രണ്ടു വിവാഹം, രണ്ടും പരാജയം!? എന്നാലിതാ നാല്പത്തിയൊന്നാം വയസിൽ സന്തോഷ വാർത്തയുമായി നടി മീര വാസുദേവൻ!! | Meera Vasudev latest news Malayalam

Meera Vasudev latest news Malayalamജീവിതത്തിലെ പുതിയ വിശേഷം പങ്കുവെച്ച് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം മീരാ വാസുദേവൻ. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മീര. തന്മാത്ര എന്ന സിനിമയിൽ മോഹൻലാലിന്റെ നായികയായി വന്ന് പ്രേക്ഷകരുടെ മനം കവർന്ന താരം പിന്നീട് മലയാളത്തിൽ തന്നെ മികച്ച സിനിമകളിലും മറ്റ് അന്യഭാഷകളിലുമായി ഒരുപാട് സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.

ഇപ്പോൾ താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത് മലയാള മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയായ കുടുംബവിളക്കിലാണ് . കുടുംബവിളക്കിൽ നായികയായ സുമിത്രയായിട്ടാണ് മീരാ വാസുദേവൻ എത്തുന്നത്. ജീവിതത്തിൽ തന്നെ വിടാതെ പിന്തുടരുന്ന പ്രതിസന്ധികളിൽ തളരാതെ ജീവിതത്തോട് പൊരുതിജയിക്കുന്ന ഒരു സാധാരണ വീട്ടമ്മയുടെ കഥയാണ് കുടുംബവിളക്കിന്റേത്. മഹാരാഷ്ട്രക്കാരിയായ മീരാ വാസുദേവൻ ഇന്ന്മലയാളികളുടെ സ്വന്തം സുമിത്രയാണ്.

meera vasudev latest news (1)

സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയിട്ടുള്ള താരമാണ് മീരാ വാസുദേവൻ. താരത്തിന്റെ എല്ലാ വിശേഷങ്ങളും എപ്പോഴും തന്റെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട് മീര. ഫിറ്റ്‌നെസ്സിന്റെ കാര്യത്തിലും വളരെ ശ്രദ്ധകൊടുക്കുന്ന താരം ജിമ്മിന്റെ വീഡിയോകളും ഫോട്ടോകളും പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. മീരാ വാസുദേവന്റെ നാല്പത്തിയൊന്നാം പിറന്നാൾ കഴിഞ്ഞുവെന്ന വാർത്ത പുറത്തുവന്നിരിക്കുകയാണ്.വിവാഹബന്ധങ്ങളിൽ നിന്നെല്ലാം മോചനം നേടി ഇപ്പോൾ മകനോടൊപ്പമാണ് താരം താമസം.

പിറന്നാളിന് തന്റെ മകനോടൊപ്പമാണ് താരം കേക്ക് മുറിച്ചത്. ജീവിതത്തിലെ നാല്പത്തിയൊന്ന് വർഷങ്ങൾ വളരെ സന്തോഷപൂർവം പൂർത്തിയാക്കിയ താരത്തിന് ഒരുപാട് ആരാധകരാണുള്ളത്. മലയാളികളുടെ പ്രിയനടി ശ്വേത മേനോനാണ് മീരാ വാസുദേവന് ആദ്യം തന്നെ പിറന്നാൾ ആശംസകൾ അറിയിച്ച് രംഗത്തെത്തിയത്. ശേഷം തൊട്ടുപിന്നാലെ സിനിമാ സീരിയൽ രംഗത്തെ പല സഹതാരങ്ങളും ഒപ്പം ആരാധകരും മീരക്ക് ആശംസകൾ നേർന്ന് രംഗത്തെത്തി.Meera Vasudev latest news Malayalam