ഒരു സിസേറിയൻ, മൂന്ന് ശസ്ത്രക്രിയ, കൂട്ടത്തിൽ അക്യൂട്ട് ഡിസ്ക് ഹെർണിയ’; ആരുമറിയാത്ത ഒരായിരം കഥകൾ: എല്ലാം അതിജീവിച്ച് മലയാളികളുടെ സ്വന്തം മന്യ!
വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകർക്കിടയിൽ തരംഗമായി മാറിയ താരമായിരുന്നു മന്യ. ജോക്കർ, കുഞ്ഞിക്കൂനൻ തുടങ്ങിയ സിനിമ കണ്ടവർ ആരും മന്യയെ മറക്കാൻ സാധ്യതയില്ല എന്നു വേണം പറയാൻ. ആന്ധ്രാ സ്വദേശിനിയായ മന്യ നായിഡു മോഡലിംഗിലൂടെയായിരുന്നു വെള്ളിത്തിരയിലേക്ക് കടന്നുവന്നത്. വിവാഹത്തോടെ അഭിനയ രംഗത്തു നിന്നും ഇടവേള എടുത്തെങ്കിലും താരം സോഷ്യൽമീഡിയയിൽ സജീവസാന്നിധ്യമാണ്.
മകൾക്കൊപ്പമുള്ള നിരവധി ചിത്രങ്ങളാണ് താരം പങ്കുവയ്ക്കാറുള്ളത്. ഇപ്പോഴിതാ താരത്തിന്റെ ഒരു ഡാൻസ് വീഡിയോയും ഒപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പും ആണ് ആരാധകർ ഏറ്റെടുത്തിരുന്നത്. ഫാസ്റ്റ് നമ്പറിൽ കളിച്ചിരിക്കുന്ന ഡാൻസിൽ അധികം ഒന്നുമില്ലങ്കിലും ഒപ്പം കൊടുത്തിരിക്കുന്ന അടിക്കുറിപ്പ് ആരാധകരുടെ കണ്ണു നനയിക്കുന്നുണ്ട്. ഞാൻ അത് ചെയ്തു…. ഒരു സിസേറിയനും മൂന്ന് ശാസ്ത്രക്രിയകളും ഒരു അക്യൂട്ട് ഡിസ്ക് ഹെർണിയയ്ക്കും ശേഷമുള്ള എന്റെ ഡാൻസ്.