സന്തോഷങ്ങൾക്കൊടുവിൽ കല്യാണിയുടെ കുഞ്ഞിനെ തേടിയെത്തി ആ ദുരന്തം!!കല്യാണിയെ എടുത്തൊടിയ കിരണിനു മുന്നിൽ ഡോക്ടറുടെ വാക്കുകൾ അടിപടത്തറുന്നു!!|Mounaragam Today Episode Promo August 10 Malayalam

Mounaragam Today Episode Promo August 10 Malayalamഏഷ്യാനെറ്റ് പരമ്പരയിൽ വളരെ സുന്ദരമായ രീതിയിലാണ് മൗനരാഗം സീരിയൽ കടന്നു പോകുന്നത്. കല്യാണിയുടെ ബേബിഷവറൊക്കെ സന്തോഷകരമായി കഴിഞ്ഞു. താത്ത ഫങ്ങ്ഷന് പങ്കെടുക്കാൻ വന്ന് മടങ്ങിപ്പോയപ്പോൾ കിരൺ പിറകെ പോയി തൻ്റെ സംശയം കണ്ടെത്തി.

താത്ത പർദ്ദ പൊക്കി മുഖം കണ്ടപ്പോൾ അത് തൻ്റെ അമ്മ രൂപയാണെന്ന് കിരൺ തിരിച്ചറിഞ്ഞു. കല്യാണി വസ്ത്രങ്ങളൊക്കെ മാറ്റി താത്ത കൊടുത്ത നെക്ലേസ് അഴിക്കാതെ അതിൻ്റെ ഭംഗി ആസ്വദിക്കുമ്പോഴാണ് കിരൺ വരുന്നത്. എന്താണ് നീ ഈ മാല മാത്രം അഴിക്കാത്തതെന്ന് ചോദിച്ചപ്പോൾ അത് എനിക്ക് ഒരു പാട് ഇഷ്ടപ്പെട്ടെന്ന മറുപടിയാണ് കല്യാണി നൽകിയത്.

പിറ്റേ ദിവസം രാവിലെ കല്യാണി രൂപയ്ക്ക് മെസേജ് അയക്കുകയായിരുന്നു. അത് ഒളിഞ്ഞ് നിന്ന് കിരൺ നോക്കുന്നുണ്ട്. അമ്മായിയമ്മയുടെയും മരുമകളുടെയും കളളക്കളി കൊള്ളാമെന്ന് ചിരിച്ചു കൊണ്ട് പറയുകയാണ് കിരൺ. ശേഷം കല്യാണി ചായ ഇടാൻ പോയപ്പോൾ കിരൺ മെസേജ് വായിക്കുകയുണ്ടായി. അപ്പോഴാണ് രാഹുലിൻ്റെ വീട്ടിൽ മനു വരുന്നത്. ഫങ്ങ്ഷനൊക്കെ എങ്ങനെയുണ്ടായിരുന്നുവെന്ന് മനോഹർ ചോദിച്ചു. യാമിനി നായികുർണ്ണ പൊടിയിട്ട് ഫങ്ങ്ഷൻ കുളമാക്കിയെന്ന് ശാരി മനുവിനോട് പറയുകയാണ്. ഇനി പ്രസവം കഴിഞ്ഞിട്ട് മതി ഫങ്ങ്ഷനൊക്കെ എന്ന് പറഞ്ഞ് മനോഹർ അകത്ത് പോയപ്പോൾ കുഞ്ഞിനെ എങ്ങനെ സംഘടിപ്പിക്കുമെന്ന ചിന്തയിലാണ് ഞാൻ എന്ന് പറയുകയാണ് രാഹുൽ.

രൂപയുടെ പെരുമാറ്റത്തിൽ ചില സംശയങ്ങൾ തോന്നിയ ശാരി രൂപ രണ്ട് വെള്ളത്തിൽ ചവിട്ടുകയാണോ എന്ന് രാഹുലിനോട് ചോദിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ എൻ്റെ പെങ്ങൾ അങ്ങനെ ചെയ്യില്ലെന്ന് പറയുകയാണ് രാഹുൽ. പിന്നീട് ദീപ വിക്രമിനെ കാണാൻ പ്രകാശനില്ലാത്ത സമയം വീട്ടിൽ പോവുകയാണ്. മകനോട് സോണിയുമായി പിരിയരുതെന്ന് പറഞ്ഞപ്പോൾ, എനിക്ക് എത്രയും പെട്ടെന്ന് ഡൈവോഴ്സ് വാങ്ങിത്തരുമോ അമ്മ എന്ന് ചോദിക്കുകയാണ് വിക്രം. കാദംബരിയും ദീപയും പറഞ്ഞിട്ടും കേൾക്കാത്ത വിക്രം ഡൈവോഴ്സ് കഴിഞ്ഞതിൻ്റെ പിറ്റേ ദിവസം ഞാൻ വേറെ വിവാഹം കഴിക്കുമെന്ന് പറയുകയാണ്. കല്യാണിയ്ക്ക് ചെറിയ വയറുവേദന. ഓടി വന്ന് കിരൺ താങ്ങി ആശുപത്രിയിൽ എത്തിക്കുകയാണ്. ഡോക്ടർ പറഞ്ഞു, ചെറിയ പ്രശ്നം ഉണ്ടെന്നും ഡെയ്റ്റിന് മുൻപ് പ്രസവം നടക്കാൻ സാധ്യതയുണ്ടെന്നും പറയുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.Mounaragam Today Episode Promo August 10 Malayalam