ ചേർത്തിരുന്നു. അതിൽ ഒന്നിൽ ഗർഭിണിയായ മൃദുലയുടെ കുഞ്ഞു വയർ കാണാം.