നാലീഫിനും ഐശ്വര്യക്കും ഇടയിൽ സംഭവിച്ചത് ഇത്!! പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ കിരണിനും കല്യാണിക്കും സംഭവിച്ചത് എന്ത്?? കാരണം സഹിതം വെളിപ്പെടുത്തി കിരൺ!!| Mounaragam naleef gea Aishwarya ramsai Reveals reason for breakup malayalam

Mounaragam naleef gea Aishwarya ramsai Reveals reason for breakup malayalamമിനിസ്ക്രീൻ പ്രേക്ഷകർക്ക് നിരവധി ജനപ്രിയ സീരിയലുകൾ സമ്മാനിച്ച ചാനലാണ് ഏഷ്യാനെറ്റ്. ഏഷ്യാനെറ്റിലെ ഓരോ പരമ്പരയും ജനങ്ങൾ ഇരു കൈയും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഇപ്പോൾ സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്ന പരമ്പരകളിൽ റേറ്റിംങ്ങിൽ മുൻപന്തിയിൽ നിൽക്കുന്ന സീരിയലുകളിൽ ഏറ്റവും മുൻ നിരയിൽ നിൽക്കുന്ന സീരിയലാണ് മൗനരാഗം.

മൂന്നു വർഷത്തോളമായി റ്റേറ്റിങ്ങിൽ പിറകിലോട്ട് പോകാത്ത മൗനരാഗത്തിന് നിരവധി ആരാധകരാണുള്ളത്. ഊമയായ പെൺകുട്ടിയുടെ കഥ പറയുന്ന ഈ സീരിയലിൽ ഊമയായ കല്യാണിയായി അഭിനയിക്കുന്ന താരം ഐശ്വര്യ റംസായി എന്ന തമിഴ് സീരിയൽ താരമാണ്. കല്യാണിയുടെ നായകനായെത്തുന്ന കിരണിനെ അവതരിപ്പിക്കുന്ന തമിഴ് നടനായ നലീഫ് ജിയ ആണ്.

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണിവർ. നലീഫിൻ്റെയുട്യൂബ് ചാനലിലും, റീൽസുകളിലുമൊക്കെ ഐശ്വര്യ എത്താറുണ്ട്.കൂടെ അഭിനയിക്കുന്ന മറ്റു താരങ്ങളോടൊപ്പം നലീഫ് വീഡിയോ ചെയ്യാറുണ്ടെങ്കിലും നലീഫ് ഐശ്വര്യ കോംബോ പ്രേക്ഷകർക്ക് വലിയ ഇഷ്ടമാണ്. ഇപ്പോൾ നലീഫ് ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുന്ന വീഡിയോകളിൽ ഐശ്വര്യയെ കാണാത്തതിൻ്റെ ടെൻഷനിലാണ് ആരാധകർ. നലീഫിൻ്റെ വീഡിയോയ്ക്ക് താഴെ നിരവധി പേർ കമൻറുകൾ സ്ക്രീൻ ഷോട്ടായി അയച്ചിരുന്നു.

എന്നാൽ അതിനെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് നലീഫും ഐശ്വര്യയും. ഞങ്ങൾ രണ്ടു പേരും ഇതുവരെ അടികൂടിയിട്ടില്ലെന്നും, ഇനി അടിയുണ്ടാവില്ലെന്നും പറയുകയാണ് നലീഫ്. നമ്മൾ ഷോന് പോകുമ്പോൾ പല താരങ്ങളും നമ്മുടെ കൂടെ ഉണ്ടാവും. അപ്പോൾ അവരുടെ കൂടെ റീൽസ് ചെയ്യുന്നുവെന്നേയുള്ളൂ. അല്ലാതെ ഞാനും ഐശ്വര്യയും തമ്മിൽ ഒരു പ്രശ്നവുമില്ല അല്ലേ എന്ന് ഐശ്വര്യയോട് പറയുന്നു. സീരിയലിലെ പോലെ തന്നെ ഓൺ സ്ക്രീനിലും ഒന്നും മിണ്ടാതെയാണ് ഐശ്വര്യ വരാറുള്ളത്. അതിനാൽ ആംഗ്യ ഭാഷയിലാണ് താരം ഉത്തരം നൽകുന്നത്.Mounaragam naleef gea Aishwarya ramsai Reveals reason for breakup malayalam