Mounaragam today episode promo nov 24ഏഷ്യാനെറ്റ് പ്രേക്ഷകർ കാത്തിരുന്ന രംഗങ്ങളാണ് ഇപ്പോൾ മൗനരാഗത്തിൽ നടക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ കല്യാണി സംസാരിച്ചതറിഞ്ഞ് ഉറ്റ സുഹൃത്തായ നയന ആശുപത്രിയിലേക്ക് ഓടി എത്തുന്നതായിരുന്നു. രണ്ടു പേരും പലതും സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ആദർശ് വന്ന് നയനയോട് പോകാമെന്ന് പറയുന്നത്. പിന്നീട് കല്യാണിയോട് നാളെ അനന്തപുരിയിലേക്ക് വരണമെന്നും,
ഞങ്ങൾ അവിടെ ഗംഭീര പാർട്ടി വച്ചിട്ടുണ്ടെന്നും പറയുകയായിരുന്നു.ഇത് കേട്ട കല്യാണി അതൊന്നും വേണ്ടായിരുന്നെന്ന് പറയുകയായിരുന്നു. പിന്നീട് നയന കല്യാണിയെ കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞു പോയി. അപ്പോൾ പ്രകാശൻ്റെ വീട്ടിൽ ഇനിയും കല്യാണിയ്ക്ക് ശബ്ദം കിട്ടാത്തതിനെ കുറിച്ച് കാദംബരി പറയുകയാണ്. പക്ഷേ ശബ്ദമില്ലെങ്കിലും അവൾ രാജകുമാരിയെപ്പോലെയാ അവൾ അവിടെ ജീവിക്കുന്നതെന്ന് കാദംബരി പറഞ്ഞപ്പോൾ, സംസാരിക്കാൻ പറ്റില്ലെന്പിന്നെയെന്ത് രാജകുമാരിയായിട്ടെന്താണ് കാര്യമെന്ന് പറയുകയാണ്
പ്രകാശൻ. ഇത് കേട്ട രതീഷ് നിങ്ങൾ എന്തു പറഞ്ഞിട്ടുമെന്താണ് കാര്യം, അവൾ അടിക്കടി ഉയർച്ചയിലെത്തുകയാണ്. അങ്ങനെ പ്രകാശനും, കാദംബരിയും, രതീഷും പലതും പറഞ്ഞു കൊണ്ടിരിക്കുകയാണ്. ഇത്രയായിട്ടും വിക്രമിനെ പുകഴ്ത്തുന്നതിൽ പ്രകാശൻ ഒരു കുറവും കാണിക്കുന്നില്ല. അപ്പോഴാണ് അനന്തപുരിയിലെ മൂർത്തി സർ പയസ് ഡോക്ടറെ വിളിക്കുന്നത്. ഡോക്ടർ ഉപയോഗിച്ച ബുദ്ധി നന്നായെന്നും, അങ്ങനെ നമ്മുടെ കല്യാണി സംസാരിച്ചല്ലോയെന്ന് പറയുകയാണ് മുത്തശ്ശൻ.എൻ്റെ പണി ഇവിടെ കഴിഞ്ഞെന്നും, ഞാൻ നാളെ പോവുമെന്നും പയസ് പറഞ്ഞപ്പോൾ, നാളെ നമ്മൾ കല്യാണിയ്ക്ക് അനന്തപുരിയിൽ ഒരു സ്വീകരണം വച്ചിട്ടുണ്ടെന്നും, ഡോക്ടർ എന്തായാലും വരണമെന്നും പറയുകയാണ്
മൂർത്തി സർ. സാർ പറയുന്നത് കേട്ട് ഞാൻ തീർച്ചയായും ആ പരിപാടിക്ക് വരുമെന്ന് പയസ് ഡോക്ടർ പറയുന്നു. കല്യാണി ഡി സ്റ്റാർജായി വീട്ടിലെത്തി. പിറ്റേ ദിവസം രാവിലെ അനന്തപുരി തറവാട് ഒരു ഫങ്ങ്ഷന് ഒരുങ്ങി നിൽക്കുകയാണ്. കല്യാണിയുടെ ഫ്ലക്സൊക്കെ വച്ച് വമ്പൻ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. അപ്പോഴാണ് കല്യാണിയും കിരണും ഫങ്ങ്ഷന് വേണ്ടി ഒരുങ്ങി വരുന്നത്. അനന്തപുരി തറവാട്ടിൽ വന്നിറങ്ങിയ കല്യാണിയെയും കിരണിനെയും സ്വീകരിക്കുകയാണ് അനന്തപുരിയിലെ കുടുംബം. അങ്ങനെ രസകരമായ പ്രൊമോയാണ് ഇന്ന് മഹാസംഗമം എപ്പിസോഡിൽ ഉള്ളത്.Mounaragam today episode promo nov 24