മക്കളും കൊച്ചുമക്കളും മരുമക്കളും ഒത്തുകൂടി; സുകുമാരൻ കുടുംബത്തിൽ വൻ ആഘോഷം…!! |Mallika Sukumaran Birthday Celebration

Mallika Sukumaran Birthday Celebrationമലയാളികളുടെ പ്രിയതാരമാണ് പൃഥ്വിരാജ്. അച്ഛനും അമ്മയും സഹോദരനും എന്ന് തുടങ്ങി താരത്തിന്റെ കുടുംബത്തിലെ എല്ലാവരും സിനിമ മേഖലയോട് വളരെയധികം ചേർന്നുനിൽക്കുന്നു. താരത്തിന്റെ ഭാര്യയുടെ പേരാണ് സുപ്രിയ. സുപ്രിയ ആദ്യം ഒരു ജേണലിസ്റ്റ് ആയി വർക്ക് ചെയ്യുകയും തുടർന്ന് വിവാഹശേഷം പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ നേതൃസ്ഥാനം വഹിക്കുകയും ചെയ്യുന്നു. വളരെ സ്ട്രോങ്ങ്

ആയിട്ടുള്ള സുപ്രിയയെയും ആരാധകർ വളരെയധികം ഇഷ്ടപ്പെടുന്നു. ഇവർക്ക് രണ്ടുപേർക്കും ഒരു മകളാണ് ഉള്ളത്. പേര് അലംകൃത. ഇപ്പോഴിതാ പ്രിയതാരം പങ്കുവെക്കുന്നത് തന്റെ അമ്മയുടെ പിറന്നാൾ വിശേഷങ്ങളാണ്. പൃഥ്വിരാജിന്റെയും സഹോദരൻ ഇന്ദ്രജിത്തിന്റെയും അമ്മയാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ വർഷങ്ങളായി ഇപ്പോഴും സിനിമ മേഖലയിലും ടെലിവിഷൻ രംഗത്തും സജീവ സാന്നിധ്യമാണ്. പ്രിയ താരത്തിന്റെ ഇന്റർവ്യൂകൾ ഇടയ്ക്കിടയ്ക്ക് സമൂഹമാധ്യമങ്ങളിൽ

നിറയാറുണ്ട്.മക്കളുടെ വിശേഷങ്ങൾ തന്നെയാണ് മല്ലിക സുകുമാരന്റെ ഓരോ ഇന്റർവ്യൂ വീഡിയോയിലെയും ഹൈലൈറ്റ്. മക്കൾ അടുത്തില്ലാത്തതിന്റെ പരാതി മല്ലിക സുകുമാരൻ പലപ്പോഴും പറയാറുണ്ട്. പക്ഷേ അവരുടെയെല്ലാം സാഹചര്യം മനസ്സിലാക്കി,മക്കളോടുള്ള സ്നേഹം പൂർണ്ണമായും കൊടുത്തുകൊണ്ട് നിലനിൽക്കുന്ന ഒരു അമ്മ കൂടിയാണ് പ്രിയ താരം.ഇപ്പോൾ ഇതാ പൃഥ്വിരാജ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ അമ്മയ്ക്കുള്ള പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ്. പൃഥ്വിരാജിനും

സുപ്രിയയ്ക്കും ഒപ്പം നിറപുഞ്ചിരിയോടെ ഇരിക്കുന്ന മല്ലിക സുകുമാരന്റെ ചിത്രമാണ് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.ചിത്രത്തിന് താഴെയായി ”ഹാപ്പി ബർത്ത് ഡേ അമ്മ” എന്ന കുറിപ്പും ചേർത്തിരിക്കുന്നു.പങ്കുവെച്ച ചിത്രത്തിന് താഴെയായി നിരവധി ആരാധകരാണ് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് എത്തുന്നത്.പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ലക്ഷക്കണക്കിന് ലൈക്കുകളാണ് ചിത്രം വാരി കൂട്ടിയിരിക്കുന്നത്.പൃഥ്വിരാജിന്റേതായി അടുത്ത് ഇറങ്ങാനുള്ള ചിത്രമാണ് ആട് ജീവിതം. ബ്ലെസ്സി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിനായി ഉള്ള കാത്തിരിപ്പിലാണ് ആരാധകർ.Mallika Sukumaran Birthday Celebration