മകനെതിരെ സാക്ഷി പറഞ്ഞു ദീപ വിക്രം ജയിലിലേക്ക്..രണ്ടും വക്കിലും ചേർന്നു വിക്രത്തെ ജയിലിൽ ആക്കി പൊട്ടിക്കരഞ്ഞു പ്രകാശൻ.. പ്രകാശന്റെ കണ്ണുതള്ളിയ ചില വെളിപ്പെടുത്തലുകൾ എത്തുമ്പോൾ ട്വിസ്റ്റ്|Mounaragam today episode promo sept 26 malayalam

Mounaragam today episode promo sept 26 malayalamഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്നതിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള പരമ്പരകളിൽ ഒന്നാണ് മൗനരാഗം. കല്യാണിയുടെ ജീവിതഗന്ധിയായ കഥ പറയുന്ന സീരിയൽ ഇപ്പോൾ സോണിയയുടെയും വിക്രത്തിന്റെയും വിവാഹബന്ധം വേർപിരിയുന്ന നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇരുവരുടെയും വിവാഹബന്ധം വേർപിരിയുന്നതിനെപ്പറ്റി കോടതിയിൽ നടന്ന മുൻ കാര്യങ്ങൾ കിരണും കല്യാണിയുടെ അമ്മയും സംസാരിക്കുന്നത് കാണിക്കുന്നതോടെയാണ് ഏറ്റവും പുതിയ പ്രമോ വീഡിയോ ആരംഭിക്കുന്നത്.

സോണി ആത്മഹത്യാ പ്രവണതയുള്ള കുട്ടിയാണെന്ന് കോടതിയിൽ തെളിയിക്കാൻ കഴിഞ്ഞതുകൊണ്ടാണ് കഴിഞ്ഞ തവണ വിക്രത്തിന് ജാമ്യം കിട്ടിയതെന്നും എന്നാൽ ഇത്തവണ എല്ലാ പഴുതുകളും അടച്ച് വിക്രത്തിനെ പൂട്ടാനുള്ള തയ്യാറെടുപ്പിലാകും തങ്ങളുടെ വക്കീൽ കോടതിയിലേക്ക് എത്തുന്നതെന്നും കല്യാണിയുടെ അമ്മയോട് കിരൺ പറയുന്നുണ്ട്. സ്വന്തം മകനെതിരെ നടക്കുന്ന കേസാണ് ഇതെങ്കിലും ഇക്കാര്യത്തിൽ വിക്രത്തിന്റെ അമ്മ നിസ്സഹായയാണ്

മകൻ ചെയ്ത തെറ്റിനൊക്കെ അവൻ അനുഭവിക്കുക തന്നെ വേണമെന്നാണ് വിക്രത്തിന്റെ അമ്മയുടെ പക്ഷം. അതേസമയം തന്നെ വിക്രത്തിനോട് ദേഷ്യത്തിൽ സംസാരിക്കുന്ന സോണിയയേയും ഏറ്റവും പുതിയ പ്രമോയിൽ കാണിക്കുന്നുണ്ട്. വിക്രത്തിനെ ജയിലിലേക്ക് കൊണ്ടുപോകുന്നത് കാണണമെന്ന ഉറച്ച തീരുമാനത്തിൽ തന്നെയാണ് സോണി. അതുകൊണ്ടുതന്നെ എങ്ങനെയും തങ്ങൾ കേസ് ജയിക്കണമെന്ന് വിക്രം തന്റെ പിതാവിനോട് പറയുകയാണ്.

നമ്മൾ ഒരിക്കലും കേസ് തോൽക്കില്ല എന്നും ഇത്തവണ ജയിക്കുക തന്നെ ചെയ്യും എന്നും അച്ഛൻ മകന് വാക്ക് നൽകുന്നു. എങ്കിലും കോടതിവിധി നേരെ തിരിച്ചാണ് വരുന്നതെന്ന് പ്രമോയിൽ നിന്ന് വ്യക്തം. കോടതിയിൽ വിക്രം സോണിയുമായുള്ള വിവാഹബന്ധം തിടുക്കത്തിൽ വേർപ്പെടുത്തുന്നത് വിക്രത്തിന് മറ്റൊരു വിവാഹം കഴിക്കാനാണെന്ന് ജഡ്ജി വിധി പറയുകയാണ്. ഇതോടുകൂടി വിക്രം ജയിലിൽ ആകുമെന്ന് ഏതാണ്ട് ഉറപ്പാക്കുന്നു. എന്നാൽ വിക്രം ജയിലിലേക്ക് പോകുമോ എന്ന കാര്യം ഇതുവരെ തീർപ്പായിട്ടില്ല. എന്ത് തന്നെയായാലും ഏറ്റവും പുതിയ പ്രമോ വീഡിയോയും ആളുകൾ ഏറ്റെടുത്ത് കഴിഞ്ഞു.Mounaragam today episode promo sept 26 malayalam