ഇതേതാ ഈ കൗമാരക്കാരി. മഞ്ജുവിന്റെ പുത്തൻ ഹെയർ സ്റ്റൈൽ കണ്ട് അമ്പരന്ന് ആരാധകർ.

മലയാളം സിനിമാ ഇൻഡസ്ട്രിയിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണമുള്ള താരമാണ് മഞ്ജു വാര്യർ. തന്റെ പതിനേഴാം വയസ്സിൽ സംവിധായകൻ മോഹന്റെ “സാക്ഷ്യം ” എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് താരം മോളിവുഡിലെത്തുന്നത്.തുടർന്ന് നിരവധി സിനിമകളിൽ പ്രമുഖ താരങ്ങളുടെ നായികയായി വേഷമിട്ട താരം മലയാള സിനിമാ ലോകത്ത് അസൂയാവഹമായ സ്ഥാനത്താണ് ഇപ്പോൾ ഉള്ളത്.

ഒരു ഇടവേളക്കു ശേഷം, അതിനെയെല്ലാം മറികടക്കുന്ന രീതിയിലുള്ള തിരിച്ചു വരവായിരുന്നു ഇവർ നടത്തിയിരുന്നത്. അതുകൊണ്ടു തന്നെ ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെയും സൃഷ്ടിച്ചെടുക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. മാത്രമല്ല സാമൂഹിക മാധ്യമങ്ങളിൽ ഏറെ സജീവമായ താരം, പങ്കുവെക്കുന്ന ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. വയസ്സ് കൂടുന്തോറും സൗന്ദര്യം കൂടുകയാണ് എന്ന തരത്തിലുള്ള കമന്റുകൾ താരത്തിന്റെ സ്റ്റൈലിഷ് ഗെറ്റപ്പിൽ ഉള്ള ചിത്രങ്ങൾക്ക് പലപ്പോഴും ലഭിക്കാറുമുണ്ട്.

എന്നാൽ ഇപ്പോഴിതാ താരത്തിന്റെ പുതിയ സ്റ്റൈലിഷ് ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിലും ആരാധകർക്കിടയിൽ ഇടം പിടിച്ചിരിക്കുന്നത്. പലപ്പോഴും പലതരത്തിലുള്ള കോസ്റ്റ്യൂമുകളിൽ താരം പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും ഈയൊരു ചിത്രത്തിൽ ഏറ്റവും ശ്രദ്ധേയമായത് മഞ്ജുവിന്റെ ഹെയർ സ്റ്റൈൽ തന്നെയാണ്. ഇത്തരത്തിലൊരു സ്റ്റൈലിൽ തങ്ങളുടെ പ്രിയതാരത്തെ ഇതുവരെ കണ്ടിട്ടില്ല എന്നും, ഈയൊരു മേക്കോവർ മഞ്ജുവിനെ കൂടുതൽ ചെറുപ്പമാക്കി എന്നുമാണ് ആരാധകരുടെ പ്രതികരണങ്ങളിൽ നിന്നും മനസ്സിലാകുന്നത്.

പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റുകളായ സജിത്ത് ആൻഡ് സുജിത്താണ് ഈയൊരു ഹെയർ സ്റ്റൈലിന്റെ പിന്നിൽ, മാത്രമല്ല ഇവർ തന്നെ പങ്കുവെച്ച ചിത്രങ്ങൾ നിമിഷ നേരം കൊണ്ടായിരുന്നു ആരാധകർ ഏറ്റെടുത്തത്. ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന മലയാളം അറബിക് കോമ്പിനേറ്റെഡ് ചിത്രമായ ” ആയിഷ” യാണ് മഞ്ജുവിന്റെ അടുത്ത ചിത്രം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും മറ്റും ആരാധകർക്കിടയിൽ ഏറെ തരംഗമായതിനാൽ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഈ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്.