പ്രായം പുറകിലോട്ട് എന്ന് വീണ്ടും തെളിയിക്കുന്ന പോലെ മാസ്സ് ലുക്കിൽ മമ്മൂട്ടി.

പ്രായം കൂടുന്തോറും സൗന്ദര്യം ഒരു പടി മുന്നോട്ടു കൂടുന്ന അത്ഭുത പ്രതിഭാസമാണ് മമ്മൂട്ടി എന്ന് ആരാധകർ എന്നും പറയാറുണ്ട്. ഏത് ലുക്കിൽ വന്നാലും ആ ചിത്രങ്ങൾ എപ്പോഴും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നതാണ്. അത്തരത്തിൽ ഒരു പുതിയ ചിത്രം പുറത്തുവന്നതിന് പിന്നാലെ മാസ്സ് ലുക്ക് ഫോട്ടോ വൈറലായിരിക്കുകയാണ്. ഇൻസ്റ്റഗ്രാം വഴിയാണ് മമ്മൂട്ടി ചിത്രം പങ്കുവച്ചിരിക്കുന്നത്. അടുത്തതായി മമ്മൂട്ടിയുടെ പുറത്തുവരാനിരിക്കുന്ന ചിത്രമാണ് അമൽ നീരദ്

സംവിധാനം ചെയ്യുന്ന ഭീഷ്മപർവ്വം. ഡ്രാമാ വിഭാഗത്തിൽപെടുന്ന സിനിമയിൽ മൈക്കിൾ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഭീഷ്മപർവ്വത്തിന്റെ ടീസർ തരംഗമായിരിക്കുകയാണ്, യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ് ഇപ്പോൾ ഈ സിനിമയുടെ ടീസർ. ഒപ്പം തന്നെ പുതിയൊരു പോസ്റ്റ് കൂടി പങ്കുവെച്ചിരിക്കുകയാണ്, സിനിമയുടെ അണിയറ പ്രവർത്തകർ. പോസ്റ്റർ പങ്കുവെച്ച് ഉടൻതന്നെ

അതും പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. മാർച്ച് മൂന്നിന് ചിത്രം തിയേറ്ററുകളിലെത്തും. ബിഗ് ബി എന്ന ഹിറ്റ് സിനിമയുടെ തുടർച്ചയായ ബിലാൽ ആയിരുന്നു ഈ ടീം ചെയ്യാനിരുന്നത് എങ്കിലും പിന്നീട് ഭീഷ്മപർവ്വം ടീം പ്രഖ്യാപിക്കുകയായിരുന്നു. അതിനു ശേഷം പുറത്തുവരാനുള്ള മറ്റൊരു ചിത്രമാണ് സിബിഐ 5 സിനിമയുടെ ഷൂട്ട് പുരോഗമിക്കുകയാണ് എന്ന വാർത്തയും പുറത്തു വരുന്നുണ്ട്. ഇപ്പോഴത്തെ ഈ ചിത്രം നടൻ മമ്മൂട്ടി തന്നെ സോഷ്യൽ മീഡിയയിൽ വച്ചിരിക്കുകയാണ്.

വെള്ള ഷർട്ടും, ക്രീം പാന്റും, കൂളിംഗ് ഗ്ലാസും, വച്ച നല്ല സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രമാണ് വൈറലായിരിക്കുന്നത്. മമ്മൂട്ടി സിനിമയിൽ വന്നിട്ട് 50 വർഷം പിന്നിട്ടു. മലയാള സിനിമയിലെ മികച്ച അഭിനയം കൊണ്ട് തന്നെ പ്രേക്ഷക ഹൃദയത്തിൽ കിംഗ് തന്നെയാണ് മമ്മൂട്ടി. എന്നും അദ്ദേഹത്തിന്റെ അഭിനയവും സൗന്ദര്യവും ഒരുപോലെ പ്രേക്ഷകർക്ക് ഇഷ്ടവുമാണ്.