കുഞ്ഞിന്റെ ജീവന് ആപത്ത് സംഭവിക്കുമോ എന്ന് ഭയന്ന് കിരൺ…കല്യാണിയുടെ ഓപ്പറേഷൻ മുടക്കാൻ പ്രകാശൻ ഇറങ്ങി തിരിക്കുന്നു..കുഞ്ഞുവാവയെ കാണുവാൻ എല്ലാ പിണക്കവും മറന്നു പൊട്ടിക്കരഞ്ഞു ഓടി എത്തി രൂപ.!!|mounaragam today episode promo oct 19 malayalam

mounaragam today episode promo oct 19 malayalamഏഷ്യാനെറ്റിലെ പ്രേക്ഷകരുടെ ഇഷ്ട കുടുംബ പരമ്പരയായിരുന്നു മൗനരാഗം. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ കല്ലുമോൻപാറുക്കുട്ടിയുടെ കൈയിൽ നിന്ന് വീണ് ആശുപത്രിയിൽ എത്തിക്കുന്നത് ആയിരുന്നു. ഈ വിവരം കിരൺ സോണിയയെ ഫോൺ വിളിച്ച് അറിയിക്കുകയായിരുന്നു. വൈകുന്നേരം വരെ കല്യാണിയെ അവിടെ നിർത്തണമെന്നും പറഞ്ഞു.

ആകെ വിഷമത്തിൽ ആയ സോണിയ കല്യാണിയുടെ അടുത്തേക്ക് പോകുമ്പോൾ സോണിയുടെ മുഖം മാറിയത് കണ്ടപ്പോൾ തന്നെ കല്യാണി സോണിയയോട് എന്താണ് നിൻ്റെ മുഖത്തൊരു വിഷമം എന്ന് ചോദിക്കുന്നുണ്ട്. സോണി, എനിക്കൊരു വിഷമവും ഇല്ലെന്ന് പറയുകയാണ്. പിന്നീട് പുറത്തുപോയി സോണി പൊട്ടിക്കരയുകയായിരുന്നു. രാഹുലിൻ്റെ വീട്ടിൽ ആരും ഇല്ലാത്തതിനാൽ രൂപയും യാമിനിയും അവിടെയാണ് താമസിക്കുന്നത്. പുറത്തു നിന്നും വന്ന് കിരണിൻ്റെ വഴിലേക്ക് കയറുമ്പോൾ പാറുകുട്ടി പുറത്തിരുന്ന് കരയുന്നത് കണ്ടത്.

പാറുക്കുട്ടി പൊട്ടിക്കരയുന്നത് കണ്ടു രൂപ യാമിനിയെ അന്വേഷിക്കാൻ അയക്കുന്നു. തൻ്റെ കയ്യിൽ നിന്നും കല്ലുമോൻ വീണെന്നും ആശുപത്രിയിൽ കൊണ്ടുപോയിട്ടുണ്ടെന്നും പാറുക്കുട്ടി പറഞ്ഞപ്പോൾ വിഷമത്തിൽ യാമിനി ഇക്കാര്യം രൂപയെ അറിയിക്കുകയാണ്. കേട്ടപാടെ പൊട്ടിക്കരഞ്ഞു രൂപ ആശുപത്രിയിലേക്ക് പുറപ്പെടുകയാണ്. കല്യാണിയാണെങ്കിൽ കിരൺ പെട്ടെന്ന് പോയതിൻ്റെയൊക്കെ വിഷമത്തിൽ നിൽക്കുകയാണ്. പ്രകാശൻ്റെ വീട്ടിൽ കാദംബരി ദീപയെ ഫോൺ വിളിച്ചപ്പോപ്പോഴാണ് വിവരം അറിയുന്നത്. പ്രകാശനം വിക്രമും സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ കാദംബരി വന്നു പറഞ്ഞത് കേട്ട് പ്രകാശൻ സന്തോഷത്തോടെ ആശുപത്രിയിലേക്ക് പോവുകയാണ്.

രൂപ വിഷമിച്ചു കൊണ്ട് ആശുപത്രിയിലെത്തിയപ്പോൾ പുറത്ത് കിരണിനെ കണ്ടപ്പോൾ, ഞാൻ ഒരാളെ കാണാൻ വന്നതാണെന്നും,അടുത്ത വീട്ടിലെ കുഞ്ഞ് വീണ് ആശുപത്രിയിലാണെന്ന് പറയുന്നതു കേട്ടെന്നും, കുഞ്ഞുങ്ങൾ ദൈവത്തിൻ്റേതാണല്ലോ അതുകൊണ്ടാണ് ഞാൻ വിവരങ്ങൾ അന്വേഷിച്ചത് എന്നും രൂപ പറയുന്നു. അമ്മയുടെ മനസ് അറിയാവുന്ന കിരൺ കുഞ്ഞിനെ കാണാൻ വന്നതാണെന്ന് മനസ്സിലാക്കുന്നു. രൂപ ആശുപത്രിയിൽ അകത്തുകയറി വേദനയോടെ കരയുകയായിരുന്നു. ഉടൻതന്നെ ദീപയെ വിളിച്ച് കാര്യങ്ങൾ പറയുകയായിരുന്നുഒന്ന് ഇവിടെ വരണം എന്ന് ദീപയോട് രൂപ പറയുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുന്നു.mounaragam today episode promo oct 19 malayalam