പാറുവിന്റെ കൈയിൽ നിന്നും കുഞ്ഞു നിലത്തു വീഴുന്നു പൊട്ടിക്കരഞ്ഞു ദീപ..കല്യാണിക്ക് ശബ്ദം കിട്ടാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ, കല്യാണിയുടെ കുഞ്ഞു മകന് ആ ദുരന്തം സംഭവിക്കുന്നു…!!|Mounaragam today episode promo oct 14 malayalam

Mounaragam today episode promo oct 14 malayalamഏഷ്യാനെറ്റ് സീരിയൽ ആരാധകർക്ക് ആവേശം പകർന്ന് മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ് മൗനരാഗം. കഴിഞ്ഞ ആഴ്ച കുറച്ച് ടെൻഷനുളള എപ്പിസോഡുകൾ ഉണ്ടെങ്കിലു, എന്നാൽ പ്രേക്ഷകർ കാണാൻ ആഗ്രഹിച്ച എപ്പിസോഡാണ് ആഴ്ചയുടെ അവസാനം എത്തിയത്. കല്യാണിക്ക് ശബ്ദം കിട്ടാൻ പോവുകയാണ്. അടുത്ത ആഴ്ച കല്യാണി സംസാരിക്കുന്നത് കേൾക്കാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

സന്തോഷത്തോടു കൂടി കിരണും കല്യാണിയും വീട്ടിലേക്ക് തിരിച്ചു പോവുകയാണ്. പോകുമ്പോൾ പുറത്ത് നിൽക്കുന്ന പ്രകാശനെ കാണുകയാണ്. പ്രകാശൻ കിരണിനെയും കല്യാണിയെയും കണ്ടപ്പോൾ നല്ല മുഖവുമായി നിൽക്കുകയായിരുന്നു. എന്നാൽ കിരൺ കല്യാണിയുടെ ഓപ്പറേഷൻ 17-ാം തീയ്യതി നടക്കുമെന്ന് പറഞ്ഞു പോയി. ഇത് കേട്ട പ്രകാശൻ ഉടൻ തന്നെ സ്വാതി ഡോക്ടറെ വിളിക്കുകയാണ്. പതിനേഴാം തീയ്യതി ഓപ്പറേഷൻ ഉണ്ടോയെന്നും, കല്യാണിയ്ക്ക് ശബ്ദം കിട്ടുമോയെന്ന് ചോദിക്കുകയാണ്.ഇത് കേട്ട സ്വാതി ഡോക്ടർ അത് അവരെ സമാധാനിപ്പിക്കാനാണെന്ന് പറഞ്ഞ് പ്രകാശനെ ആശ്വസിപ്പിക്കുന്നു. അപ്പോഴാണ് കല്യാണിയും കിരണും വീട്ടിലെത്തുന്നത്. തിങ്കളാഴ്ച ഓപ്പറേഷനുള്ള കാര്യം ദീപയോട് പറയുന്നു. ഇത് കേട്ടപ്പോൾ എല്ലാവർക്കും സന്തോഷമാവുകയാണ്. എന്നാൽ പ്രകാശൻ വീട്ടിലെത്തി അവളുടെ ഓപ്പറേഷൻ തിങ്കളാഴ്ച ആണെന്നും, പക്ഷേ അവൾക്ക് ശബ്ദം കിട്ടില്ലെന്ന് പറയുകയാണ് മൂങ്ങയോടും കാദംബരി യോടും.

