സരയുവിന്റെ കുഞ്ഞിനെ പറ്റിയുള്ള കാര്യങ്ങൾ പോലീസ് കണ്ടെത്തുന്നു..!!വിക്രമിൻ്റെ കല്യാണത്തിന് പോകാനൊരുങ്ങി കല്യാണിയും, കിരണും. കുഞ്ഞിനെ തട്ടിക്കൊണ്ടുവന്നതിൽ അഴിക്കുള്ളിലാവുമെന്ന് ഭയന്ന് രാഹുലും കുടുംബവും..!!! |mounaragam today episode promo nov 7 malayalam

mounaragam today episode promo nov 7 malayalamഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗത്തിൽ വളരെ രസകരമായ രംഗങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.മോൾക്ക് ഈ കുഞ്ഞ് വേണ്ടെങ്കിൽ നമുക്ക് അനാഥാലയത്തിൽ ആക്കിയിട്ട് അമേരിക്കയിൽ പോവാമെന്ന് പറയുകയാണ് രാഹുൽ. പ്രകാശൻ്റെ വീട്ടിൽ മഞ്ഞൾ കല്യാണം ഗംഭീരമായി നടക്കുകയാണ്. സ്വാതിയും, വിക്രമുമൊക്കെ ഡാൻസ് കളിച്ച് മഞ്ഞൾ കല്യാണം ആഘോഷിക്കുമ്പോഴാണ്, 10 ലക്ഷം കടം

വാങ്ങിയ രാജപ്പണ്ണൻ വരുന്നത്. അവരെയും മഞ്ഞൾ കല്യാണത്തിന് ക്ഷണിച്ച് അമേരിക്കയിൽ പോവുന്ന കാര്യം പറയുകയാണ്. അപ്പോഴാണ് കല്യാണിക്ക് പ്രകാശൻ വീഡിയോ അയച്ചുകൊടുക്കുന്നത്. വീഡിയോ കണ്ട കിരണും കല്യാണിയും സ്വാതിയെ കണ്ട് ഞെട്ടുകയാണ്. സോണിയോട് സ്വാതിയെക്കുറിച്ച് പറയുകയും, നിനക്കറിയാമായിരുന്നോ എന്ന് ചോദിക്കുകയായിരുന്നു. എനിക്കറിയാമായിരുന്നുവെന്നും, അവൻ അവളെ കെട്ടട്ടെയെന്നും പറയുകയാണ് സോണി. നാളെ നമുക്കും കല്യാണത്തിന് പങ്കെടുക്കണമെന്നും, എൻ്റെ കൂടെ

ഏട്ടനും കല്യാണിയും വരണമെന്നും സോണി പറഞ്ഞു. നാളെ കല്യാണത്തിനു വേണ്ട ഡ്രസ് വാങ്ങാൻ ഞാൻ ബൈജുവിനെയും കൂട്ടി പോവാമെന്ന് പറഞ്ഞ് സോണി പോവുകയായിരുന്നു. കല്യാണിയും കിരണിനും സോണി എന്താണ് ചെയ്യുന്നതെന്ന് മനസിലായില്ല. അപ്പോഴാണ് വാർത്ത കണ്ട രാഹുൽ പോലീസിനെ വിളിച്ച് കാര്യം അന്വേഷിക്കുന്നത്. പുതിയ സിഐ ചാർജ് എടുത്തിണ്ടെന്നും, അയാൾ സ്ട്രോങ്ങാണെന്നും പറയുകയാണ് എസ് ഐ. അപ്പോഴാണ് ശാരിയും സരയുവും അത് കേട്ടുകൊണ്ട് വരുന്നത്. പോലീസിനെ എന്തിനാണ് വിളിക്കുന്നതെന്നും, നിങ്ങൾക്കും ഭയമുണ്ടോ എന്ന് ചോദിക്കുകയാണ് ശാരി. അപ്പോഴാണ്

വിക്രമിൻ്റെ കല്യാണ കാര്യം പറയുമ്പോൾ എപ്പോഴും സോണിയുടെ മുഖത്ത് ഒരു വ്യത്യാസമുണ്ടെന്ന് ബൈജു പറഞ്ഞപ്പോൾ എനിക്കും തോന്നാറുണ്ടെന്ന് പറയുകയാണ് ദീപ. നാളെ എന്തു സംഭവിക്കുമെന്ന് നോക്കാമെന്ന് പറയുകയാണ് കിരൺ. വിക്രം കല്യാണത്തിനൊരുങ്ങുകയാണ്. രതീഷും, വിക്രമിൻ്റെ സുഹൃത്തുക്കളും വിക്രമിനെ ഒരുക്കുമ്പോൾ, അമേരിക്കയിൽ പോവുന്നതിൻ്റെ അഹംഭാവം മൂത്ത വിക്രം രതീഷുമായി വഴക്കിടുകയായിരുന്നു. സ്വാതി മുക്കുപണ്ഡം സരിച്ച് അണിഞ്ഞൊരുങ്ങി നിൽക്കുകയാണ്. ഇതോടെ ഇന്നത്തെ രസകരമായ പ്രൊമോ അവസാനിക്കുകയാണ്.mounaragam today episode promo nov 7 malayalam