മലയാള സിനിമയുടെ അമൂല്യ നിധി.!! പിറന്നാൾ ആഘോഷിക്കുന്ന ഇതിഹാസ നടൻ ആരെന്നു പറയാമോ.!? പകരം വെക്കലുകൾ ഇല്ലാത്ത മഹാപ്രതിഭ.!! |Mohanlal Special Wish For Edavela Babu Birthday

Mohanlal Special Wish For Edavela Babu Birthday മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് മോഹൻലാൽ. മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ വിശേഷങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവരാണ് പലരും. മോഹൻലാലിനെ പ്രിയപ്പെട്ട വ്യക്തികളും മോഹൻലാലിന് പ്രിയപ്പെട്ട സ്ഥലങ്ങളും ആരാധകർക്കും പ്രിയപ്പെട്ടതാകുന്നു.

ഇപ്പോഴിതാ തന്നെ ഏറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയുടെ പിറന്നാളിന് ആശംസകൾ അറിയിച്ചുകൊണ്ടുള്ള പോസ്റ്റ് ഷെയർ ചെയ്തിരിക്കുകയാണ് മോഹൻലാൽ. 1982 ഇടവേള എന്ന ചിത്രത്തിലൂടെ മലയാള സിനിമാരംഗത്ത് രംഗപ്രവേശം ചെയ്ത വ്യക്തിയാണ് ഇടവേള ബാബു. ഇടവേള എന്ന ചിത്രത്തിലൂടെയാണ് താരത്തിന് ഇടവേള ബാബു എന്ന പേര് ലഭിച്ചത്.200 ലധികം ചിത്രങ്ങളിലാണ് താരം വേഷമിട്ടിരിക്കുന്നത്. അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറി കൂടിയാണ് അദ്ദേഹം.

അതുകൊണ്ടുതന്നെ സംഘടനയിലുള്ള ഓരോ വ്യക്തികളുടെയും ഉന്നമനത്തിനായി അദ്ദേഹം തീവ്രമായി ആഗ്രഹിക്കുകയും പ്രയത്നിക്കുകയും ചെയ്യുന്നു. ഇടവേളകളില്ലാതെ വർഷങ്ങളായി സഹപ്രവർത്തകർക്ക് വേണ്ടി പ്രവർത്തിക്കുന്ന ഇടവേള ബാബുവിന് ആശംസകൾ അറിയിച്ചു കൊണ്ടുള്ള മോഹൻലാലിന്റെ പോസ്റ്റാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

47,000 അധികം ലൈക്കാണ് ഇടവേള ബാബുവിന് ആശംസകൾ അറിയിച്ചുകൊണ്ടുള്ള മോഹൻലാൽ പോസ്റ്റിന് ലഭിച്ചിട്ടുള്ളത്. 200700ൽ അധികം കമന്റുകളും പോസ്റ്റിന് താഴെ നിറഞ്ഞു. പ്രേക്ഷകർക്കും അദ്ദേഹം ഒരുപോലെ പ്രിയപ്പെട്ടവനാണെന്നത് കമന്റുകളിൽ നിന്ന് വ്യക്തമാണ്.മോഹൻലാലിന്റെ പ്രിയ സുഹൃത്തിന് ഇടവേള ബാബുവിന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് നിരവധി ആരാധകരാണ് പോസ്റ്റിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്.Mohanlal Special Wish For Edavela Babu Birthday