കുഞ്ഞിന്റെ അവസ്ഥ വളരെ ഗുരുതരം ഡോക്ടർ ആ സത്യം വെളിപ്പെടുത്തി.. കല്ലുമോന്റെ സർജറി അറിഞ്ഞ കല്യാണി ഓപ്പറേഷത്തിനിടെ ഇറങ്ങി ഓടുന്നു..സകല പ്രശ്നങ്ങൾക്കും കാരണക്കാരനായ പ്രകാശനെ തകർത്തു സി എസ്..!!| mounaragam today episode promo oct 23 malayalam

mounaragam today episode promo oct 23 malayalamഏഷ്യാനെറ്റ് സീരിയൽ ആരാധകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വളരെ വ്യത്യസ്തമായ കഥാമുഹൂർത്തങ്ങളിലൂടെയാണ് മുന്നോട്ടു പോവുന്നത്. കഴിഞ്ഞ ആഴ്ച എപ്പിസോഡ് അവസാനിക്കുമ്പോൾ കല്യാണിയുടെ മകൻ പാറുക്കുട്ടിയുടെ കൈയിൽ നിന്നും വീണ് ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. ഈ കാര്യം പ്രകാശൻ കല്യാണിയെ അറിയിക്കുന്നതാണ് കഴിഞ്ഞ ദിവസം കണ്ടത്. വിവരം പറഞ്ഞ് മടങ്ങുമ്പോൾ വഴിയിൽ വച്ച് ചന്ദ്രശേഖരൻ കാണുകയാണ്.

ചന്ദ്രശേഖരനെ കണ്ടപ്പോൾ ഞെട്ടിയ പ്രകാശൻ പുറത്ത് വലിയ ഗമയിലാണ് നിന്നത്. നീ ആശുപത്രിയിൽ പോയി പ്രശ്നമുണ്ടാക്കിയത് എന്തിനാണെന്നും പറയുകയാണ്. ഇനി പ്രശ്നമുണ്ടാക്കിയാൽ നിൻ്റെ കാൽ ഞാൻ വെട്ടിക്കളയുമെന്ന് പറയുകയാണ് സിഎസ്. അപ്പോഴാണ് എൻ്റെ മകൻ നല്ലൊരു ഡോക്ടറെ കല്യാണം കഴിക്കാൻ പോവുന്ന കാര്യം പറയുന്നത്. നിൻ്റെ മകനെ കല്യാണം കഴിക്കാനും ആളുണ്ടോ തുടങ്ങി പല കാര്യങ്ങളും സിഎസ് പറഞ്ഞു. പിന്നീട് പ്രകാശൻ പോയ ശേഷം സിഎസ് നേരെ ആശുപത്രിയിലേക്ക് പോയത്.

കല്യാണി ആശുപത്രിയിൽ നിന്നും എനിക്ക് കുഞ്ഞിനെ കാണണമെന്ന് പറയുകയാണ്. കിരൺ ഉടൻ തന്നെ ഡോക്ടറെ കണ്ട് കല്യാണിക്ക് കുഞ്ഞിനെ കാണേണ്ട കാര്യം അറിയിക്കുന്നു. അപ്പോഴാണ് ഡോക്ടർ കല്യാണിയെ കുഞ്ഞിനെ കാണാൻ അനുവദിക്കുന്നത്. ഉടൻ റൂമിലേക്ക് കയറി പൊട്ടിക്കരയുകയായിരുന്നു കല്യാണി. അപ്പോഴാണ് സി എസ് ഡോക്ടറെ കാണാൻ പോവുന്നത്.ഡോക്ടറോട് കുഞ്ഞിൻ്റെ കാര്യങ്ങൾ അന്വേഷിക്കുകയാണ്. കുഞ്ഞിന് ചെറിയൊരു ഓപ്പറേഷൻ വേണമെന്ന് പറയുകയാണ്.ഇത് കേട്ട് ചന്ദ്രസേനൻ ഞെട്ടുകയാണ്. കല്യാണിയെ ഈ കാര്യം അറിയിക്കേണ്ടെന്നും, നാളെ കല്യാണി അഡ്മിറ്റായാൽ കുഞ്ഞിനെ എടുത്ത് വന്നാൽ മതിയെന്ന് പറയുകയാണ്.

അങ്ങനെയിരിക്കെയാണ് പ്രകാശനും വിക്രമും കല്യാണകത്ത നോക്കി ചിരിക്കുന്നത്. ഇനി കുറച്ച് ദിവസങ്ങൾ കഴിച്ചാൽ ഒരു ഡോക്ടർ പെൺകുട്ടി എൻ്റെ വീട്ടിലേക്ക് വരുമെന്ന് പറയുകയാണ് പ്രകാശൻ. ഉടൻ തന്നെ പ്രകാശനും വിക്രമും ഡോക്ടർ സ്വാതിയെ കാണാൻ പോവുകയാണ്. സ്വാതിയ്ക്ക് കല്യാണകത്ത് കാണിച്ചു കൊടുക്കുകയാണ്. ഇത് കണ്ട് മനസിൽ ചിരിക്കുകയാണ് സ്വാതി. പിന്നീട് പ്രകാശൻ നേരെ പോയത് സോണിയയുടെ വീട്ടിലേക്കാണ്. സോണി പ്രകാശനെ കണ്ടതും ഉടൻ നിങ്ങളോട് ഇനി ഇവിടെ വരരുതെന്ന് പറഞ്ഞതല്ലേയെന്ന് പ റ യുകയാണ് സോണി. എടീ ഞാൻ വന്നത് എൻ്റെ മകൻ്റെ കല്യാണത്തിന് നിങ്ങളെ ക്ഷണിക്കാനാണെന്നും, വന്നേക്കണമെന്നും പറഞ്ഞ് പോവുകയാണ് പ്രകാശൻ.

അപ്പോൾ ആശുപത്രിയിൽ സരയു പ്രസവിക്കാനായി കിടക്കുകയാണ്. പക്ഷേ രാഹുലിന് എവിടെ നിന്നും ഒരു കുഞ്ഞിനെ കിട്ടുന്നുമില്ല. എങ്ങനെയെങ്കിലും ഒരു കുഞ്ഞിനെ കണ്ടെത്താൻ നോക്കുകയാണ് പ്രകാശൻ. അപ്പോഴാണ് വിക്രം സ്വാതിയെ കല്യാണം കഴിക്കുന്നത് സ്വപ്നം കണ്ടു കൊണ്ടിരിക്കുന്നത്. കല്യാണി ആശുപത്രിയിൽ ആകെ വിഷമിച്ചു നിൽക്കുകയാണ്. കുഞ്ഞിനെ ആശുപത്രിയിലാക്കി കല്യാണി ഓപ്പറേഷൻ തീയേറ്ററിൽ പോകുമോ എന്നാണ് കിരണൊക്കെ ആലോചിക്കുന്നത്. അടുത്ത ആഴ്ചത്തെ എപ്പിസോഡുകളിൽ മൗനരാഗത്തിൽ നടക്കാൻ പോവുന്നത് വ്യത്യസ്ത രംഗങ്ങളാണ്.mounaragam today episode promo oct 23 malayalam

https://www.youtube.com/watch?v=2YN9_iAjSeY&pp=ygUKbW91bmFyYWdhbQ%3D%3D