കല്യാണിയുടെ ബേബിഷവർ നടത്താൻ കിരൺ!! കല്യാണിയുടെയും കിരണിയും ജീവിതത്തിൽ മറ്റൊരു സന്തോഷം കൂടി!! മനസ്സിൽ ഒളിപ്പിച്ച രൂപയുടെ സ്നേഹം കിരൺ പുറത്തെടുക്കുന്നു!!|Mounaragam today episode promo August 1 malayalam

Mounaragam today episode promo August 1 malayalamമൗനരാഗം സീരിയൽ എപ്പിസോഡിനായി കാത്തിരിക്കുകയാണ് മിനിസ്ക്രീൻ പ്രേക്ഷകർ. ഓരോ എപ്പിസോഡിലും അത്തരം കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ കിരൺ അച്ഛനോട് കല്യാണിയുടെ ബേബി ഷവർ നടത്തുന്നതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു.

ആ ഫങ്ങ്ഷന് എന്തായാലും എനിക്ക് ആ താത്തയെ വിളിക്കണമെന്നും കിരൺ പറയുന്നു. എന്നാൽ പ്രകാശൻ്റെ വീട്ടിൽ നടക്കുന്നത് വിക്രമിൻ്റെ പുതിയ കല്യാണ വിശേഷങ്ങളാണ്. മകന് ശബ്ദം കിട്ടിയ ശേഷം ആശുപത്രിവാസം കഴിഞ്ഞ് വീട്ടിലേക്ക് കൂട്ടി വരുമ്പോൾ അവൻ്റെ ഭാര്യയായി ഡോക്ടർ സ്വാതി വരുമെന്ന ഇരട്ടി സന്തോഷവും. പെട്ടെന്ന് തന്നെ ഡൈവോഴ്‌സ് നടത്തേണ്ട കാര്യമാണ് അവർ സംസാരിക്കുന്നത്.

ഇവനെ സ്നേഹിക്കാൻ തോന്നിയ ആ ഡോക്ടറുടെ കണ്ണിൽ തിമിരമാണെന്ന് രതീഷ് പറയുമ്പോൾ പൊട്ടിത്തെറിക്കുകയാണ് പ്രകാശൻ. അതൊക്കെ കഴിഞ്ഞ് കല്യാണിയെയാണ് കാണുന്നത്. കല്യാണിയുടെ വീട്ടിലേക്ക് രൂപ വരികയാണ്. കല്യാണിയോട് ശ്രദ്ധിക്കണമെന്നും, അവർ നിൻ്റെ കുഞ്ഞിനെ കൊല്ലാനുള്ള പ്ലാനൊക്കെയുണ്ടെന്നും കല്യാണിയെ അറിയിക്കുന്നു. അങ്ങനെ കിരൺ വരാനായെന്ന് കരുതി രൂപ പുറത്തിറങ്ങാൻ നോക്കുമ്പോഴാണ് മുൻവശത്ത് നിന്ന് കാറിൻ്റെ ശബ്ദം കേൾക്കുന്നത്.

അപ്പോൾ തന്നെ രൂപ പുറക് വശത്തേക്ക് ഓടി ഒളിച്ചു. കാറിൽ നിന്നിറങ്ങിയ കിരൺ ആരോ മറഞ്ഞ് നിൽക്കുന്നത് കണ്ടു. കിരൺ ഉടൻ തന്നെ ആരാണെന്ന് നോക്കാൻ പോയപ്പോൾ അമ്മയാണെന്ന് കണ്ട് ഞെട്ടി യിരിക്കുകയാണ് കിരൺ. പക്ഷേ കിരണിനോട് ദേഷ്യത്തിൽ തന്നെ സംസാരിക്കുകയാണ് രൂപ. കല്യാണിയുടെ ബേബി ഷവറിൻ്റെ കാര്യം രൂപയോട് കിരൺ പറയുകയും, ക്ഷണിക്കുകയും ചെയ്തപ്പോൾ ഞാൻ വരില്ലെന്ന് പറഞ്ഞ് കയർത്ത് പോവുകയാണ് രൂപ ചെയ്തത്. ഇത് കേട്ട് സങ്കടത്തിൽ നിൽക്കുകയാണ് കിരൺ. അങ്ങനെ വ്യത്യസ്തമായ ഒരു പ്രൊമോയാണ് ഇന്ന് കാണുന്നത്.Mounaragam today episode promo August 1 malayalam