ആ ആപത്ത് കല്ലുമോന് സംഭവെക്കുമ്പോൾ ഒന്നും അറിയാതെ കല്യാണി..കുഞ്ഞിനെ കുറിച്ച് ഡോക്ടർ ആ സത്യം പറയുമ്പോൾ പൊട്ടിക്കരഞ്ഞു കിരൺ..പാറുക്കുട്ടിക്ക് പറ്റിയ അബദ്ധം കല്യാണിയുടെ ഓപ്പറേഷൻ തടസ്സമാകുമോ..!!|mounaragam today episode promo oct 18 malayalam

mounaragam today episode promo oct 18 malayalamഏഷ്യാനെറ്റ് സീരിയൽ പ്രേമികൾ മൂന്നു വർഷത്തോളമായി ഓരോ എപ്പിസോഡും പ്രതീക്ഷയോട് കൂടിയാണ് കാത്തിരുന്നത്. എന്നാൽ ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ വിക്രമും സോണിയയും പിരിഞ്ഞ ശേഷം പ്രകാശും വിക്രമും കൂടി സ്വാതി ഡോക്ടറെ കാണാൻ പോവുകയായിരുന്നു. സ്വാതിയോട് പിരിഞ്ഞ കാര്യം പറയുകയും, പെട്ടെന്ന് വിവാഹം നടക്കണമെന്നും പറയുന്നു.

വീട്ടിൽ പോയി ഇതിൻ്റെ ആഘോഷം നടത്തണമെന്ന് പറഞ്ഞ് പ്രകാശനും വിക്രമും പോവാൻ ഒരുങ്ങുമ്പോൾ, വൈകിട്ട് വിക്രമിനോട് ഹോസ്പിറ്റലിൽ വരാൻ പറയുകയും അവിടെ ഒരു പാർട്ടി ഞാൻ വിക്രമിനൊരുക്കുന്നുണ്ടെന്നും സ്വാതി പറഞ്ഞു. സന്തോഷത്തോടെയാണ് പ്രകാശനും വിക്രമനും വീട്ടിലേക്ക് പോയത്. അപ്പോഴാണ് കിരണും, കല്യാണിയും, സോണിയയും വീട്ടിൽ വരുന്നത്.

ഭാർഗവിയമ്മയോട് വേർപിരിഞ്ഞ കാര്യം പറയുകയും പിന്നീട് പാറുവും ബൈജുവും എവിടെയെന്ന് അന്വേഷിക്കുകയും ചെയ്യുന്നു. അവർ കിരണിൻ്റെ വീട്ടിൽ കല്യാൺ മോനെ കാണാൻ പോയ കാര്യം പറയുന്നു. അപ്പോഴാണ് ദീപയും ബൈജുവും സോണിയയുടെ ഡൈവോഴ്സ് നടന്ന കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നത്. പെട്ടെന്നാണ് പാറുക്കുട്ടി ബൈജുവിനെ കരഞ്ഞുകൊണ്ട് വിളിക്കുന്നത്. കുഞ്ഞിൻ്റെ കരച്ചിലും കേൾക്കാം. പെട്ടെന്ന് തന്നെ ദീപയും, ബൈജുവും റൂമിലേക്ക് ഓടിപ്പോയി. അപ്പോഴാണ് കുഞ്ഞ് എൻ്റെ കൈയിൽ നിന്നു വീണെന്ന് പാറുക്കുട്ടി പറയുന്നത്. ഇത് കേട്ടതും കുഞ്ഞിനെ വാരിയെടുത്ത് ദീപയുംബൈജുവും ബൈക്കിൽ അടുത്തുള്ള ആശുപത്രിയിലേക്ക് പോയി.

അപ്പോൾ കിരണും, സോണിയയും കല്യാണിയും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് ബൈജുവിൻ്റെ മെസേജ് വരുന്നത്. ഞാൻ ഇപ്പോൾ ഫോൺ വിളിക്കുമെന്നും, ഒന്നും തിരിച്ച് ഇങ്ങോട്ട് പറയരുതെന്നും. ബൈജു വിളിച്ച് മകൻ വീണ കാര്യം പറയുകയും ആശുപത്രിയിലാണെന്നും പറയുകയാണ്. പെട്ടെന്ന് തന്നെ കിരൺ ഭക്ഷണം കഴിക്കുന്നത് മതിയാക്കി ഓഫീസിൽ പെട്ടെന്ന് പോകണമെന്ന് പറയുകയാണ്. കിരൺ ഉടൻ തന്നെ ആശുപത്രിയിലെത്തുകയായിരുന്നു. കുട്ടി ഒബ്സർവേഷനിലാണെന്നും, സ്കാനിംങ്ങ് റിപ്പോർട്ട് വന്നാലേ എന്തെങ്കിലും പറയാൻ സാധിക്കുകയുള്ളൂവെന്ന് ഡോക്ടർ പറഞ്ഞു. ആകെ വിഷമത്തിൽ നിൽക്കുകയാണ് കിരണും, ദീപയും, ബൈജുവും.ഇതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.mounaragam today episode promo oct 18 malayalam