ലണ്ടനിൽ നിന്നും കാരവൻ കുക്കിംഗ് കാഴ്ചയുമായി മോഹൻലാൽ!!ലാലേട്ടൻ ഉണ്ടാക്കിയ വിഭവം എന്താണ് എന്ന് മനസിലായോ??? താരത്തിന്റെ പാചക കഴിവ് കണ്ട് ഞെട്ടി ആരാധകർ!!|Mohanlal Special Cooking At London entertainment news

Mohanlal Special Cooking At London entertainment newsമോഹൻലാൽ നായകനായെത്തുന്ന പുതിയ ചിത്രമായ പാൻ ഇന്ത്യൻ ചിത്രം വൃഷഭയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ജൂലൈ 22 നായിരുന്നു നന്ദകിഷോറിൻ്റെ ഈ ചിത്രത്തിൻ്റെ ഷൂട്ടിംഗ് ആരംഭിച്ചത്. മലയാളത്തിൽ ഒരുക്കുന്ന ചിത്രം തെലുങ്ക്, കന്നട, തമിഴ്, ഹിന്ദി ഭാഷകളിൽ റിലീസ് കൂടി ചെയ്യും.

ഇനി വരാനിരിക്കുന്ന ഒരു ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇതെന്നാണ് പറയപ്പെടുന്നത്. അച്ഛനും മകനും തമ്മിലുള്ള സ്നേഹത്തിൻ്റെ ആഴം കാട്ടിത്തരുന്ന ഒരു സിനിമ കൂടിയാണിതെന്ന് ചിത്രവുമായി ബന്ധപ്പെട്ട വാർത്തകളിൽ വന്നിരുന്നു. 200 കോടി ബജറ്റിലൊരുങ്ങുന്ന ഈ ചിത്രത്തിൽ മോഹൻലാലിൻ്റെ മകനായി എത്തുന്നത് റോഷൻ മേക്കയാണ്.

സഹ്റ ഖാൻ, സിമ്രാൻ, രാഗിണി, ദ്വിദേവി, ശ്രീകാന്ത് മേക ഷനായ കപൂർ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. സഞ്ജയ് കപൂറിൻ്റെ മകളായ ഷനായ കപൂറിൻ്റെ തെന്നിന്ത്യൻ ചിത്രത്തിലെ ആദ്യ ചിത്രം കൂടിയാണിത്, ഈ ചിത്രവുമായി ബന്ധപ്പെട്ട് പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ വൈറലായി മാറുന്നത്. അഭിയത്തെ പോലെ തന്നെ പാചകത്തിലും പ്രാവീണ്യം തെളിയിച്ച വ്യക്തിയാണ് മോഹൻലാൽ. അദ്ദേഹത്തിൻ്റെ പല പാചക പരീക്ഷണങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.

ലാലേട്ടൻ പങ്കുവെച്ച ജാപ്പാനീസ് ചെമ്മീൻ വിഭവവും, മസാല കുറച്ചുള്ള ചിക്കൻ വിഭവവും, ഫ്ളോബോ ഫിഷ് പാചകങ്ങളൊക്കെ പ്രേക്ഷകർ കൈ നീട്ടി സ്വീകരിച്ചിരുന്നു. ഒഴിവ് സമയങ്ങളിൽ അദ്ദേഹം പങ്കുവച്ചിരുന്ന പാചക വീഡിയോകൾ ആരാധകരെ ആകർഷിച്ചിരുന്നു. ഇപ്പോഴിതാ ‘കാരവാൻ കുക്കിംഗ് ലണ്ടൻ ഡെയ്സ്’ എന്ന ക്യാപ്ഷനോടെ കൊടുത്ത മോഹൻലാലിൻ്റെ പാചകവീഡിയോ ആണ് വൈറലായി മാറുന്നത്.ലിജോ ജോസ് പല്ലിശ്ശേരിയുടെ മോഹൻലാലിൻ്റേതായി ഇപ്പോൾ പുറത്തിറങ്ങാൻ പോകുന്ന ചിത്രം ‘മലൈക്കോട്ടെ വാലിബാനാണ്. ലാലേട്ടൻ്റെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിൽ കൂടിയാണ് ആരാധകർ.Mohanlal Special Cooking At London entertainment news