തൈരിനെ ഐസ്ക്രീം ആക്കാൻ കഴിവുള്ള ഈ അത്ഭുതപഴത്തെ കുറിച്ച് അറിഞ്ഞിരിക്കണം

പേരുപോലെ തന്നെ ചില അത്ഭുത വിദ്യകൾ കൈയിൽ ഉള്ള പഴമാണ് മിറാക്കിൾ ഫ്രുട്ട്. ഒരു ആഫ്രിക്കൻ പഴച്ചെടിയാണ് മിറാക്കിൾ ഫ്രൂട്ട്. ചെറുശാഖകളോടും ഇലകളോടും കൂടി വളരുന്ന ഈ ചെറു സസ്യത്തിന്റെ ഒരു പഴം കഴിച്ചാൽ രണ്ടു മണിക്കൂർ നേരം കഴിക്കുന്ന ഭക്ഷണവും വെള്ളവുമെല്ലാം മധുരതരമായി അനുഭവപ്പെടുന്നു. മിറാക്കിൾ ഫ്രൂട്ടിൽ അടങ്ങിയ ‘മിറാക്കുലിൻ’ എന്ന പ്രോട്ടീൻ ഘടകം നാവിലെ രസമുകുളങ്ങളെ ഉണർത്തി പുളി, കയ്പ് രുചികൾക്കു പകരം താത്കാലികമായി മധുരം അനുഭവപ്പെടുത്തുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.

പ്രമേഹരോഗികൾക്കു ഭക്ഷണം നിയന്ത്രിക്കുന്നവർക്കും നല്ലതാണ്. സപ്പോട്ടയുടെ സസ്യകുടുബത്തിൽ പെടുന്ന ഇവ ഒരാൾ ഉയരത്തിൽ വരെ വളരും സാവതാനം വളരുന്ന ഇവ മൂന്നാം വർഷം മുതൽ കാഴ്ക്കും. കാൻസർ രോഗികൾക്ക് കീമോതെറാപ്പിക്കു ശേഷം നാവിന്റെ രുചി നഷ്ടപ്പെട്ടാൽ ഭക്ഷണത്തിന്റെ തനത് രുചി ആസ്വദിക്കാൻ മിറാക്കിൾ ഫ്രൂട്ട് സഹായിക്കും. ജപ്പാനിൽ പ്രമേഹ രോഗികൾക്കിടയിലും ഭക്ഷണം നിയന്ത്രിക്കുന്നവർക്കിടയിലും ജനകീയമാണ്.

വേനൽക്കാലമാണ് പഴക്കാലമെങ്കിലും ‘സപ്പോട്ട’യുടെ കുടുംബത്തിൽ പെടുന്ന ഈ ചെടിയിൽ കേരളത്തിലെ കാലാവസ്ഥയിൽ പലതവണ കായ് പിടിക്കാൻ സാധ്യതയുണ്ട്. ഭാഗികമായ തണൽ ഇഷ്ടപ്പെടുന്ന മിറക്കിൾ ഫ്രൂട്ട് ചെടിച്ചട്ടികളിൽ ഇൻഡോർ പ്ലാന്റായി പോലും വളർത്താം.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.