സത്യങ്ങൾ അറിഞ്ഞ രൂപ കുറ്റബോധം താങ്ങാൻ ആവാതെ സേനനു മുന്നിൽ..ഫോറൻസിക് ലാബ് റിപ്പോർട്ട് വന്നു രൂപയുടെ തെറ്റിദ്ധാരണ മാറുമോ..??സത്യം തെളിയുന്നു സേനനും രൂപയും ഒന്നിക്കുന്നു സരയു തെരുവിലേക്ക്..!!| Mounaragam today episode promo dec 9 malayalam

Mounaragam today episode promo dec 9 malayalamമലയാളി പ്രേക്ഷകർ ഹൃദയത്തിലെത്തുന്ന ഒരുപിടി മലയാള പരമ്പരകൾ ഉണ്ട് അതിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു പരമ്പരയാണ് മൗനരാഗം. ഈ പരമ്പരയിലെ കഥാപാത്രങ്ങളെയെല്ലാം പ്രേക്ഷകർ വളരെയധികം സ്നേഹിക്കുന്നു. തന്റെ കുടുംബത്തിലെ ഒരംഗങ്ങളെ പോലെയാണ് പരമ്പരയിലെ കഥാപാത്രങ്ങളെയും പ്രേക്ഷകർ കാണുന്നത്.

മിണ്ടാൻ വയ്യാത്ത കുട്ടിയായ കല്യാണിയുടെ കഥ പറഞ്ഞുകൊണ്ട് തുടങ്ങിയ പരമ്പര ജനമനസ്സുകളിൽ ഒരു അനുഭവമാണ് സൃഷ്ടിച്ചത്. സംസാരശേഷിയില്ലാത്ത കല്യാണി സംസാരിച്ചു കാണാൻ പ്രേക്ഷകർ വളരെക്കാലം കാത്തിരുന്നു, ഇപ്പോൾ കല്യാണി സംസാരിച്ചു തുടങ്ങിയപ്പോൾ അത് മലയാളി ഹൃദയങ്ങൾ ഒന്നടങ്കം ആണ് ഏറ്റെടുത്തത്. ഐശ്വര്യ റംസായ് ആണ് കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

കല്യാണിയുടെ ഭർത്താവായ കിരൺ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആകട്ടെ നലീഫ് ജിയ. ഇരുവരും തമ്മിലുള്ള കോമ്പോ എല്ലാവർക്കും വളരെ ഇഷ്ടമാണ്. കിരണിന്റെ അമ്മയായ രൂപയും കിരണിന്റെ അച്ഛൻ ചന്ദ്രസേനനും വളരെ കാലമായി പിരിഞ്ഞാണ് ജീവിക്കുന്നത്. എന്തൊക്കെയോ തെറ്റിദ്ധാരണയുടെ പേരിൽ ആണ് ഇരുവരും രണ്ടിടത്തായി ഇത്രയും നാൾ കഴിഞ്ഞത്. എന്നാൽ ഇപ്പോൾ രൂപ ചന്ദ്രസേനയെ കുറിച്ചുള്ള സത്യങ്ങളെല്ലാം മനസ്സിലാക്കുകയാണ്. ഇരുവരും ഒന്നാകാൻ പോകുന്നു. ഇരുവരും ഒന്നിക്കുന്ന ഈ മുഹൂർത്തങ്ങൾക്ക് വേണ്ടിയാണ് ഇപ്പോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. രൂപ സത്യങ്ങളെല്ലാം തിരിച്ചറിഞ്ഞ് ചന്ദ്ര സേനനോട് ഒന്നിക്കുമ്പോൾ അത് തീർച്ചയായും ജനമനസ്സുകളിൽ വലിയ രീതിയിലുള്ള സന്തോഷം ജനിപ്പിക്കും എന്ന് ഉറപ്പ്.

അഞ്ചു നായർ ആണ് രൂപ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഫിറോഷ് ആണ് ചന്ദ്രസേനൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവരുടെയും അഭിനയം പരമ്പരയിൽ മികച്ചു തന്നെ നിൽക്കുന്നു. രൂപയുടെ പേരിൽ അമ്പലത്തിൽ വഴിപാട് കഴിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന ചന്ദ്രസേനനെ രൂപ കാണുന്നതും സ്നേഹത്തോടെ നോക്കുന്നതും ഇരുവരും ഒന്നിക്കുന്ന ചില ഭാഗങ്ങളും അടുത്ത എപ്പിസോഡിലെ പ്രമോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. നിരവധി പ്രേക്ഷകരാണ് ഈ മുഹൂർത്തങ്ങൾക്കായി കാത്തിരിക്കുന്നത്.Mounaragam today episode promo dec 9 malayalam