കുഞ്ഞിനു വേണ്ടിയെങ്കിലും നീ ഓപ്പറേഷന് പോകണം എന്ന് കല്യാണിയോട് കിരൺ ..കല്യാണിയുടെ മനസ്സുമാറ്റാനുള്ള ശ്രമത്തിൽ കിരൺ..!!|Mounaragam today episode promo nov 1 malayalam

Mounaragam today episode promo nov 1 malayalamഏഷ്യാനെറ്റ് കുടുംബ പരമ്പരയായ മൗനരാഗത്തിൽ സീരിയലിലെ പ്രധാന കഥാപാത്രമായ ഊമയായ കല്യാണിയുടെ ഓപ്പറേഷൻ നടക്കുന്ന ദിവസമാണ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, സരയുവിൻ്റെയും കുഞ്ഞിൻ്റെയും ആശുപത്രിയിലെ കാര്യങ്ങളുമായിരുന്നു.

എല്ലാം അറിയാവുന്ന മനോഹറിന് കുഞ്ഞിനെ എവിടുന്നാവോ തട്ടികൊണ്ടു വന്നതെന്നും, ഇതിനെ അന്വേഷിച്ച് ഇനി ആരെങ്കിലും വരുമോ തുടങ്ങി പലതും ആലോചിക്കുന്നതായിരുന്നു. അപ്പോഴാണ് വിക്രമും പ്രകാശും ഡോക്ടർ സ്വാതി പറഞ്ഞതനുസരിച്ച് പുതിയ വാടക വീട് വാങ്ങി ആഘോഷിക്കുന്നതായിരുന്നു. അതിൻ്റെ ഫോട്ടോ എടുക്കുകയും, ഡോക്ടർ സ്വാതി എന്ന ബോർഡ് എഴുതി ആഘോഷിക്കുകയുമായിരുന്നു. പിന്നീട് കാണുന്നത് സോണിയയും സ്വാതിയും സംസാരിക്കുന്നതാണ്.

നാളെ കല്യാണിയെ എങ്ങനെയെങ്കിലും ആശുപത്രിയിലെത്തിക്കാനൊക്കെ പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് സ്വാതിയുടെ ഫോണിൽ മെസേജ് വരുന്നത്. വിക്രം പുതിയ ആഡംബര വാടകവീടിൻ്റെ ഫോട്ടോ അയച്ചുകൊടുത്തതായിരുന്നു. അച്ഛനും മോനും കല്യാണത്തിൻ്റെ ക്ലൈമാക്സ് എത്തുന്നതോടെ തകർന്നടിഞ്ഞു പോകുമെന്ന് പറയുകയാണ് സ്വാതി. കിരൺ കല്യാണിയെ എങ്ങനെയെങ്കിലും ആശുപത്രിയിലെത്തിക്കാൻ വേണ്ടി രാത്രി കുറേ കാര്യങ്ങൾ പറഞ്ഞ് കല്യാണിയുടെ മനസ് മാറ്റുകയായിരുന്നു. കുഞ്ഞിന് ഒന്നുമില്ലെന്നും, നീ സംസാരിക്കുന്നത് കേൾക്കാൻ നമ്മുടെ കുഞ്ഞും ആഗ്രഹിക്കുമെന്നൊക്കെ പറയുകയായിരുന്നു. നീ നിൻ്റെ ജീവിതത്തിലെ നമ്മൾ കണ്ട നിമിഷം മുതലുള്ള നല്ല കാര്യങ്ങളാണ് ഇപ്പോൾ ഓർക്കേണ്ടതെന്ന് പറയുകയാണ് കിരൺ. കിരൺ പിന്നീട് കല്യാണിയുടെ കൂടെയുള്ള സുന്ദരമായ നിമിഷങ്ങൾ ഓർക്കുകയായിരുന്നു. പിറ്റേ ദിവസം കല്യാണിയക്ക് ഓപ്പറേഷന് പോകേണ്ട ദിവസമാണ്.

ആകെ ടെൻഷനടിച്ച് നിൽക്കുകയാണ് രൂപ. കല്യാണിയുടെ ഓപ്പറേഷൻ സമയം എനിക്ക് അവിടെ നിൽക്കാൻ പറ്റുന്നില്ലല്ലോ എന്ന് യാമിനിയോട് സങ്കടം പറയുകയായിരുന്നു. കിരണും കല്യാണിയും ആശുപത്രിയിലേക്ക് പോകാനൊരുങ്ങി നിൽക്കുകയായിരുന്നു. കല്യാണിക്ക് കുഞ്ഞിനെ ഓർത്ത് പോകാൻ ഒരുമനസുമില്ല. കല്യാണിയുടെ മനസിൽ മോന് വീണിട്ട് വല്ല ബുദ്ധിമുട്ടുമുണ്ടോ എന്നാണ് കല്യാണി ചോദിക്കുന്നത്. പോകാനിറങ്ങുമ്പോൾ പാറുക്കുട്ടി കരയുകയായിരുന്നു. പാറുവിൻ്റെ മനസിൽ കുഞ്ഞ് എൻ്റെ കൈയിൽ നിന്ന് വീണല്ലോ എന്ന വിഷമം മാറിയിട്ടില്ല. ശേഷം ആശുപത്രിയിലേക്ക് പോകാൻ കിരണും കല്യാണിയും കാറിൽ കയറി.അപ്പോഴാണ് അടുത്ത വീട്ടിൽ നിന്നും അമ്മ നോക്കുന്നത് കാണുന്നത്. അമ്മയെ കണ്ടതിനാൽ നമ്മൾ പോകുന്ന നിമിത്തം നല്ലതാണെന്ന് കിരൺ പറയുന്നു. ഇതാണ് മൗനരാഗത്തിൽ ഇന്നത്തെ പ്രൊമോയിൽ നടന്നിരിക്കുന്നത്.Mounaragam today episode promo nov 1 malayalam