കൂട്ടുകാരായാൽ ഇങ്ങനെ വേണം എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ എന്ന് പറഞ്ഞുകൊണ്ട് മഞ്ജു വാര്യർ.

വിവിധ കാലഘട്ടത്തിൽ സിനിമാ രംഗത്തെത്തിയ രണ്ടുപേരാണ് മഞ്ജുവാര്യരും, ഭാവനയും. സ്ക്രീനിൽ അടുത്ത ബന്ധം സൂക്ഷിക്കുന്ന ഇരുവരുടേയും രസകരമായ ഒരു ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. താനും തന്റെ സുഹൃത്തുക്കളും കൂടി നൂറോളം ട്രിപ്പുകൾ പ്ലാൻ ചെയ്തു കഴിഞ്ഞു. പക്ഷേ ഒന്നും നടന്നില്ല എന്ന് ഭാവന പറഞ്ഞതിന് ആയിരുന്നു രസകരമായ മറുപടിയുമായി, മഞ്ജുവാര്യർ എത്തിയത്. എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ എന്നാണ് താരം പറയുന്നത്.

തന്നെ വഴക്കു പറയാൻ അധികാരമുള്ള ആളുകളിൽ ഒരാളാണ് മഞ്ജുവാര്യർ എന്ന് ഭാവന മുമ്പ് പറഞ്ഞിട്ടുണ്ട്. പൂർണിമ ഇന്ദ്രജിത്ത്, രമ്യ നമ്പീശൻ, ഗീതുമോഹൻദാസ്, സംയുക്താവർമ്മ, ശില്പ ബാല, ഭാവന, മഞ്ജുവാര്യർ ഇവർ ഒന്നിച്ചുള്ള സൗഹൃദ കൂട്ടായ്മയുടെ പല സന്ദർഭങ്ങളും വീഡിയോയും ചിത്രങ്ങളും പുറത്ത് വരാറുണ്ട് സോഷ്യൽ മീഡിയയിൽ. ഭാവനയും മഞ്ജുവാര്യരും ശരിക്കും ഓൺസ്ക്രീൻ മാത്രമല്ല ഓഫ് സ്ക്രീനിലും നമുക്ക് പകർന്നു തരുന്ന എനർജി ചെറുതൊന്നുമല്ല.

ഇത്രയും വലിയ സുഹൃത്തുക്കൾ ആണെങ്കിലും ഭാവനയും മഞ്ജുവാര്യരും ഒന്നിച്ച് ഒരു സിനിമ പോലും ഇല്ല. മഞ്ജു വാര്യർ സിനിമയിൽ നിന്ന് ഒരു ബ്രേക്ക് എടുത്ത സമയത്താണ് ഭാവന സിനിമയിലേക്ക് വരുന്നത്, വളരെ ചെറിയ പ്രായത്തിൽ സിനിമയിലെത്തിയ ആളാണ് ഭാവന അതുകൊണ്ടുതന്നെ സുഹൃത്തുക്കൾ കൂടുതലും സിനിമയിൽ ഉള്ളവരാണ്. സിനിമയിൽ സജീവമല്ലാതിരുന്ന സമയത്തും സുഹൃത്ത് ബന്ധങ്ങൾ വളരെ നന്നായി തന്നെ കാത്തുസൂക്ഷിച്ചിരുന്ന ആളായിരുന്നു ഭാവന.

96 എന്ന സിനിമയുടെ കന്നഡ റീമേക്കിലാണ് ഭാവന നായികയായി വീണ്ടും തിരിച്ചുവന്നത് പ്രേക്ഷകർക്ക് ഒത്തിരി അധികം സന്തോഷം നൽകിയ നിമിഷങ്ങളായിരുന്നു. കൂട്ടുകാരുടെ ഒത്തുചേരൽ വിശേഷങ്ങൾ പങ്കുവെക്കുന്ന ചാറ്റുകൾ എല്ലാം രസകരമായി പങ്കുവെക്കുമ്പോൾ പ്രേക്ഷകർക്കും ഇതൊക്കെ കാണുന്നത് വളരെ അധികം സന്തോഷം ആണ്. സിനിമയിൽ മാത്രമല്ല അവരുടെ ഓരോ നിമിഷത്തിലും, സന്തോഷത്തിലും പ്രേക്ഷകരും ഒപ്പം ഉണ്ട് എന്നതിന് തെളിവാണ് ഈ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ ഇങ്ങനെ വൈറലാകുന്നത്.