ദീപ ഒറ്റയ്ക്കാവുന്നതിനാൽ ബൈജുവും, പാറുക്കുട്ടിയും കിരണിൻ്റെ വീട്ടിലേക്ക് വരുന്നുണ്ട്. അപ്പോൾ കിരണും കല്യാണിയും കൂടി സോണിയയുടെ വീട്ടിൽ പോവുകയാണ്. അവിടെ കല്യാണിയുടെ ഓപ്പറേഷൻ്റെ കാര്യമൊക്കെ പറയുകയായിരുന്നു. അങ്ങനെയിരിക്കെ കിരണിൻ്റെ വീട്ടിൽ പാറുക്കുട്ടി കല്യാണിനെ കളിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതിനിടയിൽ കുഞ്ഞ് കരയാൻ തുടങ്ങി. കുഞ്ഞ് കരച്ചിൽ നിർത്താതെ വന്നപ്പോൾ പാറുക്കുട്ടി കുഞ്ഞിനെ എടുത്തു. കുഞ്ഞ് പാറുക്കുട്ടിയുടെ കൈയിൽ നിന്നും ഞെളിഞ്ഞു കരഞ്ഞപ്പോൾ കുഞ്ഞ് താഴെ വീഴുകയായിരുന്നു. ആകെ ഷോക്കായ പാറുക്കുട്ടി എന്തു ചെയ്യണമെന്നറിയാതെ നിൽക്കുകയായിരുന്നു. ദീപ കുഞ്ഞിൻ്റെ കരച്ചിൽ കേട്ട് ഓടി വന്നപ്പോൾ, ആൻ്റി എൻ്റെ കൈയ്യിൽ നിന്നും കുഞ്ഞാവ താഴെ വീണെന്ന് പറയുകയാണ് പാറു. ഇത് കേട്ട് ദീപ ഞെട്ടി തരിച്ചുപോയി. ഉടൻ തന്നെ കുഞ്ഞിനെ വാരിയെടുത്ത് പുറത്തേക്കോടി. ബൈജുവിനോട് കാര്യങ്ങൾ പറഞ്ഞു. ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാൻ വണ്ടി വിളിക്കുകയായിരുന്നു.

ബൈജു പെട്ടെന്ന് കിരണിനെ വിളിച്ച് കാര്യം പറഞ്ഞു. കിരണിൻ്റെ അടുത്ത് തന്നെ കല്യാണി ഉള്ളതിനാൽ ഒന്നും പറയാതെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നിടത്ത് നിന്ന് എഴുന്നേറ്റ് പുറത്ത് പോവുകയാണ്. പിന്നീട് പെട്ടെന്ന് വരാമെന്ന് പറഞ്ഞ് കല്യാണിയെ കൂട്ടാതെ കിരൺ കാറുമെടുത്ത് പറക്കുകയാണ്. കുഞ്ഞ് വീണെന്ന് കേട്ട കിരണിന് ആകെ ഭ്രാന്ത് പിടിച്ചതു അവസ്ഥയാണ്. കുഞ്ഞുമായി ആശുപത്രിയിലെത്തിയപ്പോൾ ഉടൻ തന്നെ കുഞ്ഞിനെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. വിവരമറിഞ്ഞ് രൂപയും ആശുപത്രിയിൽ ഓടി വരുന്നുണ്ട്. എന്നാൽ വീട്ടിൽ പാറുക്കുട്ടി ആകെ ഭയന്ന് കർട്ടനുള്ളിൽ ഒളിച്ചു നിൽക്കുകയാണ്. ഈ വിവരം എല്ലാവരും അറിഞ്ഞു. കല്യാണിയോട് വെറുപ്പുള്ളവരൊക്കെ ഇത് കേട്ട് സന്തോഷിച്ചു.പ്രകാശൻ സന്തോഷം കൊണ്ട് ഉടൻ ആശുപത്രിയിലേക്ക് വന്നു. കിരണിനെ കണ്ടതും, കുഞ്ഞ് തറയിൽ വീണെന്നു കേട്ടെന്നും, കല്യാണിക്ക് ശബ്ദം കിട്ടുമ്പോൾ താരാട്ട് പാടുവാൻ കുഞ്ഞുണ്ടാവുമോ എന്ന് കിരണിനെ കുത്തി വേദനിപ്പിച്ചപ്പോൾ, കിരൺ അയാളുടെ ചങ്കിന് പിടിച്ച് തള്ളിയിടുകയായിരുന്നു. അങ്ങനെ വ്യത്യസ്തമായ ഒരു പ്രൊമോയാണ് അടുത്ത ആഴ്ചത്തെ എപ്പിസോഡിൽ നടക്കാൻ പോകുന്നത്.Mounaragam today episode promo oct 14 malayalam