വീണ്ടും ആരാധകരെ ഞെട്ടിച്ച് സ്റ്റൈലിഷ് ലുക്കില്‍ മഞ്ജു.!! കൂളിംഗ് ഗ്ലാസും ജാക്കറ്റും കിടിലൻ ചിരിയും, എത്ര ഇരുട്ടിയാലും സൂര്യൻ വീണ്ടും ഉദിക്കും, മഞ്ജുവിനെ പോലെ.!!

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറിന് ഇപ്പോൾ ആരാധകരെ ഞെട്ടിക്കലാണ് ഇഷ്ട ഹോബി. ഇടയ്ക്കിടയ്ക്ക് സ്റ്റൈലൻ പിക് ഇട്ട് ആരാധകരെ രോമാഞ്ചം കൊള്ളിക്കാതെ മലയാളികളുടെ പ്രിയതാരം മഞ്ജു വാരിയർക്ക് സമാധാനം വരില്ല. മലയാളത്തിൽ മഞ്ജു ഇപ്പോൾ ഒരു ട്രെൻഡ് സ്റ്റെർ ആയി മാറിക്കൊണ്ടിരിക്കുകയാണ്. താരം ഷെയർ ചെയ്യുന്ന ഫോട്ടോസിലെ ആറ്റിട്യൂടും കോസ്റ്റ്യുമും ഒക്കെ ഈച്ച കോപ്പി അടിക്കലാണ് ആരാധകരുടെ ഇപ്പോഴത്തെ പ്രധാന പരിപാടി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരം ഷെയർ ചെയ്യുന്ന ചിത്രങ്ങൾക്ക് നിരവധി പ്രശംസകൾ ലഭിക്കാറുണ്ട്. ഇപ്പോഴിതാ വീണ്ടും ഒരു കലക്കൻ ഇൻസ്റ്റ പോസ്റ്റുമായി എത്തിയിരിക്കുകയാണ് മഞ്ജു. സ്റ്റൈലിഷ് ലുക്കിലുള്ള തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ മഞ്ജു പങ്കുവച്ചതോടെ സഹതാരങ്ങളും ആരാധകരും കമെന്റുകളുമായി എത്തി. പുതിയ ചിത്രമായ ആയിഷയുടെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളാണ് മഞ്ജു പങ്ക് വച്ചിരിക്കുന്നത്. “എത്ര ഇരുട്ടിയാലും

സൂര്യൻ വീണ്ടും ഉദിക്കും” എന്ന ക്യാപ്ഷനോടെയാണ് മഞ്ജു ചിത്രങ്ങൾ പങ്ക് വച്ചത്. രോഹിത് കെ എസ് ആണ് മഞ്ജുവിന്റെ കിടിലൻ ചിത്രങ്ങൾ പകർത്തിയത്. രോഹിത്തിന് നന്ദിയും മഞ്ജു പറയുന്നുണ്ട്. ചിത്രം പോസ്റ്റ് ചെയ്ത് 24 മണിക്കൂർ തികയും മുന്നേ രണ്ട് ലക്ഷത്തിനടുത്ത് ലൈക്ക് കിട്ടിയിട്ടുണ്ട്, ഒപ്പം ഒട്ടനവധി കമെന്റുകളും. കുറച്ച് ദിവസം മുന്നേ മഞ്ജു ഷെയർ ചെയ്ത ചിത്രങ്ങളും ഏറെ ചർച്ചയായിരുന്നു.
കൂളിംഗ് ഗ്ളാസ്സും വച്ച് ഫോണും നോക്കിയിരിക്കുന്ന

താരം പങ്ക് വച്ച ഫോട്ടോസ് ഏറെ ശ്രദ്ധ നേടി. അലക്സ് പുളിക്കൽ, ബിനീഷ് ചന്ദ്ര എന്നിവരായിരുന്നു ഈ ചിത്രത്തിന് പിന്നിൽ. നിലവിൽ മലയാളത്തിൽ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളാണ് മഞ്ജു. മഞ്ജുവിന്റെ സിനിമകൾക്കെല്ലാം വൻ വരവേൽപ്പാണ് ലഭിക്കുന്നത്. ഓരോ ദിവസവും മഞ്ജു ചെറുപ്പമായിക്കൊണ്ടിരിക്കുന്നു എന്നാണ് ആരാധകർ പറയുന്നത്. മഞ്ജു ഇപ്പോൾ ഷെയർ ചെയ്യുന്ന കിടിലൻ ഫോട്ടോസ് എല്ലാം “ആയിഷ” എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നാണ്. ഇതോടെ ഈ ചിത്രത്തിലുള്ള പ്രതീക്ഷയും വർധിച്ചിട്ടുണ്ട്.