മനുവിന്റെ അവസ്ഥ കണ്ട് ഞെട്ടി രാഹുലും ശാരിയും സരയുവും..ചങ്ക് പൊട്ടിയ സരയുവിന് സന്തോഷ വാർത്ത.. മനോഹറിന്റെ ഈ അവസ്ഥയിലും രാഹുലിന്റെ മറ്റൊരു കുബുദ്ധി..!! |Mounaragam today episode promo oct 11 malayalam

Mounaragam today episode promo oct 11 malayalamഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗത്തിൽ ഇന്നലെ നടന്നിരിക്കുന്നത് സോണിയയെ അപകടത്തിൽ നിന്നും രക്ഷപ്പെടുത്തി മനോഹറിന് മുട്ടൻ പണി കൊടുത്ത് വന്ന കിരണിനെയാണ്. സോണിയെ കൂട്ടി കിരൺ വീട്ടിലെത്തിക്കുകയായിരുന്നു. സോണിയയെ കണ്ടതും ചന്ദ്രശേഖറിനും, ദീപയ്ക്കും, കല്യാണിയ്ക്കും സന്തോഷമായി.

നടന്ന കാര്യങ്ങളൊക്കെ സോണിയ രണ്ടു പേരോടും പറഞ്ഞു. ആരോ നമ്മളെ രക്ഷിക്കാനുണ്ടെന്ന് പറയുകയാണ് ചന്ദ്രസേനനും, കിരണും. പിന്നീട് ചന്ദ്രസേനൻ നേരെ രാഹുലിൻ്റെ വീട്ടിൽ പോവുകയാണ്. ഡോർ തുറന്ന സരയു ചന്ദ്രസേനനെ കണ്ടപ്പോൾ ഞെട്ടുകയാണ്. പിന്നാലെ ശാരിയും വരികയാണ്. രണ്ടു പേരോടും എൻ്റെ മക്കളെയും, മരുമകളെയുമൊക്കെ കൊല്ലണോയെന്നും, എൻ്റെ കുടുംബത്തെ ദ്രോഹിക്കാൻ നിൽക്കേണ്ടെന്ന് രാഹുലിനോട് പറഞ്ഞതാണെന്നും പറയുകയാണ് ചന്ദ്രസേനൻ.

പിന്നീട് പ്രസവ ദിവസം അടുക്കാറായോ തുടങ്ങി പലതും പറയുന്നു. എന്നാൽ അവസാനമായി നമ്മൾ ചിലതൊക്കെ മുന്നിൽ കണ്ടിട്ടുണ്ടെന്നും, അതു കൊണ്ടാണ് നിങ്ങളെയൊക്കെ കൊല്ലാതെ വിടുന്നതെന്നും, സമയം കളയാതെ ഉടൻ ആശുപത്രിയിൽ പോകാൻ പറഞ്ഞ് ചന്ദ്രസേനൻ പോകുന്നു. എന്താണ് സംഭവിച്ചതെന്ന് മനസിലാവാതെ രണ്ടു പേരും വേവലാതിപ്പെടുകയാണ്. ഉടൻ തന്നെ വീടും പൂട്ടി ആശുപത്രിയിൽ എത്തിയപ്പോൾ രാഹുലിനെ കാണുന്നു. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോൾ,

ഐസിയുവിൽ ചെന്ന് നോക്കാൻ പറയുന്നു. ഐസിയുവിൽ കയറിയ ശാരിയും സരയുവും മനോഹറിനെ കണ്ട് പൊട്ടിക്കരയുകയാണ്. പുറത്ത് വന്ന് രാഹുലിനോട് വഴക്കിടുകയാണ് സരയുവും ശാരിയും. അപ്പോൾ രാഹുൽ പറയുന്നത് മനു കുറച്ച് ദിവസം ആശുപത്രിയിൽ കിടക്കുമെന്നും, ആ സമയം നീ അഡ്മിറ്റാവണമെന്നും, പ്രസവം നടന്നെന്നു പറയാമെന്ന് പറയുകയാണ് രാഹുൽ. ദേഷ്യം പിടിച്ച ശാരിയും സരയുവും എപ്പോഴും പൊട്ടൻ ബുദ്ധിയാണ് തലയിലെന്നും, പക്ഷേ ഇത് നല്ലതാണെന്ന് പറയുകയാണ് ശാരി. അപ്പോൾ കല്യാണിയെ ഡോക്ടറെ കാണിക്കാൻ പോവുകയാണ് കിരൺ. മകനെ ആദ്യമായി പിരിഞ്ഞു നിൽക്കേണ്ടി വരുന്നതിൻ്റെ വിഷമത്തിൽ വേദനയോടെ കല്യാണി ആശുപത്രിയിൽ പോകുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.Mounaragam today episode promo oct 11 malayalam