മഞ്ജുച്ചേച്ചി വേറെ ലെവൽ.!! കൂളിംഗ് ഗ്ലാസും വച്ച് കൂൾ ലുക്കിൽ ലേഡി സൂപ്പർസ്റ്റാർ വൈറലായി മഞ്ജുവിന്റെ പുതിയ ലുക്ക്‌.

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറായ മഞ്ജുവിന്റെ പുത്തൻ ലുക്ക്‌ കണ്ട് അന്തം വിട്ടിരിക്കുകയാണ് ആരാധകർ. കൂളിംഗ് ഗ്ളാസ്സും വച്ച് കൂളായി ഫോണും നോക്കിയിരിക്കുന്ന ഫോട്ടോകളാണ് താരം പങ്ക് വച്ചിരിക്കുന്നത്. മഞ്ജു ഇൻസ്റ്റയിൽ ഷെയർ ചെയ്ത ഫോട്ടോസ് നിമിഷ നേരം കൊണ്ടാണ് വൈറലായത്. ഫോൺ ഉപയോഗിക്കുന്നത് മറക്കാൻ സഹായിക്കുന്ന കാര്യങ്ങൾ കൂടുതൽ ചെയ്യാൻ പറഞ്ഞു കൊണ്ടാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അലക്സ് പുളിക്കൽ, ബിനീഷ് ചന്ദ്ര എന്നിവരാണ് ഈ അടിപൊളി ചിത്രത്തിന് പിന്നിൽ. സിനിമയിലേക്കുള്ള രണ്ടാം വരവിനു ശേഷം മഞ്ജുവിന്റെ ആരാധകരുടെ എണ്ണം നല്ല രീതിയിൽ കൂടിയിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു ഫോട്ടോയ്ക്കായി കാത്തിരിക്കുന്ന ഒട്ടേറെ ആരാധകരുണ്ട്. നടി മഞ്ജു വാരിയരുടെ ഫാഷൻ സ്റ്റേറ്റ്മെന്റുകളും പുതിയ ചിത്രങ്ങളും ഒക്കെ ആരാധകർ ആഘോഷമാക്കുന്നത് പതിവാണ്. ദിവസം പോകുന്തോറും ചെറുപ്പമാകുന്ന നടി എന്നാണ്

മഞ്ജുവിനെ ആരാധകർ വിശേഷിപ്പിക്കുന്നത്. ഏറ്റവും പുതിയ ലുക്ക്‌ പോസ്റ്റ് ചെയ്ത ഒരു മണിക്കൂർ തികയും മുന്നേ അൻപത്തിനായിരത്തിലധികം ലൈക്ക് ചിത്രത്തിന് ലഭിച്ച് കഴിഞ്ഞു. മഞ്ജുവിന്റെ കിടിലൻ ഔട്ട് ഫിറ്റുകളും ഹെയർ സ്റ്റൈലും ഒക്കെ നിരവധി പേരാണ് അനുകരിക്കുന്നത്. നടി പങ്ക് വയ്ക്കുന്ന മേക്കോവർ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ ആഘോഷമാക്കുന്ന ആരാധകർക്ക് താരത്തിനോട് സ്നേഹവും അതിലേറെ ബഹുമാനവുമാണ്.

ഈയടുത്ത് ഒരു പരസ്യ ചിത്രത്തിനുവേണ്ടിയാണ് മഞ്ജു പുത്തൻ ഹെയർസ്റ്റൈൽ പരീക്ഷിച്ചതും ആരാധകർ ഏറ്റെടുത്തു. സജിത്ത് ആൻഡ് സുജിത്തായിരുന്നു മഞ്ജുവിനായി ഹെയര്‍ സ്റ്റൈലൊരുക്കിയത്. ഇപ്പോൾ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടി കൂടിയാണ് മഞ്ജു. ഏറ്റവും പുതിയ ചിത്രമായ ‘ആയിഷ’യുടെ ചിത്രീകരണം യു എ ഇ യിൽ പുരോഗമിക്കുകയാണ്. നടനും സംവിധായകനുമായ പ്രഭുദേവ ചിത്രത്തിലെ ഒരു പാട്ടിനായി മഞ്ജു വാരിയര്‍ക്കു വേണ്ടി ഡാൻസ് കൊറിയോഗ്രഫി ചെയ്യുന്നുണ്ട്.