രണ്ട് വർഷങ്ങൾക്കിപ്പുറം ചീരുവിനെക്കുറിച്ചോർത്ത് വികാരഭരിതയായി മേഘ്ന..!! കരഞ്ഞുകലങ്ങിയ കണ്ണുകളുമായി മേഘ്ന.!! ഇത് കയ്പ്പും മധുരവും നിറഞ്ഞ സമ്മാനം.. ചീരുവിന്റെ ശബ്ദം കേട്ട് ഞെട്ടിത്തരിച്ച് മേഘ്ന..

ദക്ഷിണേന്ത്യൻ സിനിമാപ്രേമികളുടെ പ്രിയതാരമാണ് നടി മേഘ്ന രാജ്. വേറിട്ട അഭിനയത്തിലൂടെയും തിളങ്ങുന്ന സൗന്ദര്യത്തിലൂടെയും ഏറെ ആരാധകരെ സ്വന്തമാക്കിയ മേഘ്ന രാജിന്റെ ജീവിതത്തിലെ ആ വലിയ വേദന ആരാധകർക്കും താങ്ങാനാവുന്നതിനുമപ്പുറമായിരുന്നു. എന്നാൽ 2020ൽ തന്റെ പ്രിയപാതി ചിരഞ്ജീവി സർജയുടെ വിയോഗത്തിന് ശേഷം വേദനകളെ കടിച്ചമർത്തി ജീവിതവഴിയിൽ ശക്തമായി മുന്നോട്ടുപോകുന്ന മേഘ്നയെയാണ് പ്രേക്ഷകർ കണ്ടത്.

എന്നാലിപ്പോൾ രണ്ടുവർഷങ്ങൾക്കിപ്പുറം ഈ വാലെന്റൈൻസ് ഡേയിൽ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി മേഘ്നയെ കണ്ടതിന്റെ സങ്കടത്തിലാണ് ആരാധകർ. കന്നഡയിൽ കളേഴ്സ് ചാനൽ പ്രക്ഷേപണം ചെയ്യുന്ന ഒരു ഡാൻസ് റിയാലിറ്റി ഷോയിൽ വെച്ചാണ് താരം ചീരുവിനെ ഓർത്ത് വികാരഭരിതയായത്. ഷോയിൽ വെച്ച് അണിയറപ്രവർത്തകർ സർജയുടെ സാന്നിധ്യം ഓഡിയോരൂപത്തിൽ ക്രിയേറ്റ് ചെയ്യുകയായിരുന്നു. അപ്രതീക്ഷിതമായി

ചീരുവിന്റെ ശബ്ദം കേട്ടതും മേഘ്നയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. 2019ൽ ആദ്യവിവാഹവാർഷികത്തിന് ചീരു തനിക്ക് സമ്മാനിച്ച നെക്ക്ലെസിനെക്കുറിച്ച് വേദിയിൽ പറഞ്ഞുകൊണ്ടിരിക്കവെയാണ് താരത്തെ തേടി ആ ശബ്ദം എത്തിയത്. ഇത് സത്യമായിരുന്നെങ്കിലെന്ന് ഒരു നിമിഷം താൻ ആലോചിച്ചുപോയി എന്നായിരുന്നു ഷോയുടെ അവസാനം മേഘ്ന പ്രതികരിച്ചത്. ചീരു എങ്ങനെയായിരുന്നു തന്നെ പ്രൊപ്പോസ് ചെയ്‍തത് എന്നും വാലെന്റൈൻസ് ഡേയിൽ ചീരു തനിക്ക് തന്ന

സമ്മാനത്തെക്കുറിച്ചുമെല്ലാം ഡാൻസിംഗ് ചാമ്പ്യൻ ഷോയുടെ വാലെന്റൈൻസ് ഡേ സ്പെഷ്യൽ എപ്പിസോഡിൽ വെച്ച് മേഘ്ന മനസുതുറന്നിരുന്നു. ഷോയുടെ അണിയറപ്രവർത്തകർ നൽകിയ സർപ്രൈസിനെ ‘കയ്പ്പും മധുരവും ഒരേപോലെ നിറഞ്ഞ സമ്മാനം’ എന്നാണ് മേഘ്ന വിശേഷിപ്പിച്ചത്. ഷോയിൽ ചീരുവിനെ ഓർത്തുള്ള മേഘ്‌നയുടെ വികാരപ്രകടനങ്ങളാണ് സോഷ്യൽ മീഡിയ ആരാധകരെയും തളർത്തിയിരിക്കുന്നത്.