രജിസ്ട്രാഫീസിൽ നിന്ന് സ്വാതിയുടെ തനി സ്വരൂപം കണ്ട് തകർന്ന് തരിപ്പണമായി വിക്രമും പ്രകാശും…!!കല്യാണം മുടങ്ങി സ്വാതിയുടെ തനിനിറം പ്രകാശനും മകനും മനസ്സിലാക്കുന്നു..സ്വാതി യഥാർത്ഥത്തിൽ ആരാണെന്ന് തിരിച്ചറിഞ്ഞ് പ്രകാശൻ..!! |mounaragam today episode promo nov 9 malayalam

mounaragam today episode promo nov 9 malayalam ഏഷ്യാനെറ്റ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന എപ്പിസോഡാണ് മൗനരാഗത്തിൽ നടക്കാൻ പോകുന്നത്.കല്യാണം കഴിഞ്ഞ ശേഷം ഞങ്ങൾ അമേരിക്കൻ പൗരന്മാരായി ജീവിക്കാൻ പോവുന്നതിൻ്റെ അസൂയ നിനക്ക് ഉണ്ടാവുമല്ലേ, തുടങ്ങി പലതും പ്രകാശനോട് കിരൺ പറഞ്ഞു. അപ്പോൾ മൂങ്ങ വന്ന് കല്യാണിയോട് എടീ എൻ്റെ മോൻ അമേരിക്കക്കാരിയെയാണ് കല്യാണം കഴിക്കാൻ പോകുന്നത്. മൂങ്ങയുടെ

വർത്തമാനം കേട്ട് കല്യാണിക്ക് ദേഷ്യം വരികയാണ്. അപ്പോഴാണ് കല്യാണ പെണ്ണിൻ്റെ കാർ വന്ന് നിർത്തുന്നത്. സ്വാതി കാറിൽ നിന്ന് ഇറങ്ങി വരുന്നത് കണ്ട് പ്രകാശൻ്റെ കണ്ണ് മിഴിച്ചു പോയി. പൊന്നിൽ കുളിച്ചു വരുന്ന സ്വാതിയെ കണ്ട് പ്രകാശൻ അത്ഭുതപ്പെട്ടു പോയി. പിറകിൽ നിന്ന് വിക്രം സ്വാതിയെ കണ്ട് ഇതെല്ലാം എനിക്കുള്ളതെന്ന് കരുതി ആഹ്ലാദിച്ചു. അപ്പോഴാണ് കാറിൻ്റെ മറുവശത്ത് നിന്ന് സോണി ഇറങ്ങി

വരുന്നത്. സോണിയെ കണ്ടതും, പ്രകാശനും വിക്രമിനും ദേഷ്യം വരികയാണ്. സ്വാതിയുടെ കൂടെ സോണി രജിസ്ട്രാഫീസിലേക്ക് കയറി വന്നു. സ്വാതി ഉടൻ തന്നെ സോണിയെ വിക്രമിന് പരിചയപ്പെടുത്തി കൊടുത്തു. ഇത് എൻ്റെ ബെസ്റ്റ് ഫ്രണ്ടാണെന്നും, ഈ കാര്യം ഞാൻ നിന്നോട് പറയാൻ വിട്ടു പോയെന്ന് പറയുകയാണ്. അപ്പോഴാണ് രജിസ്ട്രാൾ സമയമായില്ലേ, വരനും വധുവും ഒപ്പിടാൻ വേണ്ടി പറയുന്നത്. വിക്രമും, പ്രകാശും, കുടുംബവും വളരെ സന്തോഷത്തിലായിരുന്നു. എന്നാൽ ഇന്നത്തോടെ എല്ലാം കൊണ്ടും പ്രകാശനും

കുടുംബവും കരയാൻ പോവുകയാണെന്ന കാര്യമോർത്ത് സ്വാതിയും, സോണിയും മനസിൽ ചിരിക്കുകയാണ്. ഒപ്പിടാൻ നോക്കുമ്പോഴാണ് സ്വാതി ഒരു ഡിമാൻ്റ് വയ്ക്കുന്നത്. ഈ കല്യാണത്തിന് എൻ്റെ സുഹൃത്തായ സോണി സമ്മതിക്കുകയാണെങ്കിൽ മാത്രമേ എനിക്ക് രജിസ്റ്ററിൽ ഒപ്പിടാൻ സാധിക്കൂവെന്ന്. ഇത് കേട്ട് പ്രകാശനും വിക്രമും, മറ്റുള്ളവും ടെൻഷനടിച്ച് എന്തു ചെയ്യണമെന്നറിയാൻ കഴിയാത്ത അവസ്ഥയിലാണ്.mounaragam today episode promo nov 9 malayalam