ഇനി വിഷ്‌ണു ഒറ്റക്കല്ല കൂട്ടിന് അഭിരാമി.!! കല്യാണത്തിന് താരമായി മമ്മൂക്കയും സുരേഷേട്ടനും;ഒളിഞ്ഞ് നിന്ന് വീഡിയോ പകർത്തി ഉണ്ണി മുകുന്ദൻ!!|Meppadiyan Director Vishnu Mohan wedding viral

Meppadiyan Director Vishnu Mohan wedding viral ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മേപ്പടിയാൻ എന്ന ചിത്രത്തിലൂടെ സംവിധായകൻറെ മേൽ കുപ്പായമണിഞ്ഞ വിഷ്ണു മോഹൻ വിവാഹിതനായ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ആദ്യ ചിത്രത്തിലൂടെ ശ്രദ്ധേയനായ യുവ സംവിധായകനാകുവാൻ വിഷ്ണുവിന് സാധിക്കുകയുണ്ടായി.

ബിജെപി നേതാവ് എ എൻ രാധാകൃഷ്ണന്റെ മകൾ അഭിരാമിയുടെ കഴുത്തിലാണ് വിഷ്ണു മിന്നു ചാർത്തിയിരിക്കുന്നത്. വിവാഹനിശ്ചയം വധൂഗ്രഹത്തിൽ വച്ച് നടന്നതിന്റെ വാർത്തകൾ മുൻപേ തന്നെ പുറത്തുവന്നിരുന്നു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വളരെ ലളിതമായി നടന്ന ചടങ്ങിൽ ഉണ്ണി മുകുന്ദൻ അടക്കം മലയാള സിനിമയിലെ പ്രമുഖരായ പലതാരങ്ങളും പങ്കെടുത്തിരുന്നു. വിഷ്ണു മോഹന്റെയും അഭിരാമിയുടെയും വിവാഹം നടന്നത് സെപ്റ്റംബർ മൂന്നിന് ചേരാനല്ലൂരിൽ വെച്ചായിരുന്നു.

അമ്മു എന്ന് വിളിക്കുന്ന അഭിരാമി സിവിൽ സർവീസ് കോച്ചിംഗ് ചെയ്തുകൊണ്ടിരിക്കുകയാണ്. 2022ൽ പുറത്തിറങ്ങിയ മേപ്പടിയാൻ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ വിഷ്ണു മോഹൻ തന്നെയാണ് ചിത്രത്തിൻറെ രചനയും സംവിധാനവും നിർവഹിച്ചത്.ഉണ്ണി മുകുന്ദൻറെ കരിയറിലെ ആദ്യത്തെ സോളോ ഹിറ്റ് ചിത്രമായിരുന്നു മേപ്പടിയൻ. വിവാഹത്തിന് നാടൻ ലുക്കിൽ മുടിയൊക്കെ നീട്ടി വളർത്തി എത്തിയിരിക്കുന്ന ഉണ്ണിമുകൻറെ ലുക്ക് വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുത്തിട്ടുണ്ട്.

ആർപ്പോ വിളിച്ചാണ് വിഷ്ണു മോഹനനെ വിവാഹ പന്തലിലേക്ക് സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് എതിരേറ്റത്. വിവാഹത്തിൽ നിറസാന്നിധ്യമായി ഉണ്ണിമുകുന്ദൻ നിറഞ്ഞ് നിന്നിട്ടുണ്ട്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. 2022 ജനുവരി 14നാണ് ഉണ്ണിമുകുന്ദൻ നിർമാതാവായ വിഷ്ണു മോഹൻ രചനയും സംവിധാനവും നിർമ്മിച്ച മേപ്പടിയാൻ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. ബോക്സ് ഓഫീസ് കളക്ഷൻ നേടി വൻ വിജയമായ ചിത്രത്തിൽ അഞ്ചു കുര്യൻ, ഉണ്ണി മുകുന്ദൻ, സൈജു കുറിപ്പ്, അജു വർഗീസ്, ഇന്ദ്രൻസ്, കുണ്ടറ ജോണി, നിഷാ സാരംഗ്, കലാഭവൻ ഷാജോൺ, മേജർ രവി, ശ്രീജിത്ത് രവി, മനോഹരി അമ്മ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.Meppadiyan Director Vishnu Mohan wedding viral