പ്രേക്ഷകർ കാണാൻ കാത്തിരുന്ന ആ മുഹൂർത്തം വന്നെത്തുന്നു…സ്വന്തം കുഞ്ഞിന് താരാട്ട് പാടാൻ കല്യാണി..!! കല്യാണി സംസാരിക്കുന്നത് കേട്ടു പൊട്ടിക്കരഞ്ഞു രൂപയും കിരണും..കല്യാണി സംസാരിക്കുമ്പോൾ രാഹുലിന്റെ അന്ത്യം കുറിച്ച് രൂപ..!!|Mounaragam Today Episode Promo Oct 7 malayalam

Mounaragam Today Episode Promo Oct 7 malayalamഏഷ്യാനെറ്റിലെ മൗനരാഗത്തിൽ കഴിഞ്ഞ ആഴ്ച നടന്നത് ഇതിലെ പ്രധാന കഥാപാത്രമായ കല്യാണിയുടെ ദു:ഖകരമായ അവസ്ഥയായിരുന്നു. കുഞ്ഞ് ജനിച്ച ശേഷം കുഞ്ഞിനൊരു താരാട്ട് പാട്ട് പാടാൻ പോലും ആവാനാതെ വിഷമിക്കുകയാണ് കല്യാണി. കൂടാതെ അപകടം സംഭവിച്ചപ്പോൾ ഒന്ന് ഒച്ചവച്ച് മറ്റുള്ളവരെ അറിയിക്കാൻ കഴിയാത്തതും കല്യാണിയെ കൂടുതൽ വിഷമത്തിലാക്കുകയാണ്.

ഇതൊക്കെ മനസിലാക്കി കിരൺ ഡോക്ടറെ കണ്ട് വന്ന് കല്യാണിയുടെ ഓപ്പറേഷൻ ഒരാഴ്ചയ്ക്കുള്ളിൽ നടത്താമെന്ന് പറയുകയാണ്. ദീപയ്ക്കും കിരണിനും വലിയ സന്തോഷമാവുകയാണ്. എന്നാൽ ഡോക്ടർ പറഞ്ഞ മറ്റൊരു കാര്യം കിരണിനെ വേദനിപ്പിക്കുന്നുണ്ട്. കല്യാണി പോയപ്പോൾ ദീപ ഡോക്ടർ പറഞ്ഞ കാര്യം കിരണിനോട് ചോദിക്കുകയാണ്. ശബ്ദം കിട്ടിയാലും ചിലപ്പോൾ ശരിയായ രീതിയിലാവാൻ സാധ്യതയില്ല എന്ന് ഡോക്ടർ പറഞ്ഞത് കിരൺ പറയുന്നു. ഇത് അറിഞ്ഞപ്പോൾ ദീപയ്ക്ക് വിഷമമാവുകയാണ്.

അപ്പോഴാണ് പാറുക്കുട്ടിയും, ബൈജുവും സോണിയ തിരിച്ചു വരാത്തതിനെ കുറിച്ച് പറയുകയാണ്. ഫോൺ വിളിച്ചിട്ടും കിട്ടുന്നില്ല. ഉടൻ തന്നെ ബൈജു കിരണിനെ വിളിച്ചറിയിക്കുകയാണ്. അറിഞ്ഞ ഉടനെ കിരൺ സോണിയയ്ക്ക് എന്താണ് സംഭവിച്ചതെന്നറിയാതെ ചന്ദ്രസേനനെ അറിയിക്കുകയാണ്. ചന്ദ്രസേനനും കിരണും കൂടി സോണിയയെ തട്ടിക്കൊണ്ടുപോയ സ്ഥലം കണ്ടെത്തുന്നു. അവിടെ എത്തിയ ചന്ദ്രസേനൻ രാഹുലിൻ്റെ ഗുണ്ടകളെ അടിച്ച് ശരിയാക്കുകയും, ആരാണ് ഇതിൻ്റെ പിന്നിലെന്ന് ഗുണ്ടകളെ കൊണ്ട് പറയിപ്പിക്കുകയും ചെയ്തു.

ഉടൻ തന്നെ സോണിയയെയും കൂട്ടി കിരൺ വീട്ടിലേക്ക് പോവുകയും, തൻ്റെ മകളെ ദ്രോഹിച്ച രാഹുലിന് മുട്ടൻ പണി കൊടുക്കാൻ നിൽക്കുകയുമാണ് ചന്ദ്രസേനൻ. വീട്ടിലെത്തിയ സോണിയയെ ദീപയും കല്യാണിയും ചേർന്ന് സമാധാനിപ്പിക്കുകയായിരുന്നു. അങ്ങനെ കല്യാണി അഡ്മിറ്റാവേണ്ട ദിവസം വന്നു ചേർന്നു. കുഞ്ഞിനെ ദീപ യെ ഏൽപ്പിച്ച് കല്യാണിയെയും കൂട്ടി കിരൺ ആശുപത്രിയിൽ അഡ്മിറ്റായി. അഡ്മിറ്റായശേഷം കല്യാണിയുടെ ഓപ്പറേഷൻ നടക്കുന്നതൊക്കെയാണ് അടുത്ത ആഴ്ചയിലെ എപ്പിസോഡിൽ വരാൻ പോകുന്നത്. കല്യാണി സംസാരിക്കുന്ന രസകരമായ എപ്പിസോഡാണ് ഇനിയുള്ള ദിവസങ്ങളിൽ മൗനരാഗത്തിൽ നടക്കുന്നത്.Mounaragam Today Episode Promo Oct 7 malayalam