സരയുവിന്റെ കുഞ്ഞിനെ കാണുവാൻ എത്തിയ മനോഹർ ആ പണി സരയുവിന് കൊടുക്കുന്നു..ബ്രോക്കർ കുമാരൻ കയ്യൊഴിഞ്ഞു മനുവിന് മുന്നിൽ കള്ളങ്ങൾ പൊളിയുന്നു..!!|mounaragam today episode promo oct 27 malayalam

mounaragam today episode promo oct 27 malayalamഏഷ്യാനെറ്റ് സീരിയൽ പ്രേക്ഷകർ മൂന്നു വർഷമായി ഓരോ എപ്പിസോഡിനും വേണ്ടി കാത്തിരുന്ന് കണ്ട സീരിയലായിരുന്നു മൗനരാഗം. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സരയു ആശുപത്രിയിൽ അഡ്മിറ്റായതിനാൽ മനോഹർ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആവുന്നതിന് മുൻപ് കുഞ്ഞിനെ സംഘടിപ്പിച്ച് പ്രസവം നടന്നെന്ന് പറയാനുള്ള പ്ലാനിലാണ് രാഹുൽ.

അങ്ങനെ ഇന്ന് കുഞ്ഞിനെ കിട്ടുമെന്ന് ബ്രോക്കർ പറഞ്ഞതിനാൽ മനോഹറിൻ്റെ ഫോൺ വന്നപ്പോൾ സരയു പ്രസവിച്ചെന്നും, ആൺകുഞ്ഞാണെന്നും പറഞ്ഞു. തലയണ കെട്ടിവച്ചവൾ ആൺകുഞ്ഞിനെ പ്രസവിച്ചെന്ന് കേട്ടപ്പോൾ അമ്മായി അപ്പൻ്റെ നുണ പറച്ചിൽ കേട്ട് ചിരിക്കുകയായിരുന്നു മനോഹർ. മനോഹർ ഉടൻ ആശുപത്രിയിൽ വരുമെന്ന് കരുതി രാഹുൽ പെട്ടെന്ന് തന്നെ ബ്രോക്കറെ കാണാൻ പോയി. ബ്രോക്കർ ആൺകുഞ്ഞിനെ തരാമെന്ന് പറഞ്ഞവൻ പറ്റിച്ചെന്നും, ഞാൻ പെട്ടെന്ന് തന്നെ എത്തിക്കാമെന്ന് പറഞ്ഞ് ബ്രോക്കർ കുമാരൻ പോവുകയായിരുന്നു.

രാഹുൽ ആശുപത്രിയിൽ കുഞ്ഞില്ലാതെ വന്നപ്പോൾ മനുവിനോട് പെട്ടെന്ന് വരാൻ പറഞ്ഞ സരയു ആകെ ടെൻഷനാവുകയായിരുന്നു. മനു വരുന്നതിന് മുൻപ് കുഞ്ഞിനെ കൊണ്ടുവരാൻ വേണ്ടി പുറപ്പെട്ട രാഹുൽ പുറത്തിറങ്ങുമ്പോൾ കാണുന്നത് മനോഹർ കാറിൽ നിന്ന് ഇറങ്ങുന്നതാണ്. ഉടൻ തന്നെ രാഹുൽ സരയുവിൻ്റെ റൂമിലേക്ക് പോയി മനോഹർ വരുന്ന വിവരം അറിയിച്ചു. രണ്ടു പേരും ടെൻഷനടിച്ച് നിൽക്കുമ്പോഴാണ് മനോഹർ റൂമിലെത്തുന്നത്.

കുഞ്ഞ് എവിടെയെന്ന് ചോദിച്ചപ്പോൾ മാസം തികയാത്തതിനാൽ ഇൻക്യുബേറ്ററിലാക്കിയിരിക്കുകയാണെന്ന് രാഹുൽ പറഞ്ഞു. ഓപ്പറേഷനാണെന്നും, പിന്നീട് നോർമൽ ഡെലിവറിയാണെന്നും പറയുകയായിരുന്നു രണ്ടു പേരും. ഇതൊക്കെ കേട്ട് മനോഹർ പെരും കള്ളനായ എന്നോട് എന്തൊക്കെ കള്ളങ്ങളാണ് അച്ഛനും മോളും പറയുന്നതെന്ന് മനസിൽ പറയുകയാണ്. അപ്പോഴാണ് കല്യാൺ മോൻ ആശുപത്രിയിൽ നിന് ഡിസ്ചാർജായി വീട്ടിലേക്ക് പോവാനൊരുങ്ങുകയായിരുന്നു. ചന്ദ്രസേൻ കുഞ്ഞിൻ്റെ കാര്യം കല്യാണിയെ അറിയിക്കാൻ പാടില്ലെന്നും, എങ്ങനെയെങ്കിലും മോളെ നാളെ ആശുപത്രിയിൽ അഡ്മിറ്റാക്കണമെന്നും, ആ സമയം മോനെയും അഡ്മിറ്റ് ചെയ്യാമെന്നാണ് ചന്ദ്രസേനൻ പറയുന്നത്. അങ്ങനെ വിഷമത്തോടെ കിരൺ നാളെ കല്യാണിയുടെ ഓപ്പറേഷൻ നടക്കുമോ എന്നോർത്ത് കാറിൽ കയറി പോവുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയായിരുന്നു.mounaragam today episode promo oct 27 malayalam