മകനു വേണ്ടി യാചിച്ച പ്രകാശനെ ആട്ടിയിറക്കി കല്യാണി.!! ഇത് പ്രകാശൻ അർഹിക്കുന്നത് തന്നെ!! സോണി വിക്രത്തെ പൂട്ടുന്നു!!വിക്രത്തെ രക്ഷിക്കാൻ കല്യാണിയുടെ കാലുപിടിച്ച് പ്രകാശൻ!!|Mounaragam today episode promo sept 18 malayalam

Mounaragam today episode promo sept 18 malayalamഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട സീരിയലായ മൗനരാഗത്തിൽ ഇപ്പോൾ നടക്കുന്നത് വളരെ രസകരമായ രംഗങ്ങളാണ്. കഴിഞ്ഞ ആഴ്ച എപ്പിസോഡ് അവസാനിക്കുമ്പോൾ കല്യാണി രൂപയുടെ അടുത്ത് പോയതായിരുന്നു. എന്നാൽ ദീപ കല്യാണിയെ കാണാതെ തിരക്കി നടക്കുമ്പോൾ കാണുന്നത് അത്ഭുതപ്പെടുത്തുന്ന കാഴ്ചയാണ്. രൂപകല്യാണിയുടെ കൈയിലുള്ള കുഞ്ഞിന് ഉമ്മ നൽകുകയാണ്.

എന്നാൽ ഇനി വരാൻ പോകുന്ന എപ്പിസോഡിൽ കല്യാണി വീട്ടിലേക്ക് മടങ്ങിവരുമ്പോൾ ദീപ എവിടെയാണ് പോയതെന്ന് അന്വേഷിക്കുന്നുണ്ട്. കല്യാണി ആകെ വെപ്രാളപ്പെടുകയാണ്. ഞാൻ എല്ലാം കണ്ടെന്നും, രൂപയ്ക്ക് നിന്നോട് ഇഷ്ടമാണോ എന്ന് ചോദിക്കുകയാണ് ദീപ. പർദ്ദയിട്ട് രൂപ വന്ന കാര്യമൊക്കെ കല്യാണി പറയുന്നുണ്ട്. എന്നാൽ കിരണിനോട് ഇത് പറയാതിരിക്കുന്നതിൽ അവന് വിഷമമാവില്ലേ മോളെ എന്ന് ദീപ പറയുന്നുണ്ട്.

പക്ഷേ ഈ കാര്യം അടുത്ത വീട്ടിലുള്ളവർ അറിഞ്ഞാൽ നമ്മളെ അഭായപ്പെടുത്തുമോ എന്ന ഭയമാണ് രൂപയ്ക്കെന്ന് പറയുകയാണ് കല്യാണി. പിന്നീട് കാണുന്നത് സോണിയയെയാണ്. വക്കീൽ നോട്ടീസിൽ മോശമായി എഴുതിയതിന് സോണിയ വിക്രമിനിട്ട് പണി കൊടുക്കാൻ ഒരുങ്ങുകയാണ്. എന്നാൽ പ്രകാശൻ വിക്രമിനോട് പലതും പറയുകയാണ്. ചത്താലും ശരി നീ ഇനി സ്വാതി മോളുടെ കൂടെ ജീവിച്ചാൽ മതി. നിനക്ക് ഇനി സോണിയ വേണ്ട. അപ്പോഴാണ് പോലീസ് പ്രകാശൻ്റെ വീട്ടിൽ വരുന്നത്. സോണിയ വിക്രമിനെതിരെ കേസ് കൊടുത്തിരിക്കുകയാണ്.

പോലീസ് തൂക്കിയെടുത്ത് വിക്രമിനെ ജീപ്പിലിട്ട് കൊണ്ടുപോവുമ്പോൾ പ്രകാശനും മൂങ്ങയും പൊട്ടിക്കരയുകയാണ്. എന്തു ചെയ്യണമെന്നറിയാതെ നിൽക്കുകയാണ് പ്രകാശൻ. നേരെ പോയത് കല്യാണിയുടെ വീട്ടിലേക്കാണ്. പ്രകാശൻ പറയുന്നത് കേൾക്കാൻ കല്യാണി തയ്യാറായില്ല. പിന്നീട് മകന് വേണ്ടി പ്രകാശൻ സി എസിൻ്റെ അടുത്തേക്കാണ് പോയത്. മകനെ രക്ഷിക്കണമെന്ന് പറയുകയാണ് പ്രകാശൻ. എന്നാൽ കുറച്ച് പോലീസ് സ്റ്റേഷനിൽ കിടക്കട്ടെ എന്ന് പറയുകയാണ് സി എസ്.പ്രകാശൻ പിന്നീട് സ്വാതിയെ വിളിക്കുകയാണ്. അപ്പോൾ സ്വാതി ഫോൺ എടുക്കുന്നില്ല. പ്രകാശന് ദേഷ്യവും സങ്കടവും സഹിക്കാനാവുന്നില്ല. അപ്പോഴാണ് പ്രകാശൻ വിക്രമിനെ കാണാൻ പോലീസ് സ്റ്റേഷനിൽ എത്തുന്നത്. പോലീസുകാർ വിക്രമിനെയിട്ടു തല്ലുന്നത് കണ്ട് പ്രകാശൻ പൊട്ടിക്കരയുകയാണ്. പ്രകാശൻ പോയതിന് പിന്നാലെ സോണിയ വന്ന് വിക്രമിനോട് പലതും പറയുകയാണ്. അങ്ങനെ രസകരമായ എപ്പിസോഡുകളാണ് അടുത്ത ആഴ്ച വരാൻ പോകുന്നത്.Mounaragam today episode promo sept 18 malayalam