കുഞ്ഞു ലൂക്കയെയും ഭർത്താവിനെയും ചേർത്തുപിടിച്ച് മിയ; കുടുംബ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് നടി മിയ ജോർജ്ജ്.

ചുരുങ്ങിയ കാലംകൊണ്ട് മലയാളി സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് മിയ ജോര്‍ജ്. ടെലിവിഷന്‍ സീരിയലുകളില്‍ സജീവമായുരുന്ന മിയ ആദ്യമായി അഭിനയിച്ച ചിത്രം 2010 ല്‍ പുറത്തിറങ്ങിയ ഒരു ‘സ്മോള്‍ ഫാമിലി ‘ എന്ന ചിത്രമാണ്. എന്നാൽ 2012 ല്‍ പുറത്തിറങ്ങിയ ചേട്ടായീസ് എന്ന ചിത്രത്തിലാണ് താരം ആദ്യമായി മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിജുമോനോന്റെ ഭാര്യയായിട്ടായിരുന്നു ചിത്രത്തില്‍ മിയ അഭിനയിച്ചത്. ചേട്ടായീസ് എന്ന സിനിമക്ക് ശേഷം മിയയ്ക്ക് ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചു.

മോഹന്‍ലാല്‍, ആസിഫ് അലി, ഫഹദ് ഫാസിൽ എന്നിവര്‍ അഭിനയിച്ച ‘റെഡ് വൈന്‍ ‘ ആയിരുന്നു മിയയുടെ അടുത്ത ചിത്രം. അതിനു ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘മെമ്മറീസ് ‘ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ആ വര്‍ഷത്തെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു മെമ്മറീസ്. തുടർന്ന് നിരവധി മലയാള സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ മിയ തന്മയത്വത്തോടെ അവതരിപ്പിച്ചു. 2020 സെപ്റ്റംബറിലായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം. കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയാണ് അശ്വിന്‍.

വിവാഹ ശേഷം അഭിനയജീവിതത്തിൽ നിന്നും താൽക്കാലികമായി ഒരു ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു മിയ. എന്നാൽ മകൻ ലൂക്കയുടെ ജനനശേഷം വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുകയാണ് മിയ ജോർജ്. തമിഴിലും മലയാളത്തിലുമായി മിയയുടെ സിനിമകൾ റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ മകൻ ലൂക്കയ്ക്കും ഭർത്താവ് അശ്വിനുമൊപ്പമുള്ള പുതിയൊരു ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി.

അമൂല്യം’ എന്ന ക്യാപ്ഷനോടെയാണ് മിയ ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. കുഞ്ഞു ലൂക്കയെയും അശ്വിനെയും ചേർത്തുപിടിച്ച് കിടക്കുന്ന മിയയെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രത്തിൽ കാണാനാവുന്നത്. കുഞ്ഞ് ജനിച്ച് മാസങ്ങൾക്കുശേഷമാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ മകനൊപ്പമുള്ള ചിത്രം പങ്കുവച്ച് മിയ സന്തോഷവിവരം ആരാധകർക്കായി ഷെയർ ചെയ്തത്. അതിനു ചില ആരോഗ്യപരമായ കാരണങ്ങൾ ഉണ്ടെന്ന് നടിയുടെ കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു.