പ്രകാശനെ അടിച്ചിറക്കി കാദംബരിക്ക് കല്യാണിയുടെ കമ്പനിയിൽ ജോലി..പ്രകാശനെ ഞെട്ടിച്ചുകൊണ്ട് സത്യം പുറത്ത് കല്യാണി സംസാരിച്ചു..!!സരയുവിന്റെ ജന്മ രഹസ്യം വെളിപ്പെടുത്തിക്കൊണ്ട് രൂപയേയും കൊണ്ട് പടിയിറങ്ങി കിരൺ..!! |mounaragm today epiode promo nov 12 malayalam

mounaragm today epiode promo nov 12 malayalamഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ പ്രകാശൻ കല്യാണിക്ക് ശബ്ദം കിട്ടിയത് വർക്ക്ഷോപ്പ് ഉടമയായ ബാലനിൽ നിന്നറിഞ്ഞ് ഷോക്കാവുകയായിരുന്നു. എന്നാൽ ബാലൻ ശരിക്കും കേട്ടില്ലെന്ന് പറഞ്ഞപ്പോൾ, പൊട്ടിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് രാജപ്പൻ വരുന്നത്. പ്രകാശൻ പലിശ കൊടുക്കാത്തതിന് രാജപ്പൻ വിക്രമിനെ കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തുകയാണ്. പിന്നീട് കാണുന്നത് കല്യാണിയുടെ ഓഫീസാണ്.

അവിടെ കല്യാണിയെ കാണാൻ കാദംബരി വന്നിരിക്കുകയാണ്. രതീഷ് കാദംബരിക്ക് ഒരു ജോലി ഇവിടെ കൊടുക്കാൻ പറ്റുമോ എന്ന് ചോദിക്കുകയാണ്. അപ്പോഴാണ് എനിക്ക് തീരുമാനിക്കാൻ പറ്റില്ലെന്നും, കിരണേട്ടനോട് ചോദിക്കണമെന്ന് കല്യാണി സംസാരിച്ച് പറഞ്ഞപ്പോൾ കാദംബരി ഞെട്ടുകയായിരുന്നു. കല്യാണി ഓപ്പറേഷൻ കഴിഞ്ഞപ്പോൾ തന്നെ സംസാരിക്കാൻ തുടങ്ങിയിരുന്നുവെന്ന് രതീഷ് പറയുകയുണ്ടായി. എന്നെ എന്തിനാണ് അച്ഛനും അമ്മൂമ്മയും വെറുക്കുന്നതെന്ന് ചോദിക്കുകയാണ് കല്യാണി. അവർ എന്തോ ചെയ്യട്ടെ, കല്യാണിക്ക് ഉയർച്ചകൾ മാത്രമാണ് ഉണ്ടായിട്ടുള്ളതെന്ന് പറയുകയാണ് രതീഷ്.

പിന്നീട് കല്യാണി കാദംബരിയെ കൂട്ടി ക്യാന്റീനിൽ പോയി ഒരുമിച്ച് ഭക്ഷണം കഴിക്കുകയായിരുന്നു കല്യാണി. പിന്നീട് കാദംബരി ഓഫീസിൽ നിന്ന് വരുമ്പോൾ എവിടെ പോയതാണെന്ന് ചോദിച്ചപ്പോൾ, കല്യാണിയുടെ കമ്പനിയിൽ ഒരു ജോലി അന്വേഷിച്ച് പോയതാണെന്ന് പറയുകയാണ് കാദംബരി. എന്ത് ജോലിയായാലും ഞാൻ ചെയ്യുമെന്ന് പറയുകയാണ് കാദംബരി. അവിടെ ജോലി നോക്കിയിട്ട് നമ്മളെ ഇങ്ങനെ അപമാനിക്കരുതെന്ന് വിക്രം പറഞ്ഞപ്പോൾ, നീ ഈ വീട്ടിലിരിക്കുന്നതാണ് അപമാനമെന്ന് പറയുകയാണ് കാദംബരി. നിങ്ങൾക്ക് ഇത് കുറവാണെങ്കിൽ ഈ വീട്ടിൽ നിന്നും നിങ്ങൾ ഇറങ്ങിക്കോ എന്ന് കാദംബരി പറഞ്ഞു. കല്യാണി എനിക്ക് എന്ത് ജോലി തന്നാലും ഞാൻ ഏറ്റെടുക്കുമെന്ന് പറയുകയാണ് കാദംബരി. പിന്നീട് കാണുന്നത് കിരണിൻ്റെ വീടാണ്.

ദീപയോട് കാദംബരി ജോലിക്ക് വേണ്ടിവന്ന കാര്യം പറഞ്ഞപ്പോൾ, അവൾക്ക് എന്തെങ്കിലും ജോലി ശരിയാക്കി നൽകണമെന്ന് പറയുകയാണ് ദീപ. ചേച്ചിക്ക് ജോലി കൊടുത്തോ എന്നും, പക്ഷേ കടുവയ്ക്കും വിക്രമിനും ഒരു സഹായവും നൽകരുതെന്ന് പറയുകയാണ് പാറുക്കുട്ടി. എന്നാൽ അവരൊക്കെ മാറുമെന്നാണ് കല്യാണി വിശ്വസിക്കുന്നത്. അപ്പോഴാണ് കിരൺ വരുന്നത്. കിരണോട് കാദംബരിയുടെ കാര്യം ചോദിച്ചപ്പോൾ ജോലി നൽകാമെന്നും, പക്ഷേ നമുക്ക് ഉപദ്രവമാവാതിരുന്നാൽ മതിയെന്ന് പറയുകയാണ് കിരൺ. പിന്നീട് നിൻ്റെ ചേച്ചിയോട് ഒരു സ്ഥലം വാങ്ങി ഒരു വീടുവയ്ക്കണമെന്ന് പറയുകയാണ് കിരൺ. രൂപ പൂജാമുറിയിൽ നിന്നും പ്രാർത്ഥിക്കുകയായിരുന്നു. കല്യാണിയും രൂപയുടെയും ചന്ദ്രസേനൻ്റെയും കാര്യം തന്നെയാണ് പ്രാർത്ഥിക്കുന്നത്. അങ്ങനെ രസകരമായ ഒരു പ്രൊമോയാണ് ഇന്ന് കാണാൻ സാധിക്കുന്നത്. mounaragm today epiode promo nov 12 malayalam