മീൻ വിൽക്കണം എന്ന ആഗ്രഹവുമായി ഇറങ്ങിപ്പുറപ്പെട്ട ഫോർട്ട്‌ കൊച്ചിക്കാരൻ എത്തിപ്പെട്ടത് ഇന്റർനാഷണൽ സൂപ്പർ ടാലെന്റ്റ് ഷോയിൽ..ഇതാണ് നുമ്മ പറഞ്ഞ ആ കൊച്ചിക്കാരൻ.!!

മലയാളികൾക്ക് അധികം പരിചയമില്ലാത്ത പേരാണ് നിവിൻ അഗസ്റ്റിൻ. പേര് അധികം അറിയില്ലെങ്കിലും ഇന്റർനാഷണൽ സൂപ്പർ ടാലെന്റ്റ് ഷോയിൽ പങ്കെടുത്ത താടി ചേട്ടനെ അറിയാത്തവർ കുറവായിരിക്കും. ഇതാണ് നുമ്മ പറഞ്ഞ ഫോർട്ട്‌ കൊച്ചിക്കാരൻ. അടിപൊളിയായി ഡാൻസ് കളിച്ചും തന്റെ ജീവിതകഥ പറഞ്ഞുമാണ് ഇന്റർനാഷണൽ സൂപ്പർ ടാലെന്റിൽ ജഡ്ജാസിന്റെ കൈയ്യടി നേടിയത്. പക്ഷേ ഒരു പ്രത്യേക രീതിയിൽ ഒരേ സമയം ചിരിച്ചും ചിന്തിപ്പിച്ചും കഥ പറയുന്ന

നിവിൻ തന്റെ സ്റ്റൈലീലുടെയാണ് കേൾവികാരെ ആരാധകരാക്കി മാറ്റുന്നത്. വളരെ സാധാരണ കുടുംബത്തിൽ മത്സ്യ തൊഴിലാളികളായ മാതാപിതാക്കളുടെ മകനായിട്ടാണ് നിവിൻ ജനിച്ചത്. പട്ടിണിയും പരിവട്ടവും ഒക്കെ അറിഞ്ഞ് വളർന്ന നിവിൻ പക്ഷേ ഒന്നിനും അവരെ ബുദ്ധിമുട്ടിച്ചിട്ടില്ല. തന്റെ കുട്ടിക്കാല സ്വപ്നം എന്തായിരുന്നു എന്ന് നിവിനോട് ചോദിച്ചാൽ ഒരു മീൻ വിൽപ്പനക്കാരൻ ആവണമെന്നും വ്യത്യസ്തമായ രീതിയിൽ പ്രിയ സഹൃദയരേ കടന്നു വരു

കേരളത്തിന്റെ നല്ല പച്ചപ്പ് ഉള്ള നല്ല നാടൻ ചാള എന്ന രീതിയിൽ കുറച്ച് മോഡേൺ ആൻഡ് ക്ലാസിക് ലുക്കിൽ മീൻ വിൽക്കുന്നതാണ് തന്റെ ആഗ്രഹമെന്ന് ഒട്ടും മടികൂടാതെ നീവിൻ പറയും. വളരെ നിഷ്കളങ്കമായ ചിരിയോടെ എന്തും ചിരിച്ചു പറയുന്ന നിവിൻ പക്ഷെ കേൾവിക്കാരനെ ഇടക്ക് കരയിക്കുകയും ചെയുന്നുണ്ട്. പ്ലസ്ടു ജയിച്ച നിവിനെ അങ്കിൾ ആയ പത്രിക് ആണ് ഷിപ്പിൽ ജോലിക്ക് കയറ്റിയത്. ചാള വിൽപ്പന നടത്തുന്ന സ്വപ്നം കണ്ട് ജീവിച്ച

നിവിന് അത് ഒരു അടിയായി തോന്നിയങ്കിലും അപ്പനെയും അമ്മയെയും ഓർത്തു നിവിൻ അത് ഒക്കെ മറന്നു. പിന്നെ കുറച്ച് കാലം അധികം ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാതെ അടിപൊളി ജീവിതം ആയിരുന്നു നിവിന്റെയും കുടുംബത്തിന്റെയും. അങ്ങനെ ഇരിക്കുമ്പോൾ അണ് ഷിപ്പ് അപകടത്തിൽ പെടുന്നതും നിവിന് തലക്ക് പരിക്ക് പറ്റുന്നതും. ആദ്യമൊന്നും കുഴപ്പം ഇല്ലായിരുന്നെങ്കിലും പിന്നീട് ബാലൻസ് നഷ്ടപ്പെടുകയും ശരീരം തളർന്നു പോകുന്ന അവസ്ഥയിലേക്ക് മാറുകയും ചെയ്യ്തു